IPL Final 2019, CSK vs MI Live Score: മുംബൈക്ക് കിരീടം; ചെന്നൈയുടെ തോൽവി ഒരു റൺസിന്

IPL 2019 Final, CSK vs MI Live Score Updates: തുടർച്ചയായ രണ്ടാം കിരീടമെന്ന ലക്ഷ്യം തേടിയാണ് ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങുന്നത്

IPL 2019 Final, Chennai Super Kings vs Mumbai Indians Live Score: ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് നാലാം കിരീടം. പന്ത്രണ്ടാം പതിപ്പിലെ കലാശപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത ഓവറിൽ 148 റൺസെടുക്കാനെ സാധിച്ചുള്ളു.

അവസാന പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ ഷാർദുൽ ഠാക്കൂറിന്റെ വിക്കറ്റെടുത്ത് മലിംഗ മുംബൈക്ക് ജയം സമ്മാനിക്കുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ നാലാം കിരീടമാണിത്. മൂന്ന് തവണയും മുംബൈ പരാജയപ്പെടുത്തിയത് ചെന്നൈ സൂപ്പർ കിങ്സിനെയാണ് എന്നതും പ്രത്യേകതയാണ്.

Live Blog

IPL 2019 Final CSK vs MI Live Updates – ഐപിഎൽ 2019 ഫൈനൽ, ചെന്നൈ vs മുംബൈ














00:12 (IST)13 May 2019





















23:42 (IST)12 May 2019





















23:33 (IST)12 May 2019





















ചെന്നൈക്ക് തോൽവി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ കിരീടം മുംബൈക്ക്. ചെന്നൈയുടെ തോൽവി ഒരു റൺസിന്

23:30 (IST)12 May 2019





















അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ്

അവസാന പന്തിൽ ജയിക്കാൻ ചെന്നൈക്ക് ഒരു റൺസ്

23:27 (IST)12 May 2019





















വിക്കറ്റ്….

വിജയലക്ഷ്യം പൂർത്തിയാക്കാതെ വാട്സൺ പുറത്ത്

23:23 (IST)12 May 2019





















അവസാന ഓവറിൽ ജയം ഒമ്പത് റൺസ് അകലെ

ചെന്നൈക്ക് ജയിക്കാൻ ആറ് പന്തിൽ ഒമ്പത് റൺസ്

23:17 (IST)12 May 2019





















വിക്കറ്റ്…

ഡ്വെയ്ൻ ബ്രാവോയെ പുറത്താക്കി ജസപ്രീത് ബുംറ മുംബൈ പ്രതീക്ഷകൾ സജീവമാക്കുന്നു

23:16 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 132/4, ഓവർ – 18

18 ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിൽ.

23:15 (IST)12 May 2019





















ചെന്നൈക്ക് ജയിക്കാൻ 12 പന്തിൽ 18 റൺസ്

മുംബൈ ഉയർത്തിയ 15 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈക്ക് ജയിക്കാൻ 12 പന്തിൽ 18 റൺസ് കൂടി

23:14 (IST)12 May 2019





















സിക്സ്…

ഓവറിലെ മൂന്നാം പന്തും സിക്സർ പായിച്ച് വാട്സൺ

23:14 (IST)12 May 2019





















സിക്സ്…

രണ്ടാം സിക്സർ. ചെന്നൈ വിജയ വഴിയിൽ

23:13 (IST)12 May 2019





















സിക്സ്…

ക്രുണാൽ പാണ്ഡ്യയെ സിക്സർ പായിച്ച് ഷെയ്ൻ വാട്സൺ

23:10 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 112/4, ഓവർ – 17

17 ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ.

23:04 (IST)12 May 2019





















വിക്കറ്റ് ചാൻസ്

ഷെയ്ൻ വാട്സണെ പുറത്താക്കാൻ ലഭിച്ച അവസരം മുംബൈ നഷ്ടപ്പെടുത്തുന്നു. ബുംറയുടെ ഉയർത്തിയടിച്ച പന്ത് രാഹുൽ ചാഹർ കൈവിടുകയായിരുന്നു

23:01 (IST)12 May 2019





















ഫോർ…

മലിംഗക്കെതിരെ തുടർച്ചയായ മൂന്നാം ബൗണ്ടറി പായിച്ച് വാട്സൺ

23:01 (IST)12 May 2019





















IPL Final 2019, CSK vs MI: വാട്സൺ @ 50

ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഷെയ്ൻ വാട്സൺ അർധസെഞ്ചുറി തികയ്ക്കുന്നു

23:00 (IST)12 May 2019





















ഫോർ…

അടുത്ത പന്തും ബൗണ്ടറി കടത്തി വാട്സൺ

22:59 (IST)12 May 2019





















ഫോർ…

ബ്രാവോയുടെ സിക്സിന് പിന്നാലെ വാട്സന്റെ ഫോർ. 

22:58 (IST)12 May 2019





















സിക്സ്…

വിജയപ്രതീക്ഷ കൈവിടാതെ ചെന്നൈ. മലിംഗയെ സിക്സർ പറത്തി ബ്രാവോ.

22:57 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 88/4, ഓവർ – 15

15 ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിൽ.

22:50 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 85/4, ഓവർ – 14

14 ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിൽ.

22:49 (IST)12 May 2019





















രാഹുൽ ചാഹർ വീണ്ടും ബോളിങ് എൻഡിൽ

മുംബൈക്ക് വേണ്ടി പന്തെറിയാൻ വീണ്ടും രാഹുൽ ചാഹർ. 

22:43 (IST)12 May 2019





















വിക്കറ്റ്…ധോണിയും പുറത്ത്…

നായകൻ എം.എസ് ധോണിയുടെ വിക്കറ്റും ചെന്നൈക്ക് നഷ്ടമാകുന്നു. റൺൗട്ടിലൂടെയാണ് താരം പുറത്തായത്

22:38 (IST)12 May 2019





















ബുംറയുടെ വിക്കറ്റ് ആഘോഷം

22:36 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 79/3, ഓവർ – 12

12 ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിൽ. 

22:35 (IST)12 May 2019





















ഫോർ…

വീണ്ടും വാട്സൺ ബൗണ്ടറി

22:31 (IST)12 May 2019





















ധോണി ക്രീസിൽ

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇന്നിങ്സ് തുടരാൻ നായകൻ എം.എസ് ധോണി ക്രീസിൽ

22:29 (IST)12 May 2019





















വിക്കറ്റ്… അമ്പാട്ടി റയ്ഡുവും പുറത്ത്

ചെന്നൈ സൂപ്പർ കിങ്സിന് മൂന്നാം വിക്കറ്റ് നഷ്ടമായി. ഒരു റൺസെടുത്ത റയിഡുവിനെ ബുംറ ഡീ കോക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

22:27 (IST)12 May 2019





















ജസ്പ്രീത് ബുംറ ഓൺ ആക്ഷൻ

മുംബൈ ഇന്ത്യൻസിന് വേണ്ടി 11 ഓവറെറിയാൻ ബുംറ

22:26 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 72/2, ഓവർ – 10

പത്ത് ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിൽ. സുരേഷ് റെയ്നയെ നഷ്ടമായ ഓവറിൽ ചെന്നൈ നേടിയത് രണ്ട് റൺസ് മാത്രം

22:23 (IST)12 May 2019





















വിക്കറ്റ്…റെയ്ന പുറത്ത്…

സുരേഷ് റെയ്നയെ വിക്കറ്റിന് മുന്നിൽ കുടക്കി രാഹുൽ ചാഹർ.  മറ്റൊരു റിവ്യൂ വിളിച്ചെങ്കിലും ഇക്കുറി താരം ഔട്ട് തന്നെയായിരുന്നു

22:21 (IST)12 May 2019





















രാഹുൽ ചാഹറിനെ പന്ത് ഏൽപ്പിച്ച് രോഹിത്

വീണ്ടും സ്പിന്നറെ പന്തേൽപ്പിച്ച് മുംബൈ ഇന്ത്യൻസ്

22:20 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 70/1, ഓവർ – 9

ഒമ്പത് ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിൽ. 

22:19 (IST)12 May 2019





















വിക്കറ്റ് ചാൻസ്

ഷെയ്ൻ വാട്സണെ പുറത്താക്കാൻ നല്ലൊരു അവസരം ലഭിച്ചെങ്കിലും ലസിത് മലിംഗ ക്യാച്ച് നഷ്ടപ്പെടുത്തിയതോടെ വാട്സണിന് ലൈഫ്ലൈൺ ലിഭിക്കുന്നു

22:16 (IST)12 May 2019





















ഫോർ…

വാട്സൺ വീണ്ടും ബൗണ്ടറി നേടുന്നു.

22:16 (IST)12 May 2019





















വീണ്ടും പേസർ

മുംബൈ ഇന്ത്യൻസ് വീണ്ടും പേസറെ പന്ത് ഏൽപ്പിക്കുന്നു. മെക്ക്നാഗനാണ് മുംബൈക്ക് വേണ്ടി ഒമ്പതാം ഓവറെറിയുന്നത്

22:14 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 60/1, ഓവർ – 8

എട്ട് ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിൽ. രാഹുൽ ചാഹറെറിഞ്ഞ ഓവറിൽ ചെന്നൈക്ക് കൂട്ടിച്ചേർക്കാൻ സാധിച്ചത് മൂന്ന് റൺസ് മാത്രം.

22:12 (IST)12 May 2019





















രാഹുൽ ചാഹർ പന്തെറിയുന്നു

ബോളിങ് മാറ്റം. മുംബൈ ഇന്ത്യൻസിന് വേണ്ടി എട്ടാം ഓവർ എറിയുന്നത് സ്പിന്നർ രാഹുൽ ചാഹർ.

22:10 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 57/1, ഓവർ – 7

ഏഴ് ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിൽ. 

22:07 (IST)12 May 2019





















ചിന്നത്തല റിവ്യൂവിലൂടെ തിരിച്ചുവരുന്നു

സുരേഷ് റെയ്ന പുറത്തായതായി ഫീൾഡ് അമ്പയർ വിളിച്ചെങ്കിലും റിവ്യൂവിൽ ഔട്ട് അല്ല എന്ന് തെളിഞ്ഞതോടെ ചിന്നത്തല വീണ്ടും ക്രീസിൽ

22:00 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 53/1, ഓവർ – 6

ആറ് ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിൽ. മലിംഗ എറിഞ്ഞ ആറാം  ഓവറിൽ ചെന്നൈ നേടിയത് 15 റൺസ്.

21:59 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ @ 50

ചെന്നൈ ടീം സ്കോർ 50 കടന്നു

21:59 (IST)12 May 2019





















ഫോർ…

വീണ്ടും ബൗണ്ടറി. അടുത്ത പന്തിൽ നാല് റൺസ് കൂടി നേടി വാട്സൺ ചെന്നൈ വിജയത്തിലേക്ക് നയിക്കുന്നു.

21:58 (IST)12 May 2019





















സിക്സ്… വാട്സൺ വെടിക്കെട്ട്

ആറാം ഓവറിന്റെ നാലാം പന്ത് വാട്സൺ സിക്സും പായിക്കുന്നു.  ഓവറിൽ ഇതുവരെ മലിംഗ വഴങ്ങിയത് പത്ത് റൺസ്.

21:56 (IST)12 May 2019





















ഫോർ…

ആറാം ഓവറിന്റെ രണ്ടാം പന്തിൽ മലിംഗയെ ബൗണ്ടറി കടത്തി ഷെയ്ൻ വാട്സൺ

21:55 (IST)12 May 2019





















ആറാം ഓവറിൽ മലിംഗ

മുംബൈ ഇന്ത്യൻസിന് വേണ്ടി അഞ്ചാം ഓവർ എറിയാൻ ലസിത് മലിംഗ

21:55 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 38/1, ഓവർ – 5

അഞ്ച് ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിൽ. ബുംറ എറിഞ്ഞ അഞ്ചാം ഓവറിൽ ചെന്നൈ നേടിയത് അഞ്ച് റൺസ് മാത്രം.

21:53 (IST)12 May 2019





















സ്കോറിങ് വേഗത കുറയുന്നു

ഡു പ്ലെസിസിന്റെ വിക്കറ്റിന് പിന്നാലെ ചെന്നൈയുടെ സ്കോറിങ് വേഗത കുറയുന്നു

21:50 (IST)12 May 2019





















അഞ്ചാം ഓവറിൽ ബുംറ

മുംബൈ ഇന്ത്യൻസിന് വേണ്ടി അഞ്ചാം ഓവർ എറിയാൻ ജസ്പ്രീത് ബുംറ

21:49 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 33/1, ഓവർ – 4

നാല് ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിൽ.

21:49 (IST)12 May 2019





















IPL Final 2019, CSK vs MI: ചെന്നൈ – 33/1, ഓവർ – 4

നാല് ഓവറുകൾ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിൽ.

21:48 (IST)12 May 2019





















വിക്കറ്റ്…

തകർപ്പൻ ബാറ്റിങ്ങുമായി നിന്ന ഡു പ്ലെസിസ് പുറത്ത്. ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

21:36 (IST)12 May 2019





















ജയിക്കാനായി ചെന്നെെ

ചെന്നെെ മറുപടി ബാറ്റിങ് ആരംഭിച്ചു. 

21:18 (IST)12 May 2019





















വിജയ ലക്ഷ്യം 150

മുംബെെ ഇന്നിങ്സ് അവസാനിച്ചു. 149-8 എന്ന നിലയിലാണ് മുംബെെ ഇന്നിങ്സ് അവസാനിച്ചത്. അവസാന ഓവറില്‍ രണ്ട് ഫോർ നേടിയ പൊള്ളാർഡ് മുംബെെയെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. ഇതോടെ ചെന്നെെയുടെ വിജയ ലക്ഷ്യം 150 റണ്‍സായി. 

21:14 (IST)12 May 2019





















വിക്കറ്റ്

മക്ലഗനാന്‍ പുറത്ത്, മികച്ചൊരു ഫീല്‍ഡിങ് പ്രകടനത്തിലൂടെ  താരത്തെ റണ്ണൌട്ടാക്കുകയായിരുന്നു. സ്കോർ 141-8

21:12 (IST)12 May 2019





















അവസാന ഓവർ

മുംബെെ ഇന്നിങ്സ് അവസാന ഓവറില്‍. പന്തെറിയുന്നത് ബ്രാവോയാണ്. പൊള്ളാർഡ് ക്രീസില്‍

21:05 (IST)12 May 2019





















വിക്കറ്റ്

രാഹുല്‍ ചാഹർ (0) പുറത്ത്. സ്കോർ 140-7

21:03 (IST)12 May 2019





















വിക്കറ്റ് !!!

ഹാർദ്ദിക് പാണ്ഡ്യയെ (16) വിക്കറ്റിന് മുന്നില്‍ കുരുക്കി ദീപക് ചാഹർ, സ്കോർ 140-6 

20:59 (IST)12 May 2019





















അവസാന ഓവറുകളിലേക്ക്

18 ഓവർ പിന്നിട്ടപ്പോള്‍ മുംബെെ 136-5 എന്ന നിലയിലാണ്.  പാണ്ഡ്യയും പൊള്ളാർഡും ആക്രമിച്ച് കളിക്കുന്നു.

20:56 (IST)12 May 2019





















പൊരുതാനുറച്ച് പാണ്ഡ്യയും പൊള്ളാർഡും

മുംബെെ ഇന്നിങ്സ് 18 ഓവറിലെത്തിയപ്പോള്‍ സ്കോർ 128-5 എന്ന നിലയിലാണ്.

20:42 (IST)12 May 2019





















വിക്കറ്റ് !!

ഇഷാന്‍ കിഷന്‍ (23) പുറത്ത്.  ഇമ്രാന്‍ താഹിറാണ് വിക്കറ്റെടുത്തത്. ഇതോടെ വിക്കറ്റ് വേട്ടയില്‍ താഹിർ ഒന്നാമതെത്തി. സ്കോർ 101-5

20:40 (IST)12 May 2019





















പൊള്ളുമോ പൊള്ളാർഡ്, മുംബെെ 100 ല്‍

രക്ഷാപ്രവർത്തനത്തിന്റെ ഉത്തരവാദിത്വവുമായി കിറോണ്‍ പൊള്ളാർഡ്.  15-ാം ഓവറിലേക്ക് എത്തിയപ്പോള്‍ മുംബെെ 100 കടന്നു. സ്കോർ 100-4

20:31 (IST)12 May 2019





















വിക്കറ്റ്…

ക്രുണാൽ പാണ്ഡ്യയും പുറത്ത്. ഏഴ് റൺസെടുത്ത ക്രുണാൽ പാണ്ഡ്യയെ ഷാർദുൽ ഠാക്കൂറാണ് പുറത്താക്കിയത്

20:28 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ – 85/3, ഓവർ – 12

12 ഓവറുകൾ അവസാനിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിൽ.

20:27 (IST)12 May 2019





















20:26 (IST)12 May 2019





















വിക്കറ്റ്…

സൂര്യകുമാർ യാദവും പുറത്ത്. മുംബൈക്ക് മൂന്നാം വിക്കറ്റ് നഷ്ടമാകുന്നു. ഇമ്രാൻ താഹിറിനാണ് വിക്കറ്റ്

20:25 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ – 80/2, ഓവർ – 11

11 ഓവറുകൾ അവസാനിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസെന്ന നിലയിൽ.

20:24 (IST)12 May 2019





















സൂര്യകുമാറിനെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ ജഡേജയുടെ മനോഹര ഡൈവ്

ഹർഭജൻ സിങ്ങിന്റെ ഉയർത്തിയടിച്ച് പന്തിൽ സൂര്യകുമാർ യാദവിനെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ രവീന്ദ്ര ജഡേജയുടെ മനോഹര ഡൈവ്. നിർഭാഗ്യത്തിന് ക്യാച്ച് നഷ്ടമാകുന്നു.

20:20 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ – 70/2, ഓവർ – 10

പത്ത് ഓവറുകൾ അവസാനിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിൽ. 

20:19 (IST)12 May 2019





















ഫോർ…

പത്താം ഓവറിന്റെ അഞ്ചാം പന്തും ഇഷാൻ ഫോറ് പായിക്കുന്നു

20:16 (IST)12 May 2019





















ഫോർ…

ഡ്വെയ്ൻ ബ്രാവോയെ ബൗണ്ടറി പായിച്ച് ഇഷാൻ കിഷൻ. പത്താം ഓവറിന്റെ ആദ്യ പന്തിൽ നാല് റൺസ് നേടുന്നു യുവതാരം.

20:14 (IST)12 May 2019





















മുംബൈ നായകൻ രോഹിത് ശർമ്മയെ പുറത്താക്കിയ ദീപക് ചാഹറിന്റെ വിക്കറ്റ് ആഘോഷം

20:13 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ – 58/2, ഓവർ – 9

എട്ട് ഓവറുകൾ അവസാനിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിൽ. ഹർഭജൻ എറിഞ്ഞ ഒമ്പതാം ഓവറിൽ നേടാനായത് അഞ്ച് റൺസ് മാത്രം.

20:12 (IST)12 May 2019





















ഷാർദുൽ ഠാക്കൂറിന്റെ വിക്കറ്റ് ആഘോഷം

20:10 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ – 53/2, ഓവർ – 8

എട്ട് ഓവറുകൾ അവസാനിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിൽ. ബ്രാവോ എറിഞ്ഞ എട്ടാം ഓവറിൽ നേടാനായത് മൂന്ന് റൺസ് മാത്രം.

20:09 (IST)12 May 2019





















IPL Final 2019, CSK vs MI: ഇഷാൻ കിഷനും സൂര്യകുമാർ യാദവും ക്രീസിൽ

നിർണായകമായ രണ്ട് വിക്കറ്റുകൾ നഷ്ടമായ മുംബൈ ഇന്ത്യൻസിന് വേണ്ടി ഇന്നിങ്സ് തുടരുന്നത് യുവതാരങ്ങളായ ഇഷാൻ കിഷനും സൂര്യകുമാർ യാദവും

20:07 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ – 50/2, ഓവർ – 7

ഏഴ് ഓവറുകൾ അവസാനിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിൽ

20:06 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ @ 50

മുംബൈ ഇന്ത്യൻസ് ടീം സ്കോർ അർധ സെഞ്ചുറി കടന്നു

20:02 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ – 45/2, ഓവർ – 6

ആറാം ഓവറിൽ റൺസൊന്നും നേടാനായില്ലെന്ന് മാത്രമല്ല നിർണായകമായ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു മുംബൈ.

19:59 (IST)12 May 2019





















വിക്കറ്റ്…രോഹിത് ശർമ്മയും പുറത്ത്

മുംബൈ ഇന്ത്യൻസിന് രണ്ടാം വിക്കറ്റും നഷ്ടമായി. 15 റൺസെടുത്ത മുംബൈ നായകൻ രോഹിത് ശർമ്മയെ ദീപക് ചാഹർ എംഎസ് ധോണിയുടെ കൈകളിൽ എത്തിക്കുകായയിരുന്നു

19:56 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ – 45/1, ഓവർ – 5

ഷാർദുൽ ഠാക്കൂറെറിഞ്ഞ എറിഞ്ഞ അഞ്ചാം ഓവറിൽ മുംബൈ കൂട്ടിച്ചേർത്തത് എട്ട് റൺസ്., ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. സ്കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 45

19:55 (IST)12 May 2019





















വിക്കറ്റ്…ക്വിന്റൻ ഡീ കോക്ക് പുറത്ത്

കലാശപോരട്ടത്തിൽ മുംബൈ ഇന്ത്യൻസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 29 റൺസെടുത്ത ഡീ കോക്കാണ് പുറത്തായത്. ഷാർദുൽ ഠാക്കുറെറിഞ്ഞ പന്ത് ഡീ കോക്കിന്റെ ബാറ്റിൽ നിന്നും ചെന്നൈ നായകൻ എം.എസ് ധോണിയുടെ കൈകളിൽ എത്തുകയായിരുന്നു.

19:53 (IST)12 May 2019





















സിക്സ്…ക്വിന്റൻ ഡീ കോക്ക്

ഠാക്കൂറിനെ കടന്ന് ആക്രമിച്ച് ക്വിന്റൻ ഡീ കോക്ക്. വീണ്ടും സിക്സ്.

19:52 (IST)12 May 2019





















അഞ്ചാം ഓവറെറിയാൻ ഷാർദുൽ ഠാക്കൂർ

ബോളിങ്ങിൽ വീണ്ടും ഷാർദുൽ ഠാക്കൂർ

19:51 (IST)12 May 2019





















IPL Final 2019, CSK vs MI: മുംബൈ – 37/0, ഓവർ – 4

ഹർഭജൻ സിങ് എറിഞ്ഞ നാലാം ഓവറിൽ മുംബൈ കൂട്ടിച്ചേർത്തത് ഏഴ് റൺസ്. സ്കോർ വിക്കറ്റ് നഷ്ടപ്പെടാതെ 37

19:48 (IST)12 May 2019





















19:48 (IST)12 May 2019





















നാലാം ഓവറെറിയാൻ ഹർഭജൻ സിങ്

ബോളിങ് മാറ്റവുമായി ചെന്നൈ നായകൻ എം.എസ് ധോണി. സ്പിന്നറായ ഹർഭജൻ സിങ് ബോളിങ് എൻഡിൽ.

19:47 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ – 3, മുംബൈ – 30/0

ദീപക് എറിഞ്ഞ മൂന്നാം ഓവറിൽ 20 റൺസ് കൂടി കൂട്ടിച്ചേർത്ത് മുംബൈ സ്കോർ 30ൽ എത്തിക്കുന്നു

19:46 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ 2.6

അവസാന പന്തിൽ ഒരു റൺസ്

19:46 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ 2.5…സിക്സ്…

ദീപക് ചാഹറിനെ മൂന്നാം വട്ടവും ബൗണ്ടറി പായിച്ച് ക്വിന്റൻ ഡീ കോക്ക്. ഈ ഓവറിൽ ഇതുവരെ പിറന്നത് മൂന്ന് സിക്സറുകൾ.

19:45 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ 2.4

ദീപക് ചാഹറിന്റെ ലൈ പന്ത് സ്റ്റംമ്പിന് നേരെ

19:44 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ 2.3

ദീപക് ചാഹറെ വീണ്ടും സിക്സർ പായിച്ച് ക്വിന്റൻ ഡീ കോക്ക്. ഈ ഓവറിലെ രണ്ടാം സിക്സാണിത്.

19:44 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ 2.2

റൺസ് ഒന്നും നേടുന്നില്ല

19:43 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ 2.2…വൈഡ്…

ദീപക് ചാഹറെറിഞ്ഞ രണ്ടാം പന്ത് വൈഡ് ബോളാകുന്നു. മുന്നിലേക്ക് ആഞ്ഞെങ്കിലും ബാറ്റ് വീശാതെ ഡീ കോക്ക്

19:42 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ 2.1…സിക്സ്..

ദീപക് ചാഹറിനെ സിക്സർ പായിച്ച് ക്വിന്റൻ ഡീ കോക്ക്

19:42 (IST)12 May 2019





















മൂന്നാം ഓവറെറിയാൻ ദീപക് ചാഹർ

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മൂന്നാം ഓവറെറിയുന്നത് ദീപക് ചാഹർ

19:41 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ – 2, മുംബൈ – 10/0

ഷാർദുൽ ഠാക്കൂറെറിഞ്ഞ രണ്ടാം ഓവറിൽ എട്ട് രൺസ് കൂടി കൂട്ടിച്ചേർത്ത് മുംബൈ സ്കോർ 10ൽ എത്തിക്കുന്നു

19:40 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ 1.5…സിക്സ്…

ഷാർദുൽ ഠാക്കൂറിന്റെ അഞ്ചാം പന്ത് സിക്സർ പായിച്ച് രോഹിത് ശർമ്മ. പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്.

19:39 (IST)12 May 2019





















രണ്ടാം ഓവറെറിയാൻ ഷാർദുൽ ഠാക്കൂർ

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി രണ്ടാം ഓവറെറിയാനെത്തുന്നത് ഷാർദുൽ ഠാക്കൂർ

19:37 (IST)12 May 2019





















IPL Final 2019, CSK vs MI: ഓവർ 1, മുംബൈ-2/0

ദീപക് ചാഹറെറിഞ്ഞ ആദ്യ ഓവറിൽ മുംബൈക്ക് നേടാനായത് രണ്ട് രൺസ് മാത്രം

ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് ഫൈനലിന് യോഗ്യത നേടിയത്. ചെന്നൈ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം മുംബൈ 9 പന്ത് ബാക്കി നിൽക്കെ മറികടന്നു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സാണ് മുംബൈ ജയം അനായാസമാക്കിയത്.

രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ തുടർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈ ജയം അനായാസമാക്കിയത്. ഐപിഎല്ലിൽ ചെന്നൈയുടെ നൂറാം ജയം കൂടിയാണ് ധോണിയും സംഘവും വിശാഖപട്ടണത്ത് കുറിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ എട്ടാം ഫൈനലിനാണ് ചെന്നൈ മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 final csk vs mi live updates

Next Story
ഫെമിനിസ്റ്റുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം, എന്റെ പെണ്‍മക്കളെ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ വിടില്ല: ഷാഹിദ് അഫ്രിദി
The moderation of comments is automated and not cleared manually by malayalam.indianexpress.com