ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലും ഫൈനൽ ഉറപ്പിച്ച ടീമാണ് മുംബൈ ഇന്ത്യൻസ്. നാലാം കിരീടം ലക്ഷ്യമിടുന്ന മുംബൈ സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. ഇത് ക്രിക്കറ്റ് ആരാധകരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു, എന്നാൽ ക്രിക്കറ്റ് ആരാധകരുടെ മാത്രമല്ല മനുഷ്യ സ്നേഹികളായ ഏവരുടെയും കൈയ്യടി നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഐപിഎൽ മത്സരത്തിനിടയിൽ പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിന്‍റെ ചികിത്സ മുംബൈ ഇന്ത്യന്‍സ് നടത്തും.

ചികിത്സ മാത്രമല്ല ഈ കലയളവിലെ ജോസഫ് അൽസാരിയുടെ മുഴുവൻ ചെലവും മുംബൈ ഇന്ത്യൻസ് വഹിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചികിത്സ പൂർത്തിയായി ഫിറ്റനസ് പൂർണമായും വീണ്ടെടുത്ത ശേഷം മാത്രമേ താരത്തെ മുംബൈ ഇന്ത്യൻസ് മടങ്ങാൻ അനുവദിക്കൂ. ഇതിന് ഏകദേശം അഞ്ച് ആറ് മാസത്തോളും പിടിക്കുമെന്നാണ് സൂചന.

Also Read: IPL 2019, CSK vs MI: ചെന്നൈ വീണു; മുംബൈ ഫൈനലിൽ

രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് അല്‍സാരിക്ക് തോളിന് പരിക്കേറ്റത്. ഇത് ഐപിഎല്ലിൽ താരം കളിച്ച രണ്ടാമത്തെ മാത്രം മത്സരമാണ്. ഏപ്രില്‍ 30നായിരുന്നു ജോലഫ് അൽസാരിയുടെ ശസ്ത്രക്രിയ നടത്തിയത്. അല്‍സാരിക്കൊപ്പം ഒരു കുടുംബാംഗം ആശുപത്രിയില്‍ കൂടെയുണ്ടെങ്കിലും മുംബൈ ഇന്ത്യന്‍സിന്‍റെ മേല്‍നോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. നവി മുംബൈയിലെ മുംബൈ ഇന്ത്യന്‍സിന്‍റെ ഗസ്റ്റ് ഹൗസിലേക്ക് അല്‍സാരിയെ പിന്നീട് മാറ്റും.

Also Read: ‘ധോണിയില്ലെങ്കില്‍ കോഹ്‌ലിയെ സഹായിക്കാന്‍ മറ്റാരുമില്ല’; ധോണിയുടെ മുന്‍ പരിശീലകന്‍

അടുത്ത രണ്ട് മാസം ഫിസിയോതെറാപ്പി ഉൾപ്പടെയുള്ള ചികിത്സ നവി മുംബൈയിലെ മുംബൈ ഇന്ത്യന്‍സിന്‍റെ ഗസ്റ്റ് ഹൗസിലായിരിക്കും നടക്കുക. കഴിഞ്ഞില്ല, പരിക്ക് ഭേദമായാൽ മുംബൈ ഇന്ത്യന്‍സിന്‍റെ അക്കാദമിയില്‍ അല്‍സിരിക്ക് പരിശീലനവും നടത്താം.

Also Read: IPL 2019: ‘പകരത്തിന് പകരം’; എലിമിനേറ്റർ പോരാട്ടത്തിലെ നാടകീയ റൺഔട്ടുകൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലാണ് ജോസഫ് അൽസാരിയുടെ ഐപിഎൽ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐപിഎല്ലിന്റെ ആദ്യ വർഷം കുറിച്ച റെക്കോർഡ് തിരുത്തികൊണ്ടാണ് ജോസഫ് അൽസാരി വരവറിയിച്ചത്. പാക്കിസ്ഥാൻ താരം സൊഹൈൽ തൻവീർ ഉദ്ഘാടന സീസണിൽ കുറിച്ച 14 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ റെക്കോർഡാണ് ജോസഫ് അൽസാരി തിരുത്തിയെഴുതിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

എന്നാൽ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ജോസഫ് അൽസാരി റൺസ് വഴങ്ങി. ജോസ് ബട്‌ലർ തകർത്തടിച്ച മത്സരത്തിൽ മൂന്ന് ഓവറിൽ 50 റൺസാണ് താരം വിട്ടുനൽകിയത്. അതേ മത്സരത്തിനിടയിൽ ആയിരുന്നു താരത്തിന് പരിക്ക് പറ്റുന്നതും.

Also Read: ‘യുവതാരങ്ങളിൽ മികച്ച ഫിനിഷർ ഋഷഭ് പന്ത് തന്നെ’

ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയാണ് മുംബൈയുടെ ഫൈനൽ പ്രവേശനം. ചെന്നൈ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം മുംബൈ 9 പന്ത് ബാക്കി നിൽക്കെ മറികടന്നു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സാണ് മുംബൈ ജയം അനായാസമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook