IPL 2019 RCB vs DC IPL Live Score: പരാജയക്കയത്തില്‍ നിന്നും ഇന്നും കരകയറാനാവാതെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നാല് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ ബെംഗളൂരുവിന്റെ പരാജയം ആറായി.

നായകന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. 50 പന്തില്‍ നിന്നും എട്ട് ഫോറും രണ്ട് സിക്‌സുമടക്കം 67 റണ്‍സാണ് പന്ത് നേടിയത്. ഓപ്പണര്‍ പൃഥ്വി ഷാ 28 റണ്‍സും കോളിന്‍ ഇന്‍ഗ്രം 22 റണ്‍സും നേടി.

ബെംഗളൂരു ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത നവ്ദീപ് സെയ്‌നി മാത്രമാണ്. വിജയത്തിനിരികെ വച്ച് ശ്രേയസ്, പന്ത്, മോറിസ് എന്നിവരുടെ വിക്കറ്റുകള്‍ തുടരെതുടരെ നഷ്ടമായത് ഡല്‍ഹിയുടെ വിജയ മാര്‍ജിന്‍ കുറച്ചിട്ടുണ്ട്.

കഗിസോ റബാഡയുടെ പേസറുകളുടെ കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 149 റണ്‍സിന് ഒതുക്കുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. ബെംഗളൂരുവിന്റെ നാല് വിക്കറ്റുകളാണ് റബാഡ പിഴുതെറിഞ്ഞത്.

നായകന്‍ വിരാട് കോഹ്ലിയാണ് ബെംഗളൂരു ബാറ്റ്‌സ്മാന്മാരില്‍ മുമ്പില്‍. വിരാട് 33 പന്തില്‍ 41 റണ്‍സെടുത്തു. 18 പന്തില്‍ 32 റണ്‍സെടുത്ത മോയിന്‍ അലിയാണ് രണ്ടാമത്. ഇന്നത്തെ തോല്‍വിയുടെ ഒരു സീസണിന്റെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ തുടർ പരാജയം ഏറ്റുവാങ്ങിയ ടീമെന്ന നാണക്കേടിന്റെ റെക്കോർഡും ബെംഗളൂരുവിനെ തേടിയെത്തി.


7.20 PM:MATCH OVER! കളി അവസാനിച്ചു. ഡല്‍ഹിക്ക് ആറു വിക്കറ്റ് വിജയം

7.17 PM: ഋഷഭ് പന്ത് പുറത്ത്

7.15 PM: ക്രിസ് മോറിസ് പുറത്ത്

7.11 PM: WICKET! ശ്രേയസ് അയ്യർ പുറത്ത്

7.03 PM: ഡല്‍ഹി എന്ന 131-3 നിലയിലാണ് ജയിക്കാന്‍ വേണ്ടത് 24 പന്തില്‍ നിന്നും 18 റണ്‍സ്. ശ്രേയസ് അയ്യർ അർധ സെഞ്ചുറി കടന്നു

6.50 PM:WICKET! ഇന്‍ഗ്രം (22) പുറത്ത്.

6.48 PM: ഡല്‍ഹി 100 കടന്നു. സ്കോർ 102-2

6.33 PM:WICKET! പൃഥ്വി ഷാ (28) പുറത്ത്.

6.32 PM: ഡല്‍ഹി എട്ട് ഓവറില്‍ 68-1 എന്ന നിലയിലാണ്

6.19 PM: അഞ്ച് ഓവർ പിന്നിട്ടപ്പോള്‍ ഡല്‍ഹി 50 കടന്നു. സ്കോർ 53-1

6.07 PM: ഡല്‍ഹി 30-1 എന്ന നിലയിലാണ്. മൂന്ന് ഓവർ കഴിഞ്ഞു

5.59 PM: ആദ്യ ഓവറില്‍ തന്നെ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടം

5.39 PM: ബെംഗളൂരു ഇന്നിങ്സ് അവസാനിച്ചു. ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 150 റണ്‍സ്

5.27 PM:WICKET! പവന്‍ നേഗി പുറത്ത്. ബെംഗളൂരു ഇന്നിങ്സ് അവസാനിക്കാന്‍ രണ്ട് ഓവർ കൂടി. സ്കോർ 138-7

5.24 PM:WICKET! അക്ഷ്ദീപ് (19) പുറത്ത്.

5.22 PM:WICKET! കോഹ്ലി (41) പുറത്ത്. സ്കോർ 133-5

5.21 PM: 17 ഓവർ കഴിഞ്ഞു.ബെംഗളൂരു 133-4 എന്ന നിലയിലാണ്. ബെംഗളൂരു ഇന്നിങ്സ് അവസാന ഓവറുകളിലേക്ക്

5.19 PM: ബെംഗളൂരു 119-4 എന്ന നിലയിലാണ്.

5.10 മോയിന്‍ അലി (32) പുറത്ത്.

5.09 PM: SIX! ബെംഗളൂരുവിനെ 100 കടത്തി അലിയുടെ സിക്സ്. സ്കോർ 103-3

5.00 PM: 13 ഓവർ കഴിഞ്ഞപ്പോള്‍ ബെംഗളുരു 89-3 എന്ന നിലയിലാണ്. വിരാട് കോഹ്ലിയുടെ മികച്ച ബാറ്റിങ്

4.50 PM: 10 ഓവർ കഴിഞ്ഞപ്പോള്‍ ബെംഗളൂരു 62-2 എന്ന നിലയിലാണ്

4.30 PM:WICKET! ഡിവില്യേഴ്സ് (17) പുറത്ത്. റബാഡയാണ് വിക്കറ്റെടുത്തത്. സ്കോർ 40-2

4.25 PM: അഞ്ച് ഓവർ കഴിഞ്ഞപ്പോള്‍ ബെംഗളൂരു 36-1 എന്ന നിലയിലാണ്.

4.10 PM:WICKET! പാർത്ഥീവ് പട്ടേല്‍ (9) പുറത്ത്. ബെംഗളൂരുവിന് ആദ്യ വിക്കറ്റ് നഷ്ടം

4.05 PM: പ്ലെയിങ് ഇലവന്‍

4.00 PM: ബെംഗളൂരു ഇന്നിങ്സ് ആരംഭിച്ചു

3.30 PM: ടോസ് നേടിയ ഡല്‍ഹി ബോളിങ് തിരഞ്ഞെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook