Mumbai Indians vs Royal Challengers Live Score: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം തോൽവി. മുംബൈ ഇന്ത്യൻസിനോട് പൊരുതി നോക്കിയെങ്കിലും അവസാന നിമിഷം ഫലം മുംബൈയ്ക്ക് അനുകൂലമാവുകയായിരുന്നു. മുംബൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ ഇന്നിങ്സ് ആറ് റൺസകലെ അവസാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 188 റൺസാണ് അടിച്ചുകൂട്ടിയത്. മുൻനിരയുടെ ബാറ്റിങ് മികവിലാണ് മുംബൈ മികച്ച സ്കോറിലെത്തിയത്. ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമ്മയും ക്വിന്റൻ ഡീ കോക്കും ചേർന്ന് മുംബൈയ്ക്ക് നൽകിയത്. 23 റൺസുമായി ഡീ കോക്ക് മടങ്ങിയെങ്കിലും രോഹിത് ആക്രമണം തുടർന്നു. കൂട്ടിന് സൂര്യകുമാർ യാദവ് കൂടി എത്തിയതോടെ മുംബൈ സ്കോർ അതിവേഗം ഉയർന്നു. അർധസെഞ്ചുറിക്കരികിൽ 48 റൺസുമായി രോഹിത് പുറത്തായി.
പിന്നീട് കണ്ടത് നാലാമനായി ഇറങ്ങിയ യുവരാജിന്റെ വെടിക്കെട്ട് ബാറ്റിങ്. യുസ്വേന്ദ്ര ചാഹലിനെ അടുപ്പിച്ച് മൂന്ന് തവണ സിക്സർ പായിച്ച യുവരാജ് നാലാം ശ്രമത്തിൽ പുറത്തായി. കിറോൺ പൊള്ളാർഡും ക്രുണാൽ പാണ്ഡ്യയും കാര്യമായ സംഭവന മുംബൈ സ്കോറിൽ നൽകാതെ മടങ്ങി. മിച്ചലും മായങ്കും ഇത് ആവർത്തിച്ചതോടെ മുംബൈ ചെറിയ സ്കോറിൽഒതുങ്ങുമെന്ന് കരുതി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച് ഹാർദിക് പാണ്ഡ്യ സ്കോർ 187ൽ എത്തിച്ചു. 14 പന്തിൽ നിന്ന് 32 റൺസാണ് താരം അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് പാർത്ഥീവ് പട്ടേലും മൊയിൻ അലിയും ചേർന്ന് ബാംഗ്ലൂരിന് നൽകിയത്. എന്നാൽ ക്രീസിൽ നിലയുറപ്പിക്കാൻ ഇരു താരങ്ങൾക്കുമായില്ല. 13 റൺസുമായി മൊയിൻ അലിയും 31 റൺസുമായി പാർത്ഥീവ് പട്ടേലും പുറത്തായതിന് പിന്നാലെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തത് കോഹ്ലി – ഡിവില്ല്യേഴ്സ് സഖ്യം.
അർധസെഞ്ചുറിക്കരികിൽ കോഹ്ലി വീണെങ്കിലും ഡിവില്ല്യേഴ്സ് കുലുങ്ങിയില്ല. 32 പന്തിൽ നിന്നാണ് കോഹ്ലി 46 റൺസെടുത്തത്. അഞ്ചാമനായി ഇറങ്ങിയ ഹെറ്റ്മയറും ഗ്രാൻഡ്ഹോമും വന്നതിലും വേഗം മടങ്ങിയപ്പോഴും ഒരറ്റത്ത് ഡിവില്ല്യേഴ്സ് തകർത്തടിച്ചു. എന്നാൽ അവസാന രണ്ട് ഓവറിൽ ബുംറയും മലിംഗയും ചേർന്ന് ബംഗ്ലൂരുവിനെ വലിഞ്ഞുകെട്ടി. അവസാന പന്തിൽ വേണ്ടത് ഏഴ് റൺസ്. ഒരു സിംഗിളിൽ പോരാട്ടം അവസാനിച്ചു. അവസാന പന്ത് നോബോൾ ആയിരുന്നെങ്കിലും ഫീൾഡ് അമ്പയർ കാണാതെ പോയത് മുംബൈയ്ക്ക് തുണയാകുകയായിരുന്നു. അല്ലെങ്കിൽ ഫലം മറിച്ചൊന്നായെനേ.
12.00 PM: മുംബൈയ്ക്ക് ആദ്യ ജയം
11.38 PM: വിക്കറ്റ്…ഗ്രാൻഡ്ഹോമും പുറത്ത്
11.27 PM: എബി ഡി വില്ല്യേഴ്സ് @ 50
11.25 PM: ഹെറ്റ്മയർ പുറത്ത്. നിർണായക ഘട്ടത്തിൽ ബാംഗ്ലൂരിന് നാലാം വിക്കറ്റും നഷ്ടമായി
11.20 PM: നാല് ഓവർ ബാക്കി നിൽക്കെ ബാംഗ്ലൂരിന് ജയിക്കാൻ 41 റൺസ് കൂടി
11.08 PM: അർധസെഞ്ചുറിക്കരികിൽ വീണ് വിരാട് കോഹ്ലിയും. ബാംഗ്ലൂരിന് മൂന്നാം വിക്കറ്റ് നഷ്ടമായി
11.00 PM: ഐപിഎല്ലിൽ 5000 റൺസ് തികച്ച് വിരാട് കോഹ്ലിയും.
5000 runs in the IPL? Our Skip made it look way too easy!! Congrats, @imVkohli! #playBold #VIVOIPL2019 #RCBvMI pic.twitter.com/3l4Q8x2wvf
— Royal Challengers (@RCBTweets) March 28, 2019
10.50 PM: കൊഹ്ലി – ഡി വില്ല്യേഴ്സ് കൂട്ടുകെട്ട്. ബാംഗ്ലൂർ കുതിയ്ക്കുന്നു
10.39 PM: ബാംഗ്ലൂരിന് രണ്ടാം വിക്കറ്റും നഷ്ടമായി. 31 റൺസെടുത്ത പാർത്ഥീവ് പട്ടേലിന്റെ വിക്കറ്റാണ് നഷ്ടമായത്
10.30 PM: പാർത്ഥീവിനൊപ്പം ചേർന്ന് വിരാട് കോഹ്ലിയും. ബാംഗ്ലൂർ വിജയത്തിലേക്ക് കുതിക്കുന്നു.
10.15 PM: മൊയിൻ അലി പുറത്ത്. റൺ ഔട്ടിലൂടെ രോഹിത് ശർമ്മയാണ് താരത്തെ പുറത്താക്കിയത്
10.10 PM: ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി ർത്ഥീവ് പട്ടേലും മൊയിൻ അലിയും
10.00 PM: ബാംഗ്ലൂർ മറുപടി ബാറ്റിങ് ആരംഭിച്ചു
09.27 PM: വിക്കറ്റ്.. കാര്യമായ സംഭാവന നൽകാതെ ക്രുണാൽ പാണ്ഡ്യയും മടങ്ങി
09.24 PM: വിക്കറ്റ്… മുംബൈ മധ്യനിര തകരുന്നു. അഞ്ചാം വിക്കറ്റും നഷ്ടമായി
09.22 PM: വിക്കറ്റ്… സൂര്യകുമാർ യാദവും പുറത്ത്. മുംബൈയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി
09.14 PM: 15 ഓവർ അവസാനിക്കുമ്പോൾ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിലാണ്
09.06 PM: ചാഹലിന്റെ നാലാം പന്തും സിക്സർ പായിക്കാനുള്ള ശ്രമത്തിനിടയിൽ യുവരാജ് പുറത്ത്
09.05 PM: 6,6,6 യുസ്വേന്ദ്ര ചാഹലിനെ അടുപ്പിച്ച് മൂന്ന് തവണ സിക്സർ പായിച്ച് യുവരാജ്
08.57 pm:
An entertaining 48 tonight!
Well played, @ImRo45 #OneFamily #CricketMeriJaan #MumbaiIndians #RCBvMI pic.twitter.com/7MsoAMfoCv
— Mumbai Indians (@mipaltan) March 28, 2019
08.50 PM: വിക്കറ്റ്…അർധസെഞ്ചുറിക്കരികിൽ രോഹിത് പുറത്ത്. 48 റൺസ് നേടിയ രോഹിത്തിനെ ഉമേഷ് യാദവ് മുഹമ്മദ് സിറാജിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു
08.45 PM: തകർത്തടിച്ച് രോഹിത്. മുംബൈ സ്കോർ ഇന്നിങ്സ് ഉയരുന്നു
08.33 PM: വിക്കറ്റ്… മുംബൈ ഇന്ത്യൻസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 23 റൺസെടുത്ത ഡികോക്കിനെ യുസ്വേന്ദ്ര ചാഹലാണ് പുറത്താക്കിയത്
08.25 PM: അഞ്ച് ഓവർ അവസാനിക്കുമ്പോൾ മുംബൈ വിക്കറ്റ് നഷ്ടപ്പെടാതെ 43 റൺസെന്ന നിലയിൽ
08.15 PM: തകർത്തടിച്ച് രോഹിത്. മുംബൈ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു.
08.04 PM: ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറിയടക്കം മുംബൈ 9 റൺസ് നേടി.
08.00 PM: മുംബൈ ബാറ്റിങ് ആരംഭിച്ചു. ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് രോഹിത് ശർമ്മയും ക്വിന്റൻ ഡീ കോക്കും
07.55 PM: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം: വിരാട് കോഹ്ലി, എബി ഡി വില്ല്യേഴ്സ്, ഷിമ്രോൺ ഹെറ്റ്മയർ, പാർത്ഥീവ് പട്ടേൽ, ശിവം ദുബെ, മൊയിൻ അലി, ഗ്രാൻഡ്ഹോം, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി,
07.50 PM: മുംബൈ ഇന്ത്യൻസ് ടീം: രോഹിത് ശർമ്മ, ക്വിന്റൻ ഡി കോക്ക്, സൂര്യകുമാർ യാദവ്, യുവരാജ് സിങ്,ഹാർദിക് പാണ്ഡ്യ, ക്രുണാൽ പണ്ഡ്യ, കിറോൺ പൊള്ളാർഡ്, മായങ്ക് മാർഖണ്ഡെ, ലസിത് മലിംഗ, ജസ്പ്രീത് ബുംറ, മിച്ചൽ മെക്ലെനഹാൻ
7.43 PM:
Match 7. Royal Challengers Bangalore XI: V Kohli, P Patel, M Ali, AB de Villiers, S Hetmyer, S Dube, C de Grandhomme, N Saini, Y Chahal, U Yadav, M Siraj //t.co/3QchKNDdnr #RCBvMI #VIVOIPL
— IndianPremierLeague (@IPL) March 28, 2019
Match 7. Mumbai Indians XI: R Sharma, Q de Kock, S Yadav, Y Singh, K Pollard, H Pandya, K Pandya, M Markande, M McClenaghan, L Malinga, J Bumrah //t.co/3QchKNDdnr #RCBvMI #VIVOIPL
— IndianPremierLeague (@IPL) March 28, 2019
7.30 PM: ടോസ് നേടിയ ബെംഗളൂരു ബോളിങ് തിരഞ്ഞെടുത്തു.
06.30 PM:
The different moods of Yuvi Paa that we all love on a matchday #OneFamily #CricketMeriJaan #MumbaiIndians #RCBvMI @YUVSTRONG12 pic.twitter.com/PaVffqQn8O
— Mumbai Indians (@mipaltan) March 28, 2019
06.20 PM: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം: വിരാട് കോഹ്ലി, എബി ഡി വില്ല്യേഴ്സ്, ഷിമ്രോൺ ഹെറ്റ്മയർ, ഹിമ്മത്ത് സിങ്, പാർത്ഥീവ് പട്ടേൽ, എ നാഥ്, പി ബർമ്മൻ, മിലിന്ദ് കുമാർ, ശിവം ദുബെ, ഗുർകീറത്ത് സിങ്, വാഷിങ്ടൻ സുന്ദർ, പവൻ നേഗി, മൊയിൻ അലി, ഗ്രാൻഡ്ഹോം, മാർക്കസ് സ്റ്റോയിനിസ്, യുസ്വേന്ദ്ര ചാഹൽ, കൗൾട്ടർനിൽ, മുഹമ്മദ് സിറാജ്, ടിം സൗത്തി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, കുൽവന്ദ് ഖെജ്റോളിയ, ദേവ്ദത്ത് പടിക്കൽ, എച്ച് ക്ലാസൻ
06.10 PM: മുംബൈ ഇന്ത്യൻസ് ടീം: രോഹിത് ശർമ്മ, അൻമോൾപ്രീത് സിങ്, എവിൻ ലെവിസ്, സൂര്യകുമാർ യാദവ്, അൽസാരി ജോസഫ്, ബരിന്ദർ ശ്രാൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, മായങ്ക് മാർഖണ്ഡെ, രാഹുൽ ചാഹർ, റാസിഖ് സലാം, അനുകുൽ റോയി, ഹാർദിക് പാണ്ഡ്യ, ജയന്ത് യാദവ്, കിറോൺ പൊള്ളാർഡ്, പങ്കജ് ജസ്വാൾ, യുവരാജ് സിങ്, ആദിത്യ താരെ, ക്വിന്റൻ ഡി കോക്ക്.
06.00 PM:
#RCBvMI is more than just the big Pollard rescuing his team or the famed AB de Villiers – Krunal Pandya battle! @RCBTweets @mipaltan
Read a preview of Match 7 of #VIVOIPL 2019 by @statanalyst
//t.co/kg1n8mWaLi pic.twitter.com/ScBjXAu3iz
— IndianPremierLeague (@IPL) March 28, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook