Kings XI Punjab 2019 Full Team Players List: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലൂടെ കന്നി കിരീടം ലക്ഷ്യമിടുന്ന മറ്റൊരു ടീമണ് കിങ്സ് ഇലവൻ പഞ്ചാബ്. ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ നയിക്കുന്ന ടീമിന്റെ പ്രധാന കരുത്ത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ക്രിസ് ഗെയ്‌ലും ഡേവിഡ് മില്ലറുമാണ്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്.

ഡേവിഡ് മില്ലറിനൊപ്പം ഒരുപിടി ഇന്ത്യൻ യുവതാരങ്ങളാണ് ബാറ്റിങ്ങിൽ ടീമിന്റെ കരുത്താവുക. കരുൺ നായർ, മായങ്ക് അഗർവാൾ, സർഫ്രാസ് ഖാൻ, കെ എൽ രാഹുൽ എന്നിവരും ചേരുന്നതോടെ മികച്ച സ്കോർ കണ്ടെത്താൻ പഞ്ചാബിന് അനായാസം സാധിക്കും.

ബോളിങ് നിര തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. സ്‌പിന്നിൽ നായകൻ ആർ അശ്വിനൊപ്പം അഫ്ഗാൻ താരം മുജീബ് ഉർ റഹ്‌മാനും മുരുഗൻ അശ്വിനും എത്തുന്നതോടെ എതിരാളികൾ വെള്ളം കുടിയ്ക്കുമെന്നുറപ്പാണ്. മികച്ച ഫോമിലുള്ള ഇന്ത്യൻ താരം മുഹമ്മദ് ഷമിയ്ക്കാണ് പേസ് ചുമതല. കൂട്ടിന് ആൻഡ്രു ടൈ എന്ന വിദേശ താരവുമെത്തും. ഓൾറൗണ്ടർമാരിൽ സാം കുറാനാണ് ടീമിന്റെ തുറുപ്പ് ചീട്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിൽ സെമിയിലെത്തിയതും 2014ൽ ഫൈൻ കളിച്ചതും മാറ്റി നിർത്തിയാൽ ലീഗിൽ ഒരിക്കൽ പോലും കാര്യമായി തിളങ്ങാൻ പഞ്ചാബിന് സാധിച്ചട്ടില്ല. ഇത്തവണ മികച്ച പ്രകടനം നടത്തുന്നതോടൊപ്പം കിരീടവും പഞ്ചാബ് സ്വപ്നം കാണുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ