ധോണിപ്പടയെ തോല്‍പ്പിക്കേണ്ടത് എങ്ങനെ? തന്ത്രവുമായി മുംബൈ ആരാധകന്‍, മറുപടി നല്‍കി ചെന്നൈ

മുംബൈയ്ക്ക് മുമ്പ് തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ തന്ത്രജ്ഞനെ കണ്ടു.

കുട്ടി ക്രിക്കറ്റിന്റെ പൂരമായ ഐപിഎല്ലിന്റെ കലാശക്കൊട്ടിന് അരങ്ങുണരുകയാണ്. ഐപിഎല്ലിലെ എല്ലാ അര്‍ത്ഥത്തിലും ഏറ്റവും ശക്തരായ രണ്ട് ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. രണ്ട് പേരും ഒരുപോലെ ഫേവറിറ്റുകളാണ്. ആരു ജയിക്കുമെന്ന് പറയുക അസാധ്യമാണ്. കണക്കിലെ കളിയില്‍ മുംബൈയാണ് പക്ഷെ മുന്നിലുള്ളത്.

ചെന്നൈയ്‌ക്കെതിരെ 16 മത്സരങ്ങള്‍ മുംബൈ ജയിച്ചപ്പോള്‍ 11 എണ്ണത്തില്‍ മാത്രമാണ് ചെന്നൈയ്ക്ക് ജയിക്കാന്‍ സാധിച്ചത്. കണക്കിലെ ഈ ആനുകൂല്യം ഇന്ന് മുംബൈയ്ക്ക് ചെറിയൊരു മേല്‍ക്കൈ നല്‍കുന്നുണ്ടെന്നത് വാസ്തവമാണ്. രാത്രി 7.30 ന് ഹൈദരാബാദിലാണ് ഐപിഎല്‍ ഫൈനല്‍.

കണക്കിലെ കളിയില്‍ മാത്രം വിശ്വസിക്കാതെ എങ്ങനെ ചെന്നൈയെ പരാജയപ്പെടുത്താം എന്ന തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു മുംബൈ ഇന്ത്യന്‍സ് ആരാധകന്‍. മുംബൈ നായകന്‍ രോഹിത് ശര്‍മ്മയ്ക്കായി തയ്യാറാക്കിയ തന്ത്രത്തിലൂടെയാണ് ഒരു ആരാധകന്‍ ചെന്നൈയെ തോല്‍്പ്പിക്കേണ്ടത് എന്ന് പറഞ്ഞിരിക്കുന്നത്.

ആരാധകന്റെ തന്ത്രം പ്രകാരം, മുംബൈ ഇന്ന് ആറ് ബോളര്‍മാരെ കളിപ്പിക്കണം. അതിലൊരാള്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റ്രിക്‌സ് ആയിരിക്കണം. പവര്‍ ഹിറ്ററും മികച്ച ബോളറുമായ ഹാര്‍്ദ്ദിക് പാണ്ഡ്യയെ 8-16 ഓവറുകള്‍ക്കിടയില്‍ വേണം ഉപയോഗിക്കാനെന്നും കത്തില്‍ പറയുന്നു. ആരാധകന്റെ നിര്‍ദ്ദേശം രോഹിത് ശര്‍മ്മ പരിഗണിക്കുമോ എന്നത് കണ്ടറിയണം. എന്നാല്‍ മുംബൈയ്ക്ക് മുമ്പ് തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ തന്ത്രജ്ഞനെ കണ്ടു. ചെന്നൈ പരിശീലകന്‍ സ്റ്റീവന്‍ ഫ്‌ളെമ്മിങിന് ചെന്നൈ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഐപിഎല്ലില്‍ ഇത് മൂന്നാം തവണയാണ് ചെന്നൈയും മുംബൈയും മുഖാമുഖം വരുന്നത്. രണ്ട് തവണയും മുംബൈയ്ക്കായിരുന്നു ജയം. ഈ സീസണില്‍ ഇത് നാലാം തവണയാണ് ഇരുവരും ഇരുവരും ഏറ്റുമുട്ടുന്നത്. മൂന്നിലും ജയിച്ചത് മുംബൈയായിരുന്നു. ഹൈദരാബാദിലെ പേസിന് അനുകൂലമായ പിച്ച് മുംബൈയുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നതുമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 mi vs csk mi fan writes to rohit about how to defeat csk

Next Story
‘വനിതാ ലീഗ് മഹത്തായ ആശയം, പക്ഷെ ഇതുകൊണ്ട് മതിയാകില്ല’; മനസ് തുറന്ന് ഹര്‍മന്‍പ്രീത്Danielle Wyatt, ഡാനിയേല വയറ്റ്,Supernovas vs Velocity, Velocity vs Supernovas,വെലോസിറ്റി, സൂപ്പർ നോവാസ്, Harmanpreet Kaur,ഹർമന്‍പ്രീത്, Jahanara Alam, Mithali Raj, Jemimah Rodrigues, Women's T20 Challenge, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express