മുംബൈ: ഐപിഎല്‍ 2019 ന്റെ ഗ്രൂപ്പ് തല മത്സരങ്ങളുടെ പൂര്‍ണ സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തെ ആദ്യത്തെ രണ്ടാഴ്ചയിലെ മത്സരക്രമം പുറത്തു വിട്ടിരുന്നു. ബാക്കി സമയവിവരം ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും അറിയിക്കുക എന്നായിരുന്നു ബിസിസിഐ പറഞ്ഞത്.

മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ഐപിഎല്ലിലെ അവസാന ഗ്രൂപ്പ് തല മത്സരം മെയ് 5 നാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായിരിക്കും ഏറ്റുമുട്ടുക.

മെയ് 12 നായിരിക്കും ഫൈനലെന്നാണ് സൂചന. പ്ലേ ഓഫിന്റേയും ഫൈനലിന്റേയും സമയം അറിയിച്ചിട്ടില്ല. ഐപിഎല്‍ കഴിഞ്ഞ് ഒരുമാസത്തിനകം തന്നെയാണ് ലോകകപ്പ് മത്സരങ്ങളും ആരംഭിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ