Latest News

IPL 2019, MI vs CSK IPL Final: മുംബൈ-ചെന്നൈ പോരാട്ടം ലൈവായി എപ്പോൾ, എവിടെ കാണാം

ഐപിഎൽ ചരിത്രത്തില്‍ ഇതുവരെ മൂന്ന് വീതം കിരീടങ്ങളാണ് ഇരു ടീമുകളും നേടിയിരിക്കുന്നത്

mumbai indians, chennai super kings, ipl 219 final, ie malayalam

ഐപിഎൽ 2019 സീസണിലെ ഫൈനൽ പോരാട്ടം ഇന്ന്. ഫൈനലിൽ എം.എസ്.ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സും രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസും തമ്മിലാണ് ഏറ്റുമുട്ടുക. ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം അവസരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനൽ ഉറപ്പിച്ചത്.

ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയാണ് മുംബൈയുടെ ഫൈനൽ പ്രവേശനം. ചെന്നൈ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം മുംബൈ 9 പന്ത് ബാക്കി നിൽക്കെ മറികടന്നു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സാണ് മുംബൈ ജയം അനായാസമാക്കിയത്.

IPL 2019: ഫൈനലുകൾ പതിവാക്കിയ ചെന്നൈ

ഐപിഎൽ ചരിത്രത്തില്‍ ഇതുവരെ മൂന്ന് വീതം കിരീടങ്ങളാണ് ഇരു ടീമുകളും നേടിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് 2010, 2011, 2018 വര്‍ഷങ്ങളില്‍ കിരീടം ചൂടിയപ്പോള്‍ മുംബൈ 2013, 2015, 2017 വര്‍ഷങ്ങളില്‍ കിരീടം സ്വന്തമാക്കി. ഐപിഎല്ലിൽ ഇരുടീമുകളും 27 തവണയാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. ഇതിൽ 16 തവണ മുംബൈയും 11 തവണ ചെന്നൈയും ജയം നേടി.

IPL 2019, Qualifier 2-CSKvsDC: ഡൽഹിയെ വീഴ്ത്തി ചെന്നൈ തുടർച്ചയായ രണ്ടാം ഫൈനലിന്; തലയുയർത്തി മടങ്ങി ക്യാപിറ്റൽസ്

ഫൈനലിൽ മൂന്നു തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതിൽ രണ്ടു തവണ ചെന്നൈയെ മുംബൈ ഫൈനലിൽ തോൽപ്പിച്ചു. 2011, 2015 വർഷങ്ങളിലായിരുന്നു അത്. 2010 ൽ മാത്രമാണ് മുംബൈയെ തോൽപ്പിക്കാൻ ചെന്നൈയ്ക്ക് കഴിഞ്ഞത്. അന്ന് 22 റൺസിന് മുബൈയെ ഫൈനലിൽ തോൽപ്പിച്ചായിരുന്നു ചെന്നൈ കിരീടം ചൂടിയത്. എന്തായാലും ഹൈദരാബാദിൽ ഇന്നു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഏതു ടീം ജയിച്ചാലും അതൊരു പൊൻതൂവലായിരിക്കും.

ഐപിഎൽ MI vs CSK ഫൈനൽ മത്സരം എവിടെ?

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.

ഐപിഎൽ MI vs CSK ഫൈനൽ മത്സര സമയം?

രാത്രി 7.30 നാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള മത്സരം തുടങ്ങുക.

ഐപിഎൽ MI vs CSK ഫൈനൽ മത്സരം പ്രക്ഷേപണം ചെയ്യുന്ന ചാനൽ?

സ്റ്റാർ സ്‌പോർട്സ് നെറ്റ്‌വർക്ക് വഴി മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള ഫൈനൽ മത്സരം കാണാം.

ഐപിഎൽ MI vs CSK ഫൈനൽ മത്സരം ലൈവ് സ്ട്രീമായി കാണുന്നതെങ്ങനെ?

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള ഐപിഎൽ ഫൈനൽ മത്സരം ഹോട്സ്റ്റാർ വഴി ലൈവ് സ്ട്രീമിങ്ങുണ്ട്. ഇതിനുപുറമേ malayalam.indianexpress.com വഴി മത്സരത്തെക്കുറിച്ചുളള തത്സമയ വിവരങ്ങൾ അറിയാം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 mi vs csk ipl final when and where to watch live telecast

Next Story
ചെറുത്തു നില്‍പ്പുമായി സുഷ്മയും അമേലിയയും; ചരിത്രത്തില്‍ നിന്നും 122 റണ്‍സകലെ സൂപ്പര്‍ നോവാസ്women ipl, വനിതാ ഐപിഎല്‍,super novas,സൂപ്പർ നോവാസ്, velocity,വെലോസിറ്റി, mithali raj,മിതാലി രാജ്, harmanpreet kaur, ഹർമന്‍പ്രീത് കൌർ,sushma verma, amelia kerr, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express