scorecardresearch

'ക്രുണാല്‍ മാന്യനായിരുന്നു'; അശ്വിനെ കാഴ്ചക്കാരനാക്കി 'മങ്കാദിങ്' അവസരം വേണ്ടെന്ന് വച്ച് താരം

ആ സമയം മായങ്ക് 19 റണ്‍സ് മാത്രമേ എടുത്തിരുന്നുള്ളൂ. പിന്നീട് 43 റണ്‍സുമായാണ് മായങ്ക് കളം വിട്ടത്.

ആ സമയം മായങ്ക് 19 റണ്‍സ് മാത്രമേ എടുത്തിരുന്നുള്ളൂ. പിന്നീട് 43 റണ്‍സുമായാണ് മായങ്ക് കളം വിട്ടത്.

author-image
Sports Desk
New Update
Krunal Pandya,ക്രുണാല്‍ പാണ്ഡ്യ, Mankad,മങ്കാദ്, Aswin,അശ്വിന്‍, ipl,ഐപിഎല്‍, ipl live score,ഐപിഎല്‍ സ്കോർ, ipl 2019,ഐപിഎല്‍ 2019, ipl live match, live ipl, kxip vs mi, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, kxip vs mi live score, kxip vs mi 2019, ipl live cricket score, ipl 2019 live cricket score, kxip vs mi live cricket score, kxip vs mi live streaming, kxip vs mi live match, star sports, hotstar, hotstar live cricket, Kings XI Punjab vs mumbai indians,കിങ്സ് ഇലവന്‍ പഞ്ചാബ് മുംബെെ ഇന്ത്യന്‍സ്, Kings XI Punjab vs mumbai indians live score

ഐപിഎല്ലിലെ വലിയ വിവാദമായി മാറിയിരിക്കുകയാണ് അശ്വിന്റെ മങ്കാദിങ്. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള കളിയിലായിരുന്നു അശ്വിന്‍ മങ്കാദിങ്ങിലൂടെ ജോസ് ബട്‌ലറെ പുറത്താക്കിയത്. കളിയുടെ ഗതി തന്നെ മാറ്റുകയും ഒടുവില്‍ പഞ്ചാബിനെ വിജയികളാക്കുകയും ചെയ്ത ആ നീക്കം ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായി മാറി. അശ്വിനെ അനുകൂലിച്ചും എതിര്‍ത്തും ആരാധകര്‍ രണ്ട് ചേരികളായി മാറി. ഇന്ന് അതേ അശ്വിനെ തന്നെ കാഴ്ചക്കാരനാക്കി മങ്കാദിങിനുള്ള അവസരം ലഭിച്ചിട്ടും അതിന് മുതിരാതെ മാന്യതയുടെ മുഖമായി മാറിയിരിക്കുകയാണ് ക്രുണാല്‍ പാണ്ഡ്യ.

Advertisment

മുംബൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന്റെ സ്‌കോര്‍ 80 ലെത്തി നില്‍ക്കുമ്പോഴായിരുന്നു സംഭവം. കെഎല്‍ രാഹുലായിരുന്നു ക്രീസില്‍. പന്തെറിയാനായി ക്രുണാല്‍ റണ്‍ അപ്പെടുത്ത് വരുമ്പോഴേക്കും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന മായങ്ക് ക്രീസ് വിട്ടിരുന്നു. എന്നാല്‍ മങ്കാദിങിന് മുതിരാതെ ക്രുണാല്‍ മായങ്കിന് വാണിങ് നല്‍കി മടങ്ങുകയായിരുന്നു. ആ സമയം മായങ്ക് 19 റണ്‍സ് മാത്രമേ എടുത്തിരുന്നുള്ളൂ. പിന്നീട് 43 റണ്‍സുമായാണ് മായങ്ക് കളം വിട്ടത്.

ക്രിക്കറ്റിലെ മാന്യത മറന്ന് ക്രുണാല്‍ മായങ്കിനെ പുറത്താക്കിയിരുന്നുവെങ്കില്‍ മുംബൈയ്ക്ക് ഒരുപക്ഷെ ജയിക്കാന്‍ വരെ സാധിക്കുമായിരുന്നുവെന്നും എന്നാല്‍ ക്രുണാല്‍ മാന്യനാണെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇതിനെ ചൊല്ലി സോഷ്യല്‍ മീഡിയയിലും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

Kings Eleven Punjab Mumbai Indians Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: