ജീവന്മരണ പോരാട്ടത്തില്‍ കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യന്‍സ്

മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ലസിത് മലിംഗയാണ്. ജസ്പ്രീത് ബുംറയും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

IPL 2019,ഐപിഎല്‍ 2019, Ipl,ഐപിഎല്‍, mumbai indians, മുംബെെ ഇന്ത്യന്‍സ്,kolkata Knight riders,കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ്, ipl play offs, ie malayalam,

മുംബൈ: ജീവന്മരണ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 133-7 എന്ന സ്‌കോറില്‍ ഒതുക്കി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു. മുംബൈയുടെ തന്ത്രം ഫലം കണ്ടപ്പോള്‍ പ്ലേ ഓഫ് മുന്നില്‍ കണ്ടിറങ്ങിയ കൊല്‍ക്കത്തയ്ക്ക് പതറി.

ഓപ്പണര്‍ ക്രിസ് ലിന്നും റോബിന്‍ ഉത്തപ്പയുമാണ് കൊല്‍ക്കത്ത നിരയില്‍ പൊരുതിയത്. കഴിഞ്ഞ കളിയിലെ താരമായിരുന്ന ശുബ്മാന്‍ ഗില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. 29 പന്തുകളില്‍ നിന്നും 41 റണ്‍സാണ് ക്രിസ് ലിന്‍ നേടിയത്. കൊല്‍ക്കത്തയുടെ പ്രതീക്ഷ മുഴുവന്‍ പേറിയ ഉത്തപ്പ 47 പന്തുകളില്‍ നിന്നും 40 റണ്‍സ് നേടി.

ഉത്തപ്പയ്‌ക്കൊപ്പം നിന്ന് നിതീഷ് റാണയും കൊല്‍ക്കത്തയ്ക്കായി പൊരുതി. 13 പന്തുകളില്‍ നിന്നും 26 റണ്‍സാണ് റാണ നേടിയത്. മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ലസിത് മലിംഗയാണ്. ജസ്പ്രീത് ബുംറയും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പ്ലേ ഓഫ് മുന്നില്‍ കണ്ടിറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് തൃപ്തിപ്പെടുന്നതാകില്ല. ഇന്ന് ജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ കളിക്കാനാവുകയുള്ളൂ. അല്ലാത്ത പക്ഷം ഹൈദരാബാദിന് പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കും.

നിലവില്‍ കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനും 12 പോയിന്റാണുള്ളത്. എന്നാല്‍ കൊല്‍ക്കത്തയേക്കാള്‍ മികച്ചതാണ് ഓറഞ്ച് ആര്‍മിയുടെ റണ്‍റേറ്റ്. കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് 0.173 ആണെങ്കില്‍ ഹൈദരാബാദിന്റേത് 0.577 ആണ്. ഈ റണ്‍റേറ്റിന്റെ ബലത്തിലാകും ഹൈദരാബാദ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക.

മുംബൈയ്ക്ക് ജയിക്കാനായാല്‍ അത് ഐപിഎല്ലില്‍ പുതിയൊരു ചരിത്രമായി മാറും. ഐപിഎല്ലിന്റെ 12 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും സംഭവിക്കാത്ത ഏടിനായിരിക്കും മുംബൈയുടെ വിജയം കളമൊരുക്കുക. മുംബൈ ജയിച്ചാല്‍ സണ്‍റൈസേഴ്‌സായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാം ടീം. ഇതോടെ 12 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തിനിടെ 12 പോയിന്റ് മാത്രം നേടി പ്ലേ ഓഫിലെത്തുന്ന ടീമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാറും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 mi vs kkr score live updates

Next Story
IPL 2019, KXIP vs CSK : ചെന്നൈയുടെ ‘തല’ അരിഞ്ഞ് പഞ്ചാബ്; താരമായി രാഹുൽipl, ipl live score, ipl 2019, ipl live match, live ipl, kxip vs csk, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, kxip vs csk live score, kxip vs csk 2019, ipl live cricket score, ipl 2019 live cricket score, kxip vs csk live cricket score, kxip vs csk live Streaming, kxip vs csk live match, star sports, hotstar, hotstar live cricket,first innings, match reports
The moderation of comments is automated and not cleared manually by malayalam.indianexpress.com