IPL 2019, KXIP vs CSK :ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് തകർപ്പൻ ജയം. ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിനാണ് കിങ്സ് ഇലവൻ പഞ്ചാബ് പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെ കിങ്സ് ഇലവൻ പഞ്ചാബ് മറികടന്നു.
#KXIPvCSK pic.twitter.com/l8Wiqaq3Xn
— IndianPremierLeague (@IPL) May 5, 2019
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 170 റൺസെടുത്തത്. ഓപ്പണർമാരായി എത്തിയ ഡു പ്ലെസിസ് – ഷെയ്ൻ വാട്സൺ സഖ്യം മികച്ച തുടക്കം സമ്മാനിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ വാട്സണ് സാധിച്ചില്ല. 11 പന്തിൽ ഏഴ് റൺസെടുത്ത വാട്സണെ സാം കറൻ അഞ്ചാം ഓവറിൽ പുറത്താക്കി.
പിന്നീട് ക്രീസിലെത്തിയ സുരേഷ് റെയ്ന ഡു പ്ലെസിസിനൊപ്പം തകർത്തടിച്ചതോടെ ചെന്നൈ സ്കോർ ഉയർന്നു. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും അർധസെഞ്ചുറിയും തികച്ചു. സ്കോർ 150ൽ എത്തിയപ്പോൾ സുരേഷ് റെയ്നയെ മടക്കി സാം കറൺ കൂട്ടുകെട്ട് പൊളിച്ചു. 17-ാം ഓവറിലാണ് റെയ്നയെ സാം കറൺ മുഹമ്മദ് ഷമിയുടെ കൈകളിൽ എത്തിച്ചത്. അഞ്ച് ഫോറും രണ്ട് സിക്സും പറത്തി 53 റൺസുമായാണ് റെയ്ന കളം വിട്ടത്.
Also Read: IPL 2019, Point Table: ആവേശം അവസാന മത്സരത്തിലേക്ക്; പ്ലേ ഓഫ് സാധ്യത ഹൈദരാബാദിനും കൊൽക്കത്തയ്ക്കും
നാലാമനായി നായകൻ എം എസ് ധോണി ക്രീസിലെത്തുമ്പോഴും ഡു പ്ലെസിസ് തകർത്തടിച്ചുകൊണ്ടെയിരുന്നു. സ്കോർ 90ൽ നിൽക്കെ സാം കറൺ എറിഞ്ഞ 19-ാം ഓവറിലെ മൂന്നാം പന്ത് സിക്സർ പറത്തി ഡു പ്ലെസിസ് സെഞ്ചുറിയിലേക്ക് അനായാസം എന്ന് തോന്നിപ്പിച്ചു. എന്നാൽ അടുത്ത പന്തിൽ ഡു പ്ലെസിസിന്റെ കുറ്റിതെറിപ്പിച്ച് സാം കറണിന്റെ മൂന്നാം വിക്കറ്റ്. 55 പന്തിൽ നിന്ന് 10 ഫോറും നാല് സിക്സും ഉൾപ്പടെ പറത്തിയാണ് ഡു പ്ലെസിസ് 96 റൺസെടുത്തത്.
WATCH: Fantastic Faf scores 96(55) in Mohali
Full video here https://t.co/UjBiOnmsSN #KXIPvCSK pic.twitter.com/QgBJyW1z8B
— IndianPremierLeague (@IPL) May 5, 2019
അവസാന ഓവറിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ അമ്പാട്ടി റയ്ഡുവും മടങ്ങി. അടുത്ത പന്തിൽ അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോൾ നോൺ സ്ട്രൈക്ക് എൻഡിൻ ധോണി കാഴ്ചക്കാരനായി. അവസാന ഓവറിലായിരുന്നു മുഹമ്മദ് ഷമിയുടെ രണ്ട് വിക്കറ്റും. സാം കറൺ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റാണ് പഞ്ചാബിന് വേണ്ടി വീഴ്ത്തിയത്.
Also Read: IPL 2019 MI vs KKR: കൊല്ക്കത്തയ്ക്ക് ജീവന്മരണ പോരാട്ടം; ആകാംഷയോടെ ഹെെദരാബാദും
മറുപടി ബാറ്റിങ്ങിൽ ഒരിക്കൽ കൂടി ലോകേഷ് രാഹുൽ – ക്രിസ് ഗെയ്ൽ ഓപ്പണിങ് കൂട്ടുകെട്ട് തകർത്തടിച്ചു. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പഞ്ചാബിന് മികച്ച തുടക്കം നൽകി. 36 പന്തിൽ 71 റൺസെടുത്ത രാഹുലിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. അടുത്ത പന്തിൽ ഗെയ്ലും പുറത്തായതോടെ പഞ്ചാബിന് ഇരട്ടപ്രഹരം.
Oh yes, boy #KXIPvCSK pic.twitter.com/UsyeHVTdGH
— IndianPremierLeague (@IPL) May 5, 2019
പതിനൊന്നാം ഓവറിൽ ഹർഭജൻ സിങ്ങാണ് അടുത്തടുത്ത പന്തുകളിൽ കിങ്സ് ഇലവൻ പഞ്ചാബ് ഓപ്പണർമാരെ മടക്കിയത്. 28 പന്തിൽ 28 റൺസുമായി ഗെയ്ൽ വീഴുകയായിരുന്നു. എന്നാൽ അന്നേരപ്പോഴേക്കും പഞ്ചാബ് വിജയത്തീരത്തിന് അടുത്തെത്തിയിരുന്നു. മൂന്നാമനായി എത്തിയ നിക്കോളാസ് പൂറാൻ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ പഞ്ചാബ് കുതിച്ചു.
That's a 3-wkt haul for @harbhajan_singh #KXIP 118/3 after 12.3 overs pic.twitter.com/ZZ8IlfxNU2
— IndianPremierLeague (@IPL) May 5, 2019
മായങ്ക് അഗർവാളിനെ മടക്കി ഹർഭജൻ വീണ്ടും ചെന്നൈയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും പൂറാൻ തകർത്തടിക്കുകയായിരുന്നു. ഏഴ് റൺസുമായാണ് മായങ്ക് പുറത്തായത്. 17-ാം ഓവറിൽ വിജയലക്ഷ്യം പൂർത്തിയാക്കാൻ അനുവദിക്കാതെ നിക്കോളാസ് പൂറാനെ രവീന്ദ്ര ജഡേജ മടക്കിയെങ്കിലും സാം കറണും മന്ദീപ് സിങ്ങും ചേർന്ന് പഞ്ചാബിന് ആറാം ജയം സമ്മാനിക്കുകയായിരുന്നു. 22 പന്തിൽ 36 റൺസാണ് പൂറാൻ സ്വന്തമാക്കിയത്. മന്ദീപ് സിങ് 11ഉം സാം കറൺ ആറും റൺസ് നേടി.