Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

കൊടുങ്കാറ്റും തീയുണ്ടയുമായി ഹാർദ്ദിക് പാണ്ഡ്യ; ചെന്നെെയെ തകർത്ത് മുംബെെ വിജയഗാഥ

IPL 2019, MI vs CSK Today Match LIVE Updates: സീസണിലെ ചെന്നെെയുടെ ആദ്യ തോല്‍വിയാണിത്

ipl,ഐപിഎല്‍, ipl live score, ipl 2019, ipl live match, live ipl, mi vs srh,മുംബെെ ഇന്ത്യന്‍സ്, സണ്‍റെെസേഴ്സ് ഹെെദരാബാദ്, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, mi vs srh live score, mi vs srh 2019, ipl live cricket score, ipl 2019 live cricket score, mi vs srh live cricket score, mi vs srh live Streaming, mi vs srh live match, star sports, hotstar, hotstar live cricket"

IPL 2019 MI vs CSK Live Updates:മധ്യനിരയുടെ ചെറുത്തു നില്‍പ്പും അവസാന ഓവറുകളിലെ സ്‌ഫോടനാത്മക ബാറ്റിങ്ങും സമ്മാനിച്ച ഭേദപ്പെട്ട സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ. ഒരു ഘട്ടത്തില്‍ തോറ്റെന്ന് കരുതിയ കളയിന്‍ വമ്പന്‍ തിരിച്ചുവരവിലൂടെ സ്വന്തം മണ്ണില്‍ ചെന്നൈയെ തകര്‍ത്ത് മുംബൈയ്ക്ക് 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സീസണിലെ ചെന്നെെയുടെ ആദ്യ തോല്‍വിയാണിത്

മുംബൈ ഉയര്‍ത്തി 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈ ഇന്നിങ്‌സ് 133 റണ്‍സിന് അവസാനിക്കുകയായിരുന്നു. 58 റണ്‍സെടുത്ത കേദാര്‍ ജാദവൊഴികെ ചെന്നൈ നിരയിലാര്‍ക്കും തിളങ്ങാനായില്ല. 54 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് കേദാറിന്റെ ഇന്നിങ്‌സ്. രണ്ടാമതുള്ളത് 16 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ്.

മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റ് വീതമെടുത്ത ലസിത് മലിംഗയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ്. നേരത്തെ മോശം ടോട്ടലിലേക്ക് നീങ്ങുകയായിരുന്ന മുംബൈയ്ക്ക് അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചതും ഹാര്‍ദ്ദിക് ആയിരുന്നു. എട്ട് പന്തില്‍ നിന്നും മൂന്ന് സിക്‌സടക്കം 25 റണ്‍സാണ് പാണ്ഡ്യ നേടിയത്. രണ്ട് സിക്‌സുമായി ഏഴ് പന്തില്‍ 17 റണ്‍സ് നേടിയ കിറോണ്‍ പൊള്ളാര്‍ഡും അവസാനം തീയായി മാറി.

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റേയും 42 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുടേയും കൂട്ടുകെട്ടാണ് മുംബൈയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു സുര്യകുമാറിന്റെ ഇന്നിങ്‌സ്.


11.59 PM: ചെന്നെെ ഇന്നിങ്സ് അവസാനിച്ചു. മുംബെെയ്ക്ക് 37 റണ്‍സിന്റെ വിജയം. ചെന്നെെയുടെ ആദ്യ തോല്‍വിയാണിത്

11.46 PM: ചെന്നെെയ്ക്ക് ജയിക്കാന്‍ രണ്ട് ഓവറില്‍ വേണ്ടത് 56. സ്കോർ 115-7

11.42 PM: ചെന്നെെ ഇന്നിങ്സ് അവസാന ഓവറുകളിലേക്ക്. സ്കോർ 109-5

11.30 PM: ഓവർ കഴിഞ്ഞപ്പോള്‍ ചെന്നെെ 102-5 എന്ന നിലയില്‍

11.24 PM: ചെന്നെെയ്ക്ക് അഞ്ചാം വിക്കറ്റും നഷ്മമായി.

11.00 PM: 10 ഓവറില്‍ ചെന്നെെ 66-3 എന്ന നിലയില്‍

10.47 PM: ഏഴ് ഓവർ കഴിഞ്ഞപ്പോള്‍ ചെന്നെെ 49-3 എന്ന നിലയിലാണ്

10.32 PM: ചെന്നെെയക്ക് മൂന്നാം വിക്കറ്റും നഷ്മായി. 16 റണ്‍സെടുത്ത റെയ്ന പുറത്ത്. സ്കോർ 33-3

10.21 PM: ചെന്നെെയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഷെയ്ന്‍ വാട്സണും റായിഡുവും പുറത്തായി. സ്കോർ 14-2

9.50 PM: മുംബെെ ഇന്നിങ്സ് അവസാനിച്ചു. അവസാന ഓവറുകളുടെ കത്തിക്കേറലിന്റെ ഫലമായി മുംബെെയ്ക്ക് 170 റണ്‍സ്

9.37 PM: മുംബെെ ഇന്നിങ്സ് അവസാന ഓവറുകളിലേക്ക്. സ്കോർ 131-5

9.35 PM:WICKET! സൂര്യകുമാർ യാദവ് പുറത്ത്. 59 റണ്‍സുമായാണ് സൂര്യകുമാർ മടങ്ങിയത്.

9.32 PM: ആദ്യ ഇന്നിങ്സ് 18-ാം ഓവറിലേക്ക്. മുംബെെ 121-4 എന്ന നിലയില്‍

9.23 PM: മുംബെെ 100 കടന്നു

9.17 PM: 15 ഓവർ കഴിഞ്ഞപ്പോള്‍ മുംബെെ 93-3 എന്ന നിലയിലാണ്. ആക്രമിച്ചു കളിക്കാനാവാതെ മുംബെെ വലയുന്നു. സൂര്യകുമാർ-ക്രുണാല്‍ കൂട്ടുകെട്ടിലാണ് മുംബെെയുടെ പ്രതീക്ഷ.

9.10 14 ഓവർ പിന്നിട്ടപ്പോള്‍ സ്കോർ 82-3 എന്ന നിലയിലാണ്.സൂര്യകുമാർ യാദവും ക്രുണാലുമാണ് ക്രീസിലുള്ളത്

8.59 PM: 12 ഓവർ പിന്നിട്ടപ്പോള്‍ സ്കോർ 74-3

8.41 PM:WICKET! യുവരാജ് സിങ് പുറത്ത്. ഇമ്രാന്‍ താഹിറാണ് വിക്കറ്റെടുത്തത്.സ്കോർ 50-3

8.34 PM: WICKET! മുംബെെയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ടു. നായകന്‍ രോഹിത് പുറത്ത്. രവീന്ദ്ര ജഡേജക്കാണ് വിക്കറ്റ്. സ്കോർ 40-2.

8.26 PM: അഞ്ച് ഓവറില്‍ മുംബെെ 39-1 എന്ന നിലയിലാണ്. രോഹിത്തും സുര്യകുമാർ യാദവും ക്രീസിലുണ്ട്

8.11 PM:WICKET! മുംബെെക്ക് ഡികോക്കിനെ നഷ്ടമായി. വിക്കറ്റെടുത്തത് ചാഹറണ്. സ്കോർ 8-1.

8.02 PM: മുംബെെ ഇന്നിങ്സ് ആരംഭിച്ചു. ഡികോക്കും രോഹിത് ശർമ്മയുമാണ് ഓപ്പണിങ്. ആദ്യ ഓവർ എറിയുന്നത് ദീപക് ചാഹർ

7.43 PM: പ്ലെയിങ് ഇലവന്‍

7.36 PM:

7.33 PM: ടോസ് നേടിയ ചെന്നെെ ബോളിങ് തിരഞ്ഞെടുത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 mi vs csk live updates

Next Story
കുതിപ്പ് തുടരാൻ ചെന്നൈ സൂപ്പർ കിങ്സ്; രണ്ടാം ജയത്തിനായി മുംബൈ ഇന്ത്യൻസ്IPL 2019, IPL, CSK, Chennai Super Kings, ഐപിഎൽ, ചെന്നൈ സൂപ്പർ കിങ്സ, IPL Final, mumbai indians vs chennai super kings, mi vs csk, csk final,
The moderation of comments is automated and not cleared manually by malayalam.indianexpress.com