IPL 2019 KXIP vs SRH Live Updates:അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ പഞ്ചാബിനെതിരെ പൊരുതി തോറ്റ് ഹൈദരാബാദ്. അവസാന ഓവറില്‍ ഒരു പന്ത് ബാക്കി നില്‍ക്കെയായിരുന്നു പഞ്ചാബിന്റെ വിജയം. തുടക്കത്തില്‍ തന്നെ പഞ്ചാബ് മേല്‍ക്കൈ നേടിയിരുന്നുവെങ്കിലും അവസാന നിമിഷം വിക്കറ്റുകള്‍ നഷ്ടമാവുകയും ഹൈദരാബാദ് മനോഹരമായി പന്തെറിയുകയും ചെയ്തതോടെ കളി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയായിരുന്നു.
ഓപ്പണര്‍ കെഎല്‍ രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ 53 പന്തില്‍ 71 റണ്‍സാണ് നേടിയത്. ഇതില്‍ ഏഴ് ഫോറും ഒരു സിക്‌സുമുള്‍പ്പെടും. രാഹുലും മായങ്കും തമ്മിലുള്ള കൂട്ടുകെട്ടാണ് പഞ്ചാബിന് നിര്‍ണായകമായി മാറിയത്. മായങ്ക് 43 പന്തില്‍ 55 റണ്‍സ് നേടി. മൂന്ന് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്.
ഹൈദരാബാദ് ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റടുത്ത സന്ദീപ് ശര്‍മ്മയാണ്. റാഷിദ് ഖാനും സിദ്ധാര്‍ത്ഥ് കൗളും ഓരോ വിക്കറ്റ് വീതം നേടി.
ഡേവിഡ് വാര്‍ണറുടെ ചെറുത്തു നില്‍പ്പാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 20 ഓവറില്‍ 150 റണ്‍സുമായാണ് ഹൈദരാബാദ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. റണ്‍ ഒഴുകുന്നത് തടയാനായെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ പഞ്ചാബിന് സാധിച്ചില്ല. നാല് ഹൈദരാബാദ് ബാറ്റ്‌സ്ന്മാന്മാരെ മാത്രമാണ് പഞ്ചാബ് പുറത്താക്കിയത്.
ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. 62 പന്തുകളില്‍ നിന്നും വാര്‍ണര്‍ 70 റണ്‍സുമായി ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. വിജയ് ശങ്കര്‍ 26 റണ്‍സും നേടി. അവസാന മൂന്ന് പന്തില്‍ 14 റണ്‍സ് നേടിയ ദീപക് ഹൂഡയും തിളങ്ങി. ഇതോടെയാണ് പൊരുതാവുന്ന സ്‌കോറില്‍ ഹൈദരാബാദ് എത്തിയത്. പഞ്ചാബ് ബോളര്‍മാരില്‍ മുജീബും ഷമിയും അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഒരു പന്ത് ബാക്കി നില്‍ക്കെ പഞ്ചാബിന് വിജയം
അനായാസമെന്ന് കരുതിയ ജയം പഞ്ചാബിന് വിട്ടു കൊടുക്കാതെ ഹെെദരാബാദ്
മന്ദീപ് സിങ് പുറത്ത്. സ്കോർ 140-4. അവസാന ഓവറില്‍ പഞ്ചാബിന് വേണ്ടത് 11 റണ്‍സ്. ഒരു ഷോക്ക് നല്‍കാന്‍ ഹെെദരാബാദിന് സാധിക്കുമോ
8 പന്തും 12 റണ്‍സുമകലെ പഞ്ചാബിന്റെ ജയം
പഞ്ചാബിന് മില്ലറെ നഷ്ടമായി. സ്കോർ 135- 3
പഞ്ചാബ് ഇന്നിങ്സ് അവസാന ഓവറുകളിലേക്ക് നീങ്ങുകയാമണ്. 15 പന്തുകളില്‍ നിന്നും 18 റണ്‍സ് വേണം ജയിക്കാനായി
മായങ്കിന് അർധ സെഞ്ചുറി
16 ഓവർ കഴിഞ്ഞപ്പോള്‍ പഞ്ചാബ് 127-1 എന്ന നിലയിലാണ്
15 ഓവർ കഴിഞ്ഞപ്പോള്‍ പഞ്ചാബ് 111-1 എന്ന നിലയിലാണ്. വിജയത്തിലേക്ക് ഇനി 40 റണ്‍സിന്റെ ദൂരം.
കെഎല്‍ രാഹുലിന് ഫിഫ്റ്റി
കെഎല്‍ രാഹുലിന് ഫിഫ്റ്റി
പഞ്ചാബ് നൂറ് കടന്നു. 12 ഓവറില്‍ സ്കോർ 102-1
പത്ത് ഓവർ പിന്നിട്ടപ്പോള്‍ പഞ്ചാബ് 69-1 എന്ന നിലയിലാണ്
അഞ്ച് ഓവറില്‍ പഞ്ചാബ് 30-1 എന്ന നിലയിലാണ്
ഗെയില്‍ (16) പുറത്ത്. റാഷിദ് ഖാനാണ് വിക്കറ്റെടുത്തത്. ഹൂഡക്ക് ക്യാച്ച് നല്‍കിയാണ് ഗെയില്‍ പുറത്തായത്. സ്കോർ 18-1
ഗെയില്‍ അറ്റാക്ക് മോഡിലാണ്
രണ്ട് ഓവറില്‍ പഞ്ചാബ് വിക്കറ്റൊന്നും നഷ്ടമാകാതെ 9 റണ്‍സെടുത്തിട്ടുണ്ട്
പഞ്ചാബ് മറുപടി ബാറ്റിങ് ആരംഭിച്ചു
ഹെെദരാബാദ് ഇന്നിങ്സ് അവസാനിച്ചു. സ്കോർ 150-4 . പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് 151
മനീഷ് പാണ്ഡ (19 ) പുറത്ത്. സ്കോർ 135-4
ഹെെദരാബാദ് ഇന്നിങ്സ് അവസാന ഓവറിലേക്ക്.
പഞ്ചാബിനെതിരെ വാർണറുടെ തുടർച്ചയായ ഏഴാമത്തെ ഫിഫ്റ്റിയാണിത്.
വാർണർ അർധ സെഞ്ചുറിയില്‍
ഹെെദരാബാദ് 100 കടന്നു
15 ഓവർ കഴിഞ്ഞു. ഹെെദരാബാദിന് 100 ലെത്താനായിട്ടില്ല. സ്കോർ 91-3
14 ഓവറില്‍ ഹെെദരാബാദ് 88-3 എന്ന നിലയിലാണ്.
നബി പുറത്ത്.
വിജയ് ശങ്കർ (26) പുറത്ത്. അശ്വിനാണ് ശങ്കറിനെ പുറത്താക്കിയത്. സ്കോർ 56-2
10 ഓവർ കഴിഞ്ഞപ്പോള്‍ ഹെെദരാബാദ് 50-1 എന്ന നിലയിലാണ്. വാർണറും വിജയ് ശങ്കറും ക്രീസിലുണ്ട്.
9 ഓവർ കഴിഞ്ഞു. ഹെെദരാബാദ് 43-1 എന്ന നിലയിലാണ്
കളിയുടെ നിയന്ത്രണം പഞ്ചാബിന്റെ കെെയ്യിലാണ്. സ്കോർ 26-1. ഓവർ-5.3
നാല് ഓവർ പിന്നിട്ടപ്പോള്‍ ഹെെദരാബാദ് 20-1 എന്ന നിലയിലാണ്
ആദ്യ ഓവറില്‍ ഹെെദരാബാദിന് മൂന്ന് റണ്‍സ്
ഹെെദരാബാദിനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത് വാർണറും ബെയർസ്റ്റോയും തന്നെ.
ടോസ് നേടിയ കിങ്സ് ഇലവന്‍ ബോളിങ് തിരഞ്ഞെടുത്തു