scorecardresearch

Latest News

IPL 2019 KXIP vs DC Live Updates: അയ്യരുടെ മാസ്മരിക പ്രകടനം, ആവേശ വിജയം സ്വന്തമാക്കി ഡല്‍ഹി

IPL 2019 KXIP vs DC Live Updates: ആറ് ഫോറും അഞ്ച് സിക്‌സുമടക്കം 69 റണ്‍സാണ് ഗെയില്‍ നേടിയത്

മൊഹാലി:ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ച് ശ്രേയസ് അയ്യര്‍. ശിഖര്‍ ധവാന്റേയും ശ്രേയസ് അയ്യരുടേയും അര്‍ധ സെഞ്ചുറികളുടെ കരുത്തിലായിരുന്നു ഡല്‍ഹിയുടെ വിജയം. അവസാന ഓവറു വരെ നീണ്ട മത്സരം രണ്ട് പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഡല്‍ഹിയുടെ വിജയം. അഞ്ച് വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം.

ശ്രേയസ് അയ്യര്‍ 58 റണ്‍സും ശിഖര്‍ ധവാന്‍ 56 റണ്‍സും നേടി. കോളിന്‍ ഇന്‍ഗ്രം 19 റണ്‍സും പൃഥ്വി ഷാ 13 റണ്‍സും നേടി. ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മികച്ച സ്‌കോര്‍ നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് 163 പഞ്ചാബ് എടുത്തത്.

ഓപ്പണര്‍ കെഎല്‍ രാഹുലിനെ കളി തുടങ്ങി അധികം വൈകാതെ തന്നെ പഞ്ചാബിന് നഷ്ടമായിരുന്നു. 12 റണ്‍സുമായാണ് രാഹുല്‍ പുറത്തായത്. എന്നാല്‍ ഗെയില്‍ ഒരറ്റത്ത് ഉറച്ചു നില്‍ക്കുകയായിരുന്നു. 37 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സുമടക്കം 69 റണ്‍സാണ് ഗെയില്‍ നേടിയത്. പിന്നാലെ വന്നവരില്‍ തിളങ്ങിയത് 30 റണ്‍സെടുത്ത മന്ദീപ് സിങാണ്.

അവസാന ഓവറുകളില്‍ വാലറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. നായകന്‍ ആര്‍ അശ്വിന്‍ 16 റണ്‍സും ഹര്‍പ്രീത്ബ്രാര്‍ 20 റണ്‍സും നേടി.

ഡല്‍ഹി ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ലാമിച്ചാനെയാണ്. അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി മികച്ച പിന്തുണ നല്‍കി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 019 kxip vs dc live updates