മുംബൈ: ജോസ് ബട്‌ലറെ പുറത്താക്കാനുള്ള അശ്വിന്റെ മങ്കാഡ് പ്രയോഗം ക്രിക്കറ്റ് ലോകത്ത് വന്‍ വിവാദമായി മാറിയിരിക്കുകയാണ്. മുതിര്‍ന്ന താരങ്ങളും ആരാധകരുമെല്ലാം അശ്വിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ അശ്വിന്‍ ന്യായീകരിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെയും കോച്ച് പാഡി ഉപ്ടണും ബ്രാൻഡ് അംബാസിഡര്‍ ഷെയ്ന്‍ വോണുമെല്ലാം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെ താരത്തിനെതിരെ ബിസിസിഐയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. അശ്വിന്‍ മാന്യത കൈ വിടരുതായിരുന്നുവെന്നും മാച്ച് ഒഫീഷ്യലും തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തിയെന്നും ബിസിസിഐയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Read More: ‘തെറ്റൊന്നും ചെയ്തിട്ടില്ല, വേണേല്‍ നിയമം മാറ്റട്ടെ’; ന്യായീകരണവുമായി അശ്വിന്‍

കളി ജയിക്കാനും ബാറ്റ്‌സ്മാനെ പുറത്താക്കാനും ക്രിക്കറ്റ് സ്‌കില്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും കളി കാണുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കുമെല്ലാം നല്ല സന്ദേശമാണ് നല്‍കേണ്ടതെന്നും ബിസിസിഐയിലെ മുതിര്‍ന്ന അംഗം പറയുന്നു.

”സംഭവം കൈകാര്യം ചെയ്യുന്നതില്‍ മാച്ച് ഒഫീഷ്യല്‍സിന് വീഴ്ച വന്നിട്ടുണ്ട്. കൃത്യമായി പരിശോധിച്ചാല്‍ ബട്‌ലര്‍ ഔട്ടാകില്ലായിരുന്നു. കളിക്കുമ്പോള്‍ നിയമവും സ്പിരിറ്റും ഒരുപോലെ മനസില്‍ വേണമെന്ന് അശ്വിന്‍ ചിന്തിക്കണമായിരുന്നു. ഒരു താരം മറ്റൊരു താരത്തെ ജയിക്കേണ്ടത് ക്രിക്കറ്റിങ് സ്‌കില്ലു കൊണ്ട് മാത്രമായിരിക്കണം, ചീപ്പ് ട്രിക്കിലൂടെയാവരുത്” ബിസിസിഐ അധികൃതരിലൊരാള്‍ പറഞ്ഞു.

Also Read: ‘മത്സരം ജയിച്ചെങ്കിലും നിങ്ങൾ പരാജിതനാണ്’; അശ്വിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം

‘ഈ പുറത്താകല്‍ പിന്നില്‍ നിന്നും കുത്തുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് എന്നും ഈ സംഭവം വിമര്‍ശിക്കപ്പെടുക. വിജയിക്കാനായിരിക്കും പക്ഷെ ജനപ്രീതി നേടാനാകില്ല” മറ്റൊരു ബിസിസിഐ അംഗം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ