IPL 2019 KXIP vs MI Live Cricket Score Online:മൊഹാലി: മുംബൈ ഇന്ത്യന്‍സിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് പഞ്ചാബ് ജയിച്ചു കയറിയത്. കളി അവസാനിക്കും വരെ രാഹുല്‍ ക്രീസിലുണ്ടായിരുന്നു. 57 പന്തുകളില്‍ നിന്നും 71 റണ്‍സെടുത്ത രാഹുലാണ് ടോപ് സ്കോറര്‍. ഇതില്‍ ഒരു സിക്സും ആറ് ഫോറുമുണ്ട്.
ഓപ്പണര്‍ ക്രിസ് ഗെയില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഗെയില്‍ 24 പന്തില്‍ നിന്നും മൂന്ന് ഫോറും നാല് സിക്സുമടക്കം 40 റണ്‍സ് നേടിയപ്പോള്‍ നാല് ഫോറും രണ്ട് സിക്സുമായി 21 പന്തില്‍ 43 റണ്‍സാണ് മായങ്ക് നേടിയത്. ഡേവിഡ് മില്ലര്‍ 18 റണ്‍സും നേടി. മുംബൈ ബോളര്‍മാരില്‍ രണ്ട് വിക്കറ്റും നേടിയത് ക്രുണാല്‍ പാണ്ഡ്യയാണ്. മറ്റാരും തിലങ്ങാതെ വന്നതോടെയാണ് മുംബൈയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
നേരത്തെ, 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സുമായാണ് മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചത്. രോഹിത്തും ഡികോക്കും നല്കിയ മികച്ച തുടക്കം പിന്നാലെ വന്നവര്‍ക്ക് കൃത്യമായി മുതലെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വമ്പന്‍ സ്കോറിലെത്താതെ ഭേദപ്പെട്ട സ്കോറില്‍ മുംബൈയ്ക്ക് ആശ്വാസം കണ്ടെത്തേണ്ടി വന്നത്.
രോഹിത്തും ഡികോക്കും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമണത്തിന്റെ ചുമതല ആദ്യം ഏറ്റെടുത്തത് രോഹിത്തായിരുന്നു. രോഹിത് 18 പന്തില്‍ 32 റണ്‍സെടുത്തു. രോഹിത് പുറത്തായതോടെ കളിയുടെ നിയന്ത്രണം ഡികോക്കിന്റെ ബാറ്റിലേക്ക് എത്തിച്ചേര്‍ന്നു. 39 പന്തുകളില്‍ നിന്നും ആറ് ഫോറും രണ്ട് സിക്സുമായി ഡികോക്ക് 60 റണ്‍സ് നേടി. അതേസമയം യുവരാജിന് കഴിഞ്ഞ കളികളിലെ വേഗം ഇന്ന് തുടരാന്‍ സാധിച്ചില്ല. 22 പന്തുകളില്‍ നിന്നുമാണ് യുവി 18 റണ്‍സെടുത്തത്. ഇതില്‍ രണ്ട് ഫോറും ഉള്‍പ്പെടും.
മധ്യനിരയില്‍ തിളങ്ങിയത് ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. പ്രത്യേകിച്ചും അവസാന ഓവറുകളില്‍. പാണ്ഡ്യ 19 പന്തില്‍ 31 റണ്‍സ് നേടി. മൂന്ന് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്സ്.
പഞ്ചാബ് ബോളര്‍മാരില്‍ തിളങ്ങിയത് മുഹമ്മദ് ഷമി, മുരുകന് അശ്വിന്, ഹാര്‍ഡസ് വില്യോണ് എ്ന്നിവരാണ്. മൂന്ന് പേരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഡികോക്കിനെ പുറത്താക്കി ഷമിയാണ് പഞ്ചാബിന് നിര്‍ണ്ണായക ബ്രേക്ക് ത്രൂ നല്‍കിയത്.
7.38 PM: Match Over! മുംബെെ ഇന്ത്യന്‍സിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് എട്ട് വിക്കറ്റ് ജയം.
7.36 PM: FOUR! പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയാണ് രാഹുല്‍. ഇനി വേണ്ടത് രണ്ട് റണ്‍സ് മാത്രം.
7.31 PM: 18 ഓവർ കഴിഞ്ഞപ്പോള്‍ പഞ്ചാബ് വിജയത്തിന് 6 റണ്‍സകലെ.
7.28 PM: കളി അവസാന ഓവറുകളിലേക്ക് നീങ്ങുകയാണ്. മൂന്ന് ഓവറില്‍ പഞ്ചാബിന് വേണ്ടത് 14 റണ്‍സാണ്.
7.26 PM: ബുംറയ്ക്കെതിരെ തുടരെ തുടരെ രണ്ട് ഫോർ അടിച്ച് രാഹുല്‍.
7.21 PM: അർധ സെഞ്ചുറി കടന്ന് രാഹുല്‍. 45 പന്തില്‍ നിന്നുമാണ് രാഹുല്‍ ഫിഫ്റ്റി നേടിയത്. സ്കോർ 152-2.
7.20 PM: പഞ്ചാബിന് ജയിക്കാന്‍ 28 പന്തില്‍ 33 റണ്‍സ് വേണം.
7.12 PM: 15 ഓവർ പിന്നിട്ടപ്പോള്‍ പഞ്ചാബ് 140-2 എന്ന നിലയില്‍.
7.09 PM: SIX! ഹാർദ്ദിക്കിനെതിരെ രാഹുലിന്റെ സിക്സ്.
7.06 PM: ഡേവിഡ് മില്ലർ ക്രീസില്‍. സ്കോർ 120-2.
7.03 PM:WICKET! കിടിലനൊരു ബാക്ക് ക്യാച്ചിലൂടെ മായങ്കിനെ പുറത്താക്കി ക്രുണാല്‍. 43 റണ്‍സുമായാണ് ക്രുണാല്‍ പുറത്തായത്. സ്കോർ 117-2.
6.55 PM: SIX! ക്രുണാലിനെ സിക്സ് പറത്തി മായങ്ക്. പഞ്ചാബ് 100 കടന്നു.
6.47 PM: പഞ്ചാബ് ഇന്നിങ്സ് 10 ഓവർ പിന്നിട്ടു. സ്കോർ 83-1.
6.42 PM: 9 ഓവർ കഴിഞ്ഞപ്പോള്‍ സ്കോർ 73-1 എന്ന നിലയിലാണ്.
6.37 PM: WICKET!! ഗെയില്‍ പുറത്ത്. 40 റണ്‍സെടുത്ത ഗെയിലിനെ ക്രുണാല്‍ പാണ്ഡ്യ പുറത്താക്കി. ഹാർദ്ദിക്കിന്റെ ക്യാച്ചിലാണ് പുറത്തായത്.
6.34 PM: പഞ്ചാബ് സ്കോർ 50 കടന്നു. ഗെയില്‍ 40 കടന്നു. സ്കോർ 53-0.
6.15 PM: FOUR! ബുംറയ്ക്കെതിരെ രാഹുലിന്‍രെ ഫോർ. നാല് ഓവറില്‍ പഞ്ചാബ് 27-0.
6.08 PM: SIX! തകർത്തടിച്ച് ഗെയില്‍.
6.02 PM: ആദ്യ ഓവറില്‍ പഞ്ചാബിന് അഞ്ച് റണ്‍സ്. രണ്ടാം ഓവർ എറിയുന്നത് മലിംഗ.
5.56 PM: പഞ്ചാബ് മറുപടി ബാറ്റിങ് ആരംഭിച്ചു. കെഎല്‍ രാഹുലും ക്രിസ് ഗെയിലുമാണ് ഓപ്പണിങ്. ആദ്യ ഓവർ എറിയുന്നത് മക്ക്ലെനഗാന്.
5.41 PM: മുംബെെ ഇന്ത്യന്‍സ് ഇന്നിങ്സ് അവസാനിച്ചു. 176-7 എന്ന നിലയിലാണ് മുംബെെ കളി അവസാനിപ്പിച്ചത്. പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് 177 റണ്‍സാണ്.
5.39 PM: WICKET! സിക്സിന് ശ്രമിച്ച പാണ്ഡ്യ പുറത്ത്.
5.37 PM: SIX! ഷമിയെ സിക്സ് പറത്തി ഹാർദ്ദിക് പാണ്ഡ്യ.
5.35 PM: മുംബെെ ഇന്ത്യന്‍സിന്റെ ബാറ്റിങ് അവസാനിക്കാന്‍ ഓരോവർ മാത്രം ബാക്കി.
5.32 PM: WICKET! ക്രുണാല്‍ പാണ്ഡ്യ പുറത്ത്. സ്കോർ 162-6.
5.29 PM: മുംബെെ ഇന്ത്യന്‍സ് ഇന്നിങ്സ് അവസാന ഓവറുകളിലേക്ക്.
5.23 PM: WICKET! ബൌണ്ടറി ലെെനിന് അരികെ വച്ച് പൊള്ളാർഡിനെ കെെപ്പിടിയിലൊതുക്കി മായങ്ക്. ആന്‍ഡ്രു ടെെക്കാണ് വിക്കറ്റ്. സ്കോർ 146-5.
5.15 PM: 16 ഓവർ കഴിഞ്ഞപ്പോള്‍ മുംബെെ 137-4 എന്ന നിലയില്‍.
5.10 PM: WICKET! യുവരാജ് പുറത്ത്. മുരുകന് അശ്വിനാണ് വിക്കറ്റെടുത്തത്.
5.03 PM: കിറോണ്‍ പൊള്ളാർഡാണ് പുതിയ ബാറ്റ്സ്മാന്. സ്കോർ 121-3.
5.01 PM: ഡികോക്ക് പുറത്ത്. 60 റണ്‍സെടുത്ത ഡികോക്കിനെ മുഹമ്മദ് ഷമി പുറത്താക്കി.
4.55 PM: ഡികോക്കിന്റെ നാലാം ഐപിഎല്‍ ഫിഫ്റ്റിയാണിത്.
FIFTY!
That's a half-century for @QuinnyDeKock69. This is his 7th in #VIVOIPL #KXIPvMI pic.twitter.com/Sh8lI15RQx
— IndianPremierLeague (@IPL) March 30, 2019
4.53 PM: SIX! സിക്സിലൂടെ അർധ സെഞ്ചുറി കുറിച്ച് ഡികോക്ക്.
4.51 PM: മുംബെെ 100 കടന്നു. തുടരെ തുടരെ രണ്ട് ഫോറുകളുമായി യുവി. സ്കോർ 102-2.
4.47 PM: പത്ത് ഓവർ കഴിഞ്ഞപ്പോള്‍ മുംബെെ ഇന്ത്യന്‍സ് 92-2 എന്ന നിലയിലാണ്.
4.45 PM: SIX! മുഹമ്മദ് ഷമിയെ സിക്സ് പറത്തി ഡികോക്ക്.
4.40 PM: 9 ഓവർ കഴിഞ്ഞു. മുംബെെ 80-2 എന്ന നിലയിലാണ്.
4.36 PM: എട്ട് ഓവർ കഴിഞ്ഞപ്പോള്‍ മുംബെെ 71-2 എന്ന നിലയില്‍. യുവരാജും ഡി കോക്കും ക്രീസില്‍.
4.29 PM: WICKET! മുംബെെയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. 11 റണ്‍സെടുത്ത സൂര്യകുമാർ യാദവ് പുറത്ത്. വിക്കറ്റെടുത്തത് മുരുകന് അശ്വിന്.
4.23 PM: WICKET! രോഹിത് ശർമ്മ പുറത്ത്. വില്യോണാണ് രോഹിത്തിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി പുറത്താക്കിയത്.
4.18 PM: മുംബെെ കളിയുടെ തുടക്കത്തിലെ നിയന്ത്രണം ഏറ്റെടുക്കുന്നു. രോഹിത്തും ഡികോക്കും സിംഗിളുകളിലൂടേയും ബൌണ്ടറികളിലൂടേയും ഇന്നിങ്സ് പടുത്തുയർത്തുന്നു. അഞ്ച് ഓവർ കഴിഞ്ഞപ്പോള്‍ സ്കോർ 50-0.
4.9 PM: രണ്ട് ഓവറില്‍ മുംബെെ 20 റണ്‍സെടുത്തിട്ടുണ്ട്.
4.00 PM: കളി ആരംഭിച്ചു. പഞ്ചാബിനായി ആദ്യ ഓവർ എറിയുന്നത് അശ്വിന്. മുംബെെയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത് രോഹിത്തും ഡികോക്കും.
3.41 PM: പ്ലെയിങ് ഇലവന്
Match 9. Mumbai Indians XI: Q de Kock, R Sharma, S Yadav, Y Singh, K Pollard, K Pandya, H Pandya, M McClenaghan, M Markande, J Bumrah, L Malinga //t.co/vAaK020HH4 #KXIPvMI #VIVOIPL
— IndianPremierLeague (@IPL) March 30, 2019
Match 9. Kings XI Punjab: L Rahul, C Gayle, M Agarwal, S Khan, D Miller, M Singh, R Ashwin, H Viljoen, A Tye, M Ashwin, M Shami //t.co/vAaK020HH4 #KXIPvMI #VIVOIPL
— IndianPremierLeague (@IPL) March 30, 2019
3.32 PM: ടോസ് നേടിയ പഞ്ചാബ് ബോളിങ് തിരഞ്ഞെടുത്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook