IPL Point Table: ഐപിഎൽ മത്സരക്രമം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ ടീമുകൾ ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്. കളിച്ച പതിനൊന്ന് മത്സരങ്ങളിൽ എട്ടിലും ജയിച്ച ചെന്നൈ സൂപ്പർ കിങ്സാണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്. +0.091 നെറ്റ് റൺറേറ്റുള്ള ചെന്നൈയുടെ പോയിന്റ് സമ്പാദ്യം 16 ആണ്. 14 പോയിന്റുള്ള ഡൽഹി ക്യാപിറ്റൽസാണ് രണ്ടാം സ്ഥാനത്ത്. ആറ് മത്സരങ്ങൾ ജയിച്ച മുംബൈ ഇന്ത്യൻസ് മൂന്നാം സ്ഥാനത്തും അഞ്ച് മത്സരങ്ങൾ ജയിച്ച സൺറൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്.

പോയിന്റ് ടേബിൾ

1. ചെന്നൈ സൂപ്പർ കിങ്സ് – 11 മത്സരങ്ങൾ – 8 ജയം – 16 പോയിന്റ്

2. ഡൽഹി ക്യാപിറ്റൽസ് – 11 മത്സരങ്ങൾ – 7 ജയം – 14 പോയിന്റ്

3. മുംബൈ ഇന്ത്യൻസ് – 10 മത്സങ്ങൾ – 6 ജയം – 12 പോയിന്റ്

4. സൺറൈസേഴ്സ് ഹൈദരാബാദ് – 10 മത്സരങ്ങൾ – 5 ജയം – 10 പോയിന്റ്

5. കിങ്സ് ഇലവൻ പഞ്ചാബ് – 11 മത്സരം – 5 ജയം – 10 പോയിന്റ്

6. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 11 മത്സരങ്ങൾ – 4 ജയം – 8 പോയിന്റ്

7. രാജസ്ഥാൻ റോയൽസ് – 11 മത്സരങ്ങൾ – 4 ജയം – 8 പോയിന്റ്

8. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 11 മത്സരങ്ങൾ – 4 ജയം – 8 പോയിന്റ്

റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ മുന്നിലുള്ളത് സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളാണ് മുന്നിൽ. ഒന്നാം സ്ഥാനത്ത് ഡേവിഡ് വാർണർ തന്നെ തുടരുകയാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 574 റൺസാണ് ഇതിനോടകം ഈ ഓസ്ട്രേലിയൻ കളിക്കാരൻ അടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന മത്സരത്തിലും വാർണർ അർധസെഞ്ചുറി തികച്ചിരുന്നു. ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും ഇതിനോടകം തന്നെ സ്വന്തമാക്കിയ വാർണർ മറ്റ് താരങ്ങളെക്കാളും ബഹുദൂരം മുന്നിലാണ്.

ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

1. ഡേവിഡ് വാർണർ – സൺറൈസേഴ്സ് ഹൈദരാബാദ് – 10 മത്സരങ്ങൾ – 574 റൺസ്

2. ജോണി ബെയർസ്റ്റോ – സൺറൈസേഴ്സ് ഹൈദരാബാദ് – 10 മത്സരങ്ങൾ – 445 റൺസ്

3. ക്രിസ് ഗെയ്ൽ – കിങ്സ് ഇലവൻ പഞ്ചാബ് – 10 മത്സരങ്ങൾ – 444 റൺസ്

4. കെ എൽ രാഹുൽ – കിങ്സ് ഇലവൻ പഞ്ചാബ് – 11 മത്സരങ്ങൾ – 441 റൺസ്

5. എബി ഡി വില്ല്യേഴ്സ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 10 മത്സരങ്ങൾ – 414 റൺസ്

വിക്കറ്റ് വേട്ടയിൽ മുന്നിലുള്ളത് ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കാൻ താരം കഗിസോ റബാഡയാണ് മുന്നിൽ. 11 മത്സരങ്ങളിലായി 43 ഓവറുകൾ എറിഞ്ഞ റബാഡ ഇതുവരെ സ്വന്തമാക്കിയത് 23 വിക്കറ്റുകളാണ്. 7.83 ഇക്കോണമിയിൽ പന്തെറിയുന്ന റബാഡ ഇതിനോടകം രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റും തികച്ചു.

ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം

1. കഗിസോ റബാഡ – ഡൽഹി ക്യാപിറ്റൽസ് – 11 മത്സരങ്ങൾ – 23 വിക്കറ്റ്

2. ഇമ്രാൻ താഹിർ – ചെന്നൈ സൂപ്പർ കിങ്സ് – 11 മത്സരങ്ങൾ – 16 വിക്കറ്റ്

3. ദീപക് ചാഹർ – ചെന്നൈ സൂപ്പർ കിങ്സ് – 11 മത്സരങ്ങൾ – 14 വിക്കറ്റ്

4. യുസ്‌വേന്ദ്ര ചാഹൽ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 11 മത്സരങ്ങൾ – 14 വിക്കറ്റ്

5. മുഹമ്മദ് ഷമി – കിങ്സ് ഇലവൻ പഞ്ചാബ് – 11 മത്സരങ്ങൾ – 14 വിക്കറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook