Latest News
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

IPL 2019 KXIP vs DC Live Updates: പടിക്കല്‍ കലമുടച്ച് ഡല്‍ഹി; പഞ്ചാബിന് ആവേശ്വജ്ജല വിജയം

IPL 2019 Live Updates, KXIP vs DC Live: യുവതാരങ്ങളുടെ കരുത്തിലാണ് ഡല്‍ഹിയുടെ വിശ്വാസം. ക്രിസ് ഗെയിലും രാഹുലും നയിക്കുന്ന ബാറ്റിങ് നിരയാണ് പഞ്ചാബിന്റെ കരുത്ത്.

IPL 2019 KXIP vs DC Live Cricket Score Updates: മൊഹാലി: കൈവെള്ളയിലെ ജയം അവസാന നിമിഷം കൈവിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 14 റണ്‍സ് അകലെ തകര്‍ന്നു വീഴുകയായിരുന്നു. സാം കറന്റെ തകര്‍പ്പന്‍ ബോളിങാണ് ഡല്‍ഹിയെ ഉലച്ചു കളഞ്ഞത്. അനായാസം ജയിക്കാമായിരുന്ന കളിയാണ് ഡല്‍ഹിക്ക് നഷ്ടമായത്.

ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ അശ്വിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ധവാന്‍ 30 റണ്‍സും അയ്യര്‍ 28 റണ്‍സും നേടി. പിന്നീട് വന്ന ഋഷഭ് പന്തും കോളിന്‍ ഇന്‍ഗ്രമും ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 39 റണ്‍സെടുത്തു നില്‍ക്കെ പന്ത് പുറത്തായി. തൊട്ടു പിന്നാലെ 38 റണ്‍സുമായി ഇന്‍ഗ്രമും പുറത്തേക്ക് പോയി.

ഇതോടെ ഡല്‍ഹി തകര്‍ന്നു. പിന്നീട് വന്നവരാരും അഞ്ച് റണ്‍സില്‍ കൂടുതലെടുത്തില്ല. നാലു പേരാണ് പൂജ്യത്തിന് പുറത്തായത്. ഉജ്ജ്വല പ്രകടനം കാഴ്ച്ച വെച്ച സാം കറനാണ് ഡല്‍ഹിയുടെ നട്ടെല്ലൊടിച്ചത്. കറന്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2.2 ഓവറിലാണ് കറന്‍ കളിയുടെ ഗതി തന്നെ മാറ്റിയത്. പഞ്ചാബിനായി അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. കറന്‍ ഹാട്രിക്കും സ്വന്തമാക്കി.

പഞ്ചാബ് ബാറ്റിങ് നിരയില്‍ തിളങ്ങിയത് ഡേവിഡ് മില്ലറാണ്. മില്ലര്‍ 30 പന്തില്‍ 43 റണ്‍സ് നേടി. 39 റണ്‍സുമായി സര്‍ഫ്രാസ് ഖാനും 29 റണ്‍സുമായി മന്ദീപ് സിങും മികച്ച പിന്തുണ നല്‍കി. നേരത്തെ ഓപ്പണിങില്‍ ക്രിസ് ഗെയിലിന് പകരം ഉറങ്ങി കറന്‍ 10 പന്തില്‍ 20 റണ്‍സും നേടിയിരുന്നു.


11.49 PM: WICKET! അവസാന വിക്കറ്റുമെടുത്ത് സാം കറന്‍. പഞ്ചാബിന് 14 റണ്‍സിന്റെ വിജയം.

11.47 PM: WICKET! റബാഡയുടെ ലെഗ് സ്റ്റംപ് പിഴുത് കറന്‍.

11.46 PM: കളി അവസാന ഓവറിലേക്ക്. ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 15 റണ്‍സാണ്. പന്തെറിയുന്നത് സാം കറന്‍.

11.42 PM: WICKET! എട്ടാം വിക്കറ്റും നഷ്ടമായി. ഹനുമ വിഹാരിയെ ഷമി പുറത്താക്കുകയായിരുന്നു. സ്കോർ 148-8
11.38 PM:WICKET! ഡല്‍ഹിക്ക് തുടരെ തുടരെ രണ്ട് വിക്കറ്റ് നഷ്ടം. സ്കോർ 148-7. രണ്ട് ഓവർ മാത്രം ബാക്കി.

11.32 PM: ഡല്‍ഹിക്ക് ജയിക്കാന്‍ മൂന്ന് ഓവറില്‍ 23 റണ്‍സ് വേണം.

11.29 PM: WICKET! അശ്വിന്റെ ത്രോയില്‍ മോറിസ് പുറത്ത്.144-5

11.27 PM:WICKET! പന്തിന്റെ സ്റ്റംപെടുത്ത് ഷമി. ഡല്‍രി 144-4. 39 റണ്‍സുമായാണ് പന്ത് പുറത്തായത്.

11.18 PM: 15 ഓവർ കഴിഞ്ഞു. സ്കോർ 128-3.

11.05 PM: ഡല്‍ഹി 100 കടന്നു. സ്കോർ 105-4

11.00 PM: 12 ഓവർ കഴിഞ്ഞു. ഡല്‍ഹി 98-3 എന്ന നിലയിലാണ്.

10.51 PM:WICKET! 30 റണ്‍സെടുത്ത ശിഖർ ധവാന്‍ പുറത്ത്. അശ്വിനാണ് ധവാനെ പുറത്താക്കിയത്.

10.45 PM: 9 ഓവർ കഴിഞ്ഞപ്പോള്‍ ഡല്‍ഹി 77 റണ്‍സെടുത്തിട്ടുണ്ട്.

10.19 PM: ഡല്‍ഹി 30-1 എന്ന നിലയിലാണ്.

10.13 PM: രണ്ട് ഓവറില്‍ ഡല്‍ഹി 16-1 എന്ന നിലയിലാണ്.

10.06 PM: WICKET! മറുപടി ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ നഷ്ടമായി.

9.49 PM: പഞ്ചാബ് ഇന്നിങ്സ് അവസാനിച്ചു. ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 167 റണ്‍സ്.

9.45 PM: WICKET! ഷമിയും പുറത്ത്.

9.43 PM:WICKET! പഞ്ചാബിന്റെ എട്ടാം വിക്കറ്റും പോയി. മുരുകന്‍ അശ്വിനെ റബാഡ പുറത്താക്കി.

9.39 PM: പഞ്ചാബ് 150 കടന്നു. 19 ഓവർ കഴിഞ്ഞപ്പോള്‍ സ്കോർ 153-7.

9.34 PM: WICKET! പഞ്ചാബിന് ആറാം വിക്കറ്റും നഷ്മായി. വിലോണിനെ റബാഡ പുറത്താക്കി.

9.32 PM: 43 റണ്‍സെടുത്ത മില്ലറും പുറത്ത്. 17 ഓവർ പിന്നിട്ടപ്പോള്‍ പഞ്ചാബ് 141-5 എന്ന നിലയിലാണ്. കളി അവസാന ഓവറുകളിലേക്ക്.

9.10 PM: WICKET! 39 റണ്‍സുമായി സർഫ്രാസ് ഖാന്‍ പുറത്ത്. വിക്കറ്റെടുത്തത് സന്ദീപ് ലാമിചാനെ.

9.07 PM: 13 ഓവർ പിന്നിട്ടപ്പോള്‍ പഞ്ചാബ് 117-3.

9.00 PM: SIX! മില്ലറുടെ സിക്സിലൂടെ പഞ്ചാബ് 100 കടന്നു. സ്കോർ 105-3.

8.55 PM: 10 ഓവർ പിന്നിട്ടു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 87 റണ്‍സെടുത്തിട്ടുണ്ട്.

8.47 PM: 9 ഓവറില്‍ പഞ്ചാബ് 75-3 എന്ന നിലയിലാണ്.

8.37 PM: WICKET! ശിഖർ ധവാന്റെ ഈസി റണ്ണൌട്ടില്‍ മായങ്ക് പുറത്ത്. സ്കോർ 58-3.

8.30 PM: പഞ്ചാബ് 50 കടന്നു. സ്കോർ 52-2.

8.19 PM:WICKET! സം കറന്‍ പുറത്ത്. കൂറ്റനടിക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കറനെ സന്ദീപ് പുറത്താക്കുകയായിരുന്നു.

8.15 PM: പഞ്ചാബ് മൂന്ന് ഓവറില്‍ 27-1 എന്ന നിലയിലാണ്.

8.08 PM: WICKET! പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടം. കെഎല്‍ രാഹുലിനെ ക്രിസ് മോറിസ് പുറത്താക്കി. സ്കോർ 15-1.

7.58 PM: പഞ്ചാബിനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത് കെഎല്‍ രാഹുലും സാം കറനുമാണ്. ഡല്‍ഹിയുടെ ആദ്യ ഓവർ എറിയുന്നത് കഗിസോ റബാഡ.

7.51 PM: ക്രിസ് ഗെയിലും ആന്‍ഡ്രു ടെെയുമില്ലാതെ പഞ്ചാബ്.

7.48 PM: ഡല്‍ഹിയില്‍ ഒരു മാറ്റം. അമിത് ഷായ്ക്ക് പകരം ആവേശ് ഖാന്‍ ഇറങ്ങുന്നു.

7.45 PM: ഐപിഎൽ 2019ഐപിഎൽ 2019: പർപ്പിൾ ക്യാപ് പോരാട്ടത്തിൽ മുന്നിലുള്ള താരങ്ങൾ

7.44 PM: ഐപിഎൽ 2019: ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിലുള്ള താരങ്ങൾ ഇവർ

7.42 PM: പ്ലെയിങ് ഇലവന്‍

7.35 PM: ടോസ് നേടിയ ഡല്‍ഹി ബോളിങ് തിരഞ്ഞെടുത്തു.

7.25 PM:

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 kxip vs dc live updates

Next Story
ജഴ്‌സിയില്‍ ഇന്‍സ്റ്റഗ്രാം പേര്, ടോസ് ട്വിറ്റര്‍ പോളിലൂടെ; ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖം മാറ്റാന്‍ ഐസിസി
The moderation of comments is automated and not cleared manually by malayalam.indianexpress.com