റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ പൊട്ടിക്കരഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം കുൽദീപ് യാദവ്. തന്റെ അവസാന ഓവറിൽ ബാംഗ്ലൂർ താരം മോയിൻ അലി സിക്സും ഫോറും അടിച്ച് മികച്ച സ്കോർ നേടിയതു താങ്ങാനാവാതെയാണ് കുൽദീപ് കരഞ്ഞത്. 27 റൺസാണ് ആ ഓവറിൽ കുൽദീപ് വിട്ടുകൊടുത്തത്.
Read: റസലിന്റെയും റാണയുടെയും രക്ഷാപ്രവർത്തനം ലക്ഷ്യം കണ്ടില്ല; കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് ജയം
കുൽദീപിന്റെ അവസാന ഓവറിൽ മൂന്നു സിക്സും രണ്ടു ഫോറുമാണ് മോയിൻ അലി അടിച്ചു കൂട്ടിയത്. ഓവറിലെ അവസാന ബോളിൽ മോയിൻ അലിയെ പുറത്താക്കിയെങ്കിലും കുൽദീപിന് സങ്കടം സഹിക്കാനായില്ല. കുൽദീപിന്റെ സങ്കട കണ്ട സഹതാരം നിധീഷ് റാണ ആശ്വസിപ്പിക്കാനെത്തി. കുൽദീപിന്റെ തോളിൽ തട്ടി നിധീഷ് താരത്തെ ആശ്വസിപ്പിച്ചു.
— VINEET SINGH (@amit9761592734) April 19, 2019
video-star sports pic.twitter.com/B3BYcNLuDz
— Cricket Lover (@Cricket50719030) April 19, 2019
ഇത്തവണത്തെ ഒപിഎൽ സീസണിൽ കുൽദീപിന് മികച്ച പ്രകടനം നടത്താനായിട്ടില്ല. കഴിഞ്ഞ അവസാന രണ്ടു സീസണുകളിലും 12 ഉം 17 ഉം വിക്കറ്റുകൾ കുൽദീപ് നേടിയിരുന്നു. പക്ഷേ ഈ സീസണിൽ 71.50 ശരാശരിയിൽ 4 വിക്കറ്റുകൾ മാത്രമാണ് കുൽദീപിന് നേടാനായത്.
ഇന്നലത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പത്ത് റൺസിനാണ് വിജയിച്ചത്. ബാംഗ്ലൂർ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയുടെയും ഓൾറൗണ്ടർ മൊയിൻ അലിയുടെയും ബാറ്റിങ് മികവിലാണ് 214 റൺസിന്റെ വിജയലക്ഷ്യം കൊൽക്കത്തയ്ക്ക് മുന്നിൽ വച്ചത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ബാംഗ്ലൂർ 213 റൺസെടുത്തത്.