scorecardresearch

ഐപിഎൽ 2019: തലമുറകൾ ഒന്നിക്കുമ്പോൾ കന്നി കിരീടത്തിനായി ക്യാപിറ്റൽസ്

IPL 2019, Delhi Capitals Full Team Squad: ലോകോത്തര കോച്ചിങ് നിരയാണ് ഡൽഹി ക്യാപിറ്റൽസിന്റേത്. 90കളിലെ ഇന്ത്യൻ ആരാധകരുടെ നായകനും വില്ലനുമാണ് ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുന്നത്

IPL 2019, Delhi Capitals Full Team Squad: ലോകോത്തര കോച്ചിങ് നിരയാണ് ഡൽഹി ക്യാപിറ്റൽസിന്റേത്. 90കളിലെ ഇന്ത്യൻ ആരാധകരുടെ നായകനും വില്ലനുമാണ് ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുന്നത്

author-image
Sports Desk
New Update
ഐപിഎൽ 2019: തലമുറകൾ ഒന്നിക്കുമ്പോൾ കന്നി കിരീടത്തിനായി ക്യാപിറ്റൽസ്

Delhi Capitals 2019 Full Team Players List: ന്യൂഡൽഹി: ആദ്യ രണ്ട് സീസണുകളിലും സെമിഫൈനലിൽ കയറി ലീഗിലെ തന്നെ കരുത്തരായ ഡൽഹി, എന്നാൽ പിന്നിടുള്ള ഐപിഎൽ സീസണുകളിൽ തകർന്നടിയുന്ന കാഴ്ചയായിരുന്നു കണ്ടത്. അടിമുടി മാറ്റവുമായി ഇത്തവണത്തെ ഐപിഎൽ പോരാട്ടങ്ങൾക്ക് ഒരുങ്ങുകയാണ് ഡൽഹി ക്യാപിറ്റൽസ്. ഈ പേരിൽ തന്നെ തുടങ്ങുന്നു ടീമിലെ പ്രധാന മാറ്റങ്ങൾ.

Advertisment

കന്നി കിരീടം തന്നെയാണ് ഐപിഎൽ പന്ത്രണ്ടാം പതിപ്പിലും ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യമിടുന്നത്. യുവത്വത്തിന്റെ കരുത്തിലാണ് ഇത്തവണ ഡൽഹി ക്യാപിറ്റൽസ് എത്തുന്നത്. ഒപ്പം ശിഖർ ധവാൻ, കോളിൻ മുൻറോ, ട്രെന്റ് ബോൾട്ട് ഉൾപ്പടെയുള്ള സീനിയർ താരങ്ങളും എത്തുന്നതോടെ പരിചയസമ്പത്തിന്റെ കാര്യത്തിലും ടീം കരുത്തരാകും എന്നുറപ്പാണ്.

സീനിയർ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യങ്ങളാകുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്ന ഒന്നിലധികം താരങ്ങളാണ് ഡൽഹി ക്യാപിറ്റൽസിലുള്ളത്. ഡൽഹിയെ നയിക്കുന്നതും യുവതാരം ശ്രേയസ് അയ്യരാണ്. എതിൽ ടീമിലെ ബോളിങ് നിരയെ തകർക്കാൻ കഴിവുള്ള ബാറ്റിങ് നിരയ്ക്ക് നേതൃത്വം നൽകുന്നത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ്. ഒപ്പം പൃഥ്വി ഷാ, കോളിൻ മുൻറോ, കോളിൻ ഇൻഗ്രാം, ഹനുമ ഹിവാരി എന്നീ താരങ്ങളും ചേരുന്നതോടെ എതിരാളികൾ ഒന്ന് ഭയക്കുക തന്നെ വേണം.

publive-image

ബോളർമാരിൽ തുറുപ്പ്ചീട്ട് ട്രെന്റ് ബോൾട്ട് തന്നെ. ഒപ്പം ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദയും എത്തുന്നതോടെ പേസ് നിര മൂർച്ഛയേറിയതാകും. ഇഷാന്ത് ശർമ്മയും അമിത് മിശ്രയും ടീമിന്റെ ഭാഗമാണ്. ഓൾറൗണ്ടർമാരിൽ അക്സർ പട്ടേൽ തന്നെയാണ് ഡൽഹിയുടെ പ്രധാന ആശ്രയം. കേരള രഞ്ജി താരം ജലജ് സക്സേനയും ഡൽഹി ക്യാപിറ്റൽസിൽ ഇടം പിടിച്ചിട്ടുണ്ട്. വിക്കറ്റിന് മുന്നിലും പിന്നിലും സമ്മർദങ്ങളില്ലാതെ കളിക്കാൻ ഋഷഭ് പന്തിനായാൽ അവിടെയും മേൽകൈ ഡൽഹിക്കാകും.

Advertisment

publive-image

ലോകോത്തര കോച്ചിങ് നിരയാണ് ഡൽഹി ക്യാപിറ്റൽസിന്റേത്. 90കളിലെ ഇന്ത്യൻ ആരാധകരുടെ നായകനും വില്ലനുമാണ് ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുന്നത്. മുഖ്യ പരിശീലകനായി റിക്കി പോണ്ടിങ് എത്തുമ്പോൾ മുഖ്യ ഉപദേശകനായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ടീമിനൊപ്പമുണ്ട്. സഹപരിശീലകരുടെ വേഷത്തിൽ ഫീൾഡിങ് ഇതിഹാസം മുഹമ്മദ് കെയ്ഫും ജെയിംസ് ഹോപ്സും ഡൽഹി ക്യാപിറ്റൽസിന് പിന്തുണ നൽകും.

publive-image

publive-image

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ കുറെ പതിപ്പുുകളിൽ ഏറ്റവും പിന്നിലാണ് ഡൽഹി ക്യാപിറ്റൽസ്. 2012ൽ പ്ലേ ഓഫിലെത്തിയതാണ് അവസാനമായി ഡൽഹി സ്വന്തമാക്കിയ പ്രധാന നേട്ടം. 2013, 2014, 2018 സീസണുകളിൽ ഏറ്റവും ഒടുവിൽ ഫിനിഷ് ചെയ്ത ഡൽഹി ഇത്തവണ കിരീട നേട്ടത്തിലൂടെ ആ ചീത്തപേരെല്ലാം മായ്ച്ചു കളയാമെന്ന പ്രതീക്ഷയിലാണ്.

Ipl Delhi Capitals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: