Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

IPL 2019, KXIP vs CSK : സെഞ്ചുറി കൂട്ടുകെട്ടുമായി ഡു പ്ലെസിസ് – റെയ്ന സഖ്യം; പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്കോർ

IPL 2019, KXIP vs CSK : നാല് റൺസകലെ ഡു പ്ലെസിസിന് സെഞ്ചുറി നഷ്ടമാവുകയായിരുന്നു

ipl, ipl live score, ipl 2019, ipl live match, live ipl, kxip vs csk, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, kxip vs csk live score, kxip vs csk 2019, ipl live cricket score, ipl 2019 live cricket score, kxip vs csk live cricket score, kxip vs csk live Streaming, kxip vs csk live match, star sports, hotstar, hotstar live cricket,first innings

IPL 2019, KXIP vs CSK :ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 171 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 170 റൺസെടുത്തത്. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഡു പ്ലെസിസ് – സുരേഷ് റെയ്ന കൂട്ടുകെട്ടാണ് ചെന്നൈ ഇന്നിങ്സിൽ നിർണായകമായത്. നാല് റൺസകലെ ഡു പ്ലെസിസിന് സെഞ്ചുറി നഷ്ടമാവുകയായിരുന്നു.

ഓപ്പണർമാരായി എത്തിയ ഡു പ്ലെസിസ് – ഷെയ്ൻ വാട്സൺ സഖ്യം മികച്ച തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന് സമ്മാനിച്ചത്. നാല് ഓവറിൽ ടീം സ്കോർ 30ൽ എത്തിക്കാൻ ഇരുവർക്കും സാധിച്ചു. എന്നാൽ അടുത്ത ഓവറിന്റെ ആദ്യ പന്തിൽ വാട്സണെ പുറത്താക്കിയ പഞ്ചാബ് ടോസിന് ശേഷം വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. 11 പന്തിൽ ഏഴ് റൺസെടുത്ത വാട്സണെ സാം കറനാണ് പുറത്താക്കിയത്. ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Also Read: IPL 2019, Point Table: ആവേശം അവസാന മത്സരത്തിലേക്ക്; പ്ലേ ഓഫ് സാധ്യത ഹൈദരാബാദിനും കൊൽക്കത്തയ്ക്കും

രണ്ടാം വിക്കറ്റിൽ ഡു പ്ലെസിസിനൊപ്പം സുരേഷ് റെയ്ന എത്തിയതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം സ്കോർ അതിവേഗം ഉയർന്നു. ബോളർമാരായെത്തിയ കിങ്സ് ഇലവൻ പഞ്ചാബിന്റെ ആറ് താരങ്ങളെയും റെയ്നയും ഡു പ്ലെസിസും ചേർന്ന് തല്ലിതകർത്തു. മുരുഖൻ അശ്വിനും ആൻഡ്രൂ ടൈയും സാം കറനുമെല്ലാം ആവശ്യത്തിന് റൺസ് വിട്ടുനൽകിയതോടെ ഇരുവരും അർധസെഞ്ചുറിയും തികച്ചു.

ടീം സ്കോർ 150ൽ എത്തിച്ച ശേഷമാണ് സെഞ്ചുറി കൂട്ടുകെട്ട് പൊളിക്കാൻ പഞ്ചാബിന് സാധിച്ചത്. 53 റൺസെടുത്ത റെയ്നയെ മടക്കിയതും സാം കറൺ തന്നെയായിരുന്നു. 17-ാം ഓവറിലാണ് റെയ്നയെ സാം കറൺ മുഹമ്മദ് ഷമിയുടെ കൈകളിൽ എത്തിച്ചത്. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു റെയ്നയുടെ ഇന്നിങ്സ്.

നാലാമനായി നായകൻ എം എസ് ധോണി ക്രീസിലെത്തുമ്പോഴും ഡു പ്ലെസിസ് തകർത്തടിച്ചുകൊണ്ടെയിരുന്നു. സ്കോർ 90ൽ നിൽക്കെ സാം കറൺ എറിഞ്ഞ 19-ാം ഓവറിലെ മൂന്നാം പന്ത് സിക്സർ പറത്തി ഡു പ്ലെസിസ് സെഞ്ചുറിയിലേക്ക് അനായാസം എന്ന് തോന്നിപ്പിച്ചു. എന്നാൽ അടുത്ത പന്തിൽ ഡു പ്ലെസിസിന്റെ കുറ്റിതെറിപ്പിച്ച് സാം കറണിന്റെ മൂന്നാം വിക്കറ്റ്. 55 പന്തിൽ നിന്ന് 10 ഫോറും നാല് സിക്സും ഉൾപ്പടെ പറത്തിയാണ് ഡു പ്ലെസിസ് 96 റൺസെടുത്തത്.

അവസാന ഓവറിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ അമ്പാട്ടി റയ്ഡുവും മടങ്ങി. അടുത്ത പന്തിൽ അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോൾ നോൺ സ്ട്രൈക്ക് എൻഡിൻ ധോണി കാഴ്ചക്കാരനായി. അവസാന ഓവറിൽ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.

അവസാന ഓവറുകളിൽ റൺസ് വഴങ്ങുന്നതിൽ നിന്ന് പഞ്ചാബ് താരങ്ങൾ പിന്നോട്ട് വന്നു. നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സാം കറൺ വീഴ്ത്തിയപ്പോൾ മൂന്ന് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് മുഹമ്മദ് ഷമിയും സ്വന്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 kxip vs csk live first innings

Next Story
IPL 2019: മത്സരം മൈതാനത്ത് മാത്രം; ഖലീലിന്റെ വിക്കറ്റ് സെലിബ്രേഷന്‍ അനുകരിച്ച് വിരാട് കോഹ്ലിvirat kohli, വിരാട് കോഹ്ലി,virat khaleel Ahmad,വിരാട് ഖലീല്‍ അഹമ്മദ്, virat kohli khaleel ahamad,വിരാട് കോഹ്ലി ഖലീല്‍ അഹമ്മദ്, virat ipl, virat rcb, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com