ഐപിഎല്ലിന്റെ 12-ാം പതിപ്പിന് തുടക്കം കുറിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്റ് എന്ന നിലയില്‍ ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ ഐപിഎല്‍. അതുകൊണ്ടു തന്നെ പ്രാക്ടീസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല താരങ്ങളും ടീമുകളും. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണിയും പരിശീലനത്തിലാണ്.

Read More: ധോണി ഇതിഹാസ താരമാണ്, ഞാനുമായി താരതമ്യം വേണ്ട: റിഷഭ് പന്ത്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗംഭീര ഫോമിലാണ് ഇക്കൊല്ലം ധോണി രാജ്യാന്തര മത്സരങ്ങള്‍ കളിച്ചത്. ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ പരമ്പരകളില്‍ താരം പുറത്തെടുത്തത് മികച്ച പ്രകടനമായിരുന്നു. അത് ഐപിഎല്ലിലും ആവര്‍ത്തിക്കുകയാവും ധോണിയുടെ ലക്ഷ്യം.

ചെന്നൈയെ മൂന്ന് വട്ടം ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ധോണിയുടെ പരിശീലനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗമായി മാറുന്നത്. സിക്‌സിന് പിന്നാലെ സിക്‌സ് അടിച്ചായിരുന്നു ധോണിയുടെ പരിശീലനം. ഇതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Also Read: ‘ആ ശാന്തത പോലും വിലയേറിയത്’; ധോണിയെകുറിച്ച് പോണ്ടിങ്ങ്

മാര്‍ച്ച് 23 നാണ് ഐപിഎല്‍ ആരംഭിക്കുക. ചെന്നൈയും ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചിദംബരം സ്‌റ്റേഡിയത്തിലായിരിക്കും മത്സരം അരങ്ങേറുക. നിലവിലെ ചാമ്പ്യന്മാരാണ് ചെന്നൈ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ