ഐപിഎൽ 2019: ഐപിഎൽ പന്ത്രണ്ടാം പതിപ്പിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. നിശ്ചിത ഓവറിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു ഡൽഹിയുടെ ജയം. ഇരു ടീമുകളുടെയും ബാറ്റിങ് നിര ഏറ്റുമുട്ടിയ മത്സരത്തിൽ പൃഥ്വി ഷായ്ക്ക് വേണ്ടി ഡൽഹി ജയം സ്വന്തമാക്കുകയിരുന്നു.

ആന്ദ്രെ റസലിന്റെ ബാറ്റിങ് മികവിൽ 186 റൺസിന്റെ വിജയലക്ഷ്യമാണ് കൊൽക്കത്ത ഡൽഹിയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെന്ന മികച്ച സ്കോറിലെത്തിയത്. വൻ തകർച്ചയിൽ നേരിട്ട കൊൽക്കത്തയെ നായകൻ ദിനേശ് കാർത്തിക്കും ആന്ദ്രെ റസലും ചേർന്ന് കരകയറ്റുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ 16ൽ നിൽക്കെ നിഖിൽ നായിക്കിനെയും 36ൽ എത്തിയപ്പോൾ റോബിൻ ഉത്തപ്പയും മടങ്ങി. നാല് റൺസ്കൂടി സ്കോർബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടയിൽ ക്രിസ് ലിന്നും അടുത്ത നാല് റൺസിൽ നിതീഷ് റാണയും പുറത്ത്. കാര്യമായ സംഭാവന നൽകാതെ ശുഭ്മാൻ ഗില്ലും മടങ്ങിയതോടെ കൊൽക്കത്ത തകർച്ച മുന്നിൽ കണ്ടു.

എന്നാൽ പിന്നീട് ബാറ്റിങ്ങ് ഉത്തരവാദിത്വം ഏറ്റെടുത്ത നായകൻ ദിനേശ് കാർത്തിക്കും ആന്ദ്രെ റസലും വിട്ടുകൊടുക്കാൻ തയ്യാറായില്ല. മെല്ലെ ക്രീസിൽ നിലയുറപ്പിച്ച ഇരുവരും ശ്രദ്ധപൂർവ്വം ബാറ്റ് വീശി. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ് കൂടി ആയതോടെ കൊൽക്കത്ത സ്കോർ ഉയർന്നു. ഇരുവരും അർധസെഞ്ചുറി തികച്ചതോടെ 185 റൺസെന്ന മികച്ച സ്കോറിൽ കൊൽക്കത്ത എത്തി. 28 പന്തിൽ നിന്ന് 62 റൺസ് റസലടിച്ചപ്പോൾ കാർത്തിക്കിന്റെ സമ്പാദ്യം 36 പന്തിൽ 50 റൺസായിരുന്നു. ഇരുവരും പുറത്തായതിന് പിന്നാലെ കുൽദീപും ചൗളയും കിട്ടിയ അവസരം ബൗണ്ടറി പായിച്ചു.

കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി. നേപ്പാൾ താരം സന്ദീപിന്റെ പ്രകടനവും ശ്രദ്ധ പിടിച്ചുപറ്റി. കഗിസോ, സന്ദീപ്, ക്രിസ് മോറിസ്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഡൽഹിയ്ക്കും തുടക്കം പിഴച്ചു. 16 റൺസുമായി ശിഖർ ധവാൻ പുറത്തായി. എന്നാൽ പിന്നീട് കണ്ടത് ഷാ ഷോ. നായകൻ ശ്രേയസ് അയ്യരോടൊപ്പം ചേർന്ന് യുവതാരം പൃഥ്വി ഷാ തിളങ്ങിയപ്പോൾ ഡൽഹി സ്കോർ അതിവേഗം ഉയർന്നു. അർധസെഞ്ചുറിക്കരികിൽ നായകന്റെ വിക്കറ്റ് നഷ്ടമായത് ടീമിനെ കാര്യമായി ബാധിച്ചില്ല. 32 പന്തിൽ 43 റൺസെടുത്ത ശ്രേയസ് അയ്യരെ ആന്ദ്രെ റസലാണ് പുറത്താക്കിയത്.

നായകന് പിന്നാലെയെത്തിയ പന്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. അപ്പോഴും മറുവശത്ത് ഉറച്ച് നിന്ന പൃഥ്വി ഷാ തകർത്തടിച്ചു. ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയിലേക്കാണ് മത്സരം നീങ്ങുന്നത് എന്ന ഘട്ടത്തിൽ നിർഭാഗ്യത്തിന്റെ നിഴൽ പന്തിന് നേരെ വീണതോടെ ഒരു റൺസകലെ സെഞ്ചുറി നഷ്ടപ്പെടുത്തി പന്ത് പവലിനിലേക്ക്. സിക്സടിക്കാനുള്ള വിഹാരിയുടെ ശ്രമം ശുഭ്മാൻ ഗിൽ ബൗണ്ടറിയിൽ തടഞ്ഞു. അവസാന പന്തിൽ വേണ്ടത് രണ്ട് റൺസ്. കോളിൻ ഇൻഗ്രമിന്റെ ബാറ്റിൽ നിന്ന് പോയ പന്തിൽ ഡബിൾ ഓടാനുള്ള ശ്രമത്തിൽ കോളിൻ ഇൻഗ്രാമിനെ ഉത്തപ്പയും കാർത്തിക്കും ചേർന്ന് റൺഔട്ടാക്കി.

മത്സരം സമനിലയിൽ അവസാനിച്ചതോടെ സൂപ്പർ ഓവറിലേക്ക്. ഡൽഹിക്കായി ബാറ്റിങ്ങിനിറങ്ങിയത് നായകൻ ശ്രേയസ് അയ്യരും ഋഷഭ് പന്തും. ആദ്യ പന്തിൽ പന്തിന്റെ സിംഗിൾ, രണ്ടാം പന്ത് ബൗണ്ടറി പായിച്ച് അയ്യരുടെ അയ്യര് കളി. എന്നാൽ മൂന്നാം പന്ത് ഉയർത്തിയടിച്ച അയ്യർ പിയൂഷ് ചൗളയുടെ കൈയ്യിൽ. അടുത്തതായി ക്രീസിലെത്തിയ ഷായെ കൂട്ടുപിടിച്ച് പന്ത് അടുത്ത രണ്ട് പന്ത് ഡബിളും ഒരു റൺസും നേടി. പത്ത് റൺസിൽ ഡൽഹി സൂപ്പർ ഓവർ അവസാനിച്ചു.

മറുപടി ബാറ്റിങ്ങിൽ ഇറങ്ങിയത് വെടിക്കെട്ട് ബാറ്റ്സ്മാൻ റസലും നായകൻ കാർത്തിക്കും. റബാഡയുടെ ആദ്യ പന്ത് ഫോർ പായിച്ച് റസൽ കരുത്ത് കാട്ടി. എന്നാൽ രണ്ടാം പന്തിൽ റബാഡ പിടിമുറിക്കി. മൂന്നാം പന്തിൽ റസലിന്റെ വിക്കറ്റും തെറിപ്പിച്ചു. അടുത്ത മൂന്ന് പന്തും സിംഗിളിൽ അവസാനിച്ചതോടെ കൊൽക്കത്തയ്ക്ക് തോൽവി.

11.36 PM: വിക്കറ്റ്… പന്തിന്റെ വിക്കറ്റു നഷ്ടമാകുന്നു

11.20 PM: 15 ഓവർ അവസാനിക്കുമ്പോൾ ഡൽഹി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിൽ

11.05 PM: വിക്കറ്റ്… ഡൽഹിയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 32 പന്തിൽ 43 റൺസെടുത്ത ശ്രേയസ് അയ്യരെ ആന്ദ്രെ റസലാണ് പുറത്താക്കിയത്. റസലിനെ സിക്സർ പായിക്കാനുള്ള ശ്രേയസിന്റെ ശ്രമം ബൗണ്ടറി ലൈനിൽ മനോഹര ക്യാച്ചിലൂടെ ശുഭ്മാൻ ഗിൽ നിഷ്ഫലമാക്കുകയായിരുന്നു

11.00 PM: ടീമിനെ സെഞ്ചുറിയിലേക്കും സ്വന്തം അക്കൗണ്ട് അർധസെഞ്ചുറിയും തികച്ച് യുവതാരം പൃഥ്വി ഷാ

10.58 PM: ഡൽഹി ക്യാപിറ്റൽസ് @ 100. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 11 ഓവറിൽ 102 റൺസെന്ന നിലയിലാണ്

10.42 PM: ക്രീസിൽ നിലയുറപ്പിച്ച് പൃഥ്വി ഷായും ശ്രേയസ് അയ്യരും

10.30 PM: പിടിമുറുക്കി കൊൽക്കത്ത. ഡൽഹി സ്കോറിങ് വേഗത കുറയുന്നു

10.20 PM: വിക്കറ്റ്… ശിഖർ ധവാൻ പുറത്ത്

10.10 PM: മറുപടി ബാറ്റിങ് ആരംഭിച്ച് ഡൽഹി. ഇന്നിങ്സ് ഓപ്പൻ ചെയ്ത് ധവാനും പൃഥ്വി ഷായും

09.51 PM: അർധസെഞ്ചുറിയ്ക്ക് പിന്നാലെ കാർത്തിക്കു പുറത്ത്.

09.50 PM: കാർത്തിക് @ 50

09.45 PM: വിക്കറ്റ്… ആന്ദ്രെ റസൽ പുറത്ത്. കൊൽക്കത്തയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. ക്രിസ് മോറിസിന്റെ പന്ത് ഉയർത്തിയടിച്ച റസലിനെ രാഹുൽ പിടികൂടുകയായിരുന്നു

09.40 PM:

09.35 PM: റസൽ മസിൽ… അർധസെഞ്ചുറി തികച്ച് ആന്ദ്രെ റസൽ.24 പന്തിൽ നിന്നാണ് റസൽ അർധസെഞ്ചുറി തികച്ചത്

09.22 PM: റസൽ-കാർത്തിക് @ 50. ആറാം വിക്കറ്റിൽ അർധസെഞ്ചുറി തികച്ച് റസൽ – കാർത്തിക് കൂട്ടുകെട്ട്

09.18 PM: ക്രീസിൽ നിലയുറപ്പിച്ച് നായകൻ ദിനേശ് കാർത്തിക്കും വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രെ റസലും

09.12 PM: കൊൽക്കത്ത @ 100. കൊൽക്കത്ത ടീം സ്കോർ 100 കടന്നു. 14-ാം ഓവറിലാണ് കൊൽക്കത്ത സെഞ്ചുറി തികച്ചത്

09.09 PM: ഫ്രീഹിറ്റ്…

09.00 PM: തകർത്തടിച്ച് റസലും കാർത്തിക്കും

08.53 PM: പത്ത് ഓവർ ഓവസാനിക്കുമ്പോൾ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിൽ

08.45 PM: വിക്കറ്റ്… ശുഭ്മാൻ ഗില്ലും പുറത്ത്. കൊൽക്കത്ത തകർച്ചയിലേയ്ക്ക്

08.40 PM: സിക്സ്… രക്ഷപ്രവർത്തനം ഏറ്റെടുത്ത് നായകൻ ദിനേശ് കാർത്തിക്

08.36 PM: വിക്കറ്റ്… കളി മറന്ന് കൊൽക്കത്ത. നിതീഷ് റാണയും പുറത്ത്. ബൗണ്ടറി പായിക്കാനുള്ള ശ്രമത്തിനിടയിൽ കഗിസോ റബാഡയുടെ കൈകളിലെത്തിച്ച ഹർഷൽ പട്ടേലിനാണ് വിക്കറ്റ്

08.33 PM: വിക്കറ്റ്… ക്രിസ് ലിന്നും പുറത്ത്. കൊൽക്കത്തയ്ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ഡൽഹി പിടിമുറുക്കുന്നു

08.29 PM: വിക്കറ്റ്… റോബിൻ ഉത്തപ്പയും പുറത്ത്

08.25 PM: ഒപ്പത്തിനൊപ്പം നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും

08.19 PM: നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി റോബിൻ ഉത്തപ്പ

08.16 PM: വിക്കറ്റ്… കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ വിക്കറ്റ് നഷ്ടമായി. നിഖിൽ നായിക്കാണ് പുറത്തായത്. ഏഴ് റൺസെടുത്ത നിഖിലിനെ സന്ദീപ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു

08.13 PM: മൂന്നാം ഓവറിൽ ക്രിസ് മോറിസ് വിട്ടുകൊടുത്തത് രണ്ട് റൺസ്. മൂന്ന് ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെന്ന നിലയിൽ

08.09 PM: മത്സരത്തിൽ പിടിമുറുക്കി ഡൽഹി ക്യാപിറ്റൽസ്. നേപ്പാൾ താരം സന്ദീപിന്റെ ഓവറിൽ നേടാനായത് ഒരു റൺസ് മാത്രം. രണ്ട് ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത വിക്കറ്റ് നഷ്ടപ്പെടാതെ 13 റൺസെന്ന നിലയിൽ

08.05 PM: ആദ്യ ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത വിക്കറ്റ് നഷ്ടപ്പെടാതെ 12 റൺസെന്ന നിലയിൽ

08.02 PM: ഇന്നിങ്സിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് നിഖിൽ നായിക്

08.00 PM: മൈതാനത്ത് ഫീൾഡിങ് ഒരുക്കി ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് നിഖിൽ നായിക്കും ക്രിസ് ലിന്നും

07.50 PM: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ക്രിസ് ലിൺ, നിതീഷ് റാണ, റോബിൻ ഉത്തപ്പ, എൻ നായിക്, ദിനേശ് കാർത്തിക്, ശുഭ്മാൻ ഗിൽ, ആന്ദ്രെ റസൽ, പിയൂഷ് ചൗള, കുൽദീപ് യാദവ്, പി കൃഷ്ണ, ഫെർഗ്യൂസൻ

07.40 PM: ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കോളിൻ ഇൻഗ്രാം, ഹനുമ വിഹാരി, ക്രിസ് മോറിസ്, അമിത് മിശ്ര, എസ് ലാമിച്ചാനെ, കഗിസോ റബാഡ, ഹർഷൽ പട്ടേൽ

07.30 PM: ടോസ് നേടിയ ഡൽഹി ബോളിങ് തിരഞ്ഞെടുത്തു. കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

06.45 PM:

06.30 PM:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook