Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

കോട്‌ല കാക്കാനാവാതെ ഡല്‍ഹി; അനായാസം ഹൈദരാബാദ്, വിജയം അഞ്ച് വിക്കറ്റിന്‌

IPL DC vs SRH Live Score Updates: യുവനിരയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രതീക്ഷ.

IPL 2019 DC vs SRH Live Score Updates:അനായാസം ജയത്തിലേക്ക് മാര്‍ച്ച് ചെയ്ത് ഹൈദരാബാദ്. ഡല്‍ഹിയുയര്‍ത്തിയ 130 റണ്‍സിന്റെ ലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറി കടക്കുകയായിരുന്നു. 48 റണ്‍സ് എടുത്ത ജോണി ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സാണ് നേരത്തെ തന്നെ ഹൈദരാബാദിന് മേല്‍ക്കൈ നേടി കൊടുത്തത്.

ബെയര്‍സ്‌റ്റോ-വാര്‍ണര്‍ ജോഡിയുടെ മികച്ചൊരു കൂട്ടുകെട്ടിന് ഇന്നത്തെ മത്സരവും സാക്ഷ്യം വഹിച്ചു. 28 പന്തില്‍ 28 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോയാണ് ആക്രമിച്ചത്. വാര്‍ണര്‍ 10 റണ്‍സ് മാത്രമാണ് നേടിയത്. പിന്നാലെ വന്നവരില്‍ മുഹമ്മദ് നബിയാണ് ടോപ്പ് സ്‌കോറര്‍. നബി 17 റണ്‍സ് നേടി. വിജയ് ശങ്കര്‍ 16 ഉം മനീഷ് പാണ്ഡയും ദീപക് ഹൂഡയും 10 റണ്‍സ് വീതവും യൂസഫ് പഠാന്‍ ഒമ്പത് റണ്‍സും നേടി.

ഹൈദരാബാദിന്റെ മാസ്മരിക ബോളിങിന് മുന്നില്‍ അടിതെറ്റി വീഴുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ബാറ്റിങ് നിരയില്‍ 43 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ടോപ്പ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തിളങ്ങിയ അക്‌സര്‍ പട്ടേലാണ് രണ്ടാമത്. പട്ടേല്‍ 23 റണ്‍സാണെടുത്തത്. ശിഖര്‍ ധവാന്‍ 12 ഉം പൃഥ്വി ഷാ 11 ഉം റണ്‍സും നേടി.

ക്രിസ് മോറിസ് 17 റണ്‍സെടുത്തു. എന്നാല്‍ മറ്റ് താരങ്ങളാരും രണ്ടക്കം പോലും കണ്ടില്ല. ഹൈദരാബാദ് ബോളര്‍മാരുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു മത്സരത്തില്‍ കണ്ടത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റാഷിദും സന്ദീപ് ശര്‍മ്മയും ഓരോ വിക്കറ്റ് നേടിതോടെ പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് നേടനായി.

ഇന്നത്തെ വിജയത്തോടെ ഹെെദരാബാദ് പോയന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബാണ് രണ്ടാമത്. ചെന്നെെ, കൊല്‍ക്കത്ത എന്നിങ്ങനെയാണ് മൂന്നും നാലും സ്ഥാനക്കാർ.


11.18 PM: മത്സം അവസാനിച്ചു. ഹെെദരാബാദിന് അഞ്ച് വിക്കറ്റ് ജയം.

11.15 PM: കളി അവസാന ഓവറുകളിലേക്ക് നീങ്ങുന്നു. ഹെെദരാബാദിനും ജയത്തിനും ഇടയില്‍ പത്ത് റണ്‍സിന്റെ അകലം

11.06 PM: ഹെെദരാബാദിന് അഞ്ചാം വിക്കറ്റും നഷ്ടമായി. ദീപക് ഹൂഡ പുറത്ത്.

11.59 PM: നൂറ് റണ്‍സ് കടന്നതോടെ ഹെെദരാബാദിന് നാലാം വിക്കറ്റും നഷ്ടമായി. വിജയ് ശങ്കറിനെയാണ് നഷ്ടമായത്. സ്കോർ 101-4

10.22 PM: WICKET! ബെയർസ്റ്റോ പുറത്ത്. 48 റണ്‍സുമായാണ് ബെയർസ്റ്റോ മടങ്ങിയത്. ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ

10.16 PM: ഹെെദരാബാദ് 50 കടന്നു. വിക്കറ്റൊന്നും നഷ്ടമായിട്ടില്ല. സ്കോർ 62-0. ആറ് ഓവർ പിന്നിട്ടു

10.08 PM: നാല് ഓവറില്‍ ഹെെദരാബാദ് 34-0 എന്ന നിലയിലാണ്

9.55 PM: ഹെെദരാബാദ് മറുപടി ബാറ്റിങ് ആരംഭിച്ചു. വാർണറും ബെയർസ്റ്റോയും ക്രിസീല്‍

9.37 PM: SIX! അക്സറിന്റെ സിക്സോടെ ഡല്‍ഹി ഇന്നിങ്സ് അവസാനിച്ചു. സ്കോർ 129-8

9.33 PM: ഡല്‍ഹിയുടെ ഇന്നിങ്സ് അവസാന ഓവറിലേക്ക്. സ്കോർ 111-7

9.20 PM: 1 ഓവറില്‍ 95-6 ഡല്‍ഹി എന്ന നിലയിലാണ്

9.05 PM: WICKET! ഇന്‍ഗ്രം പുറത്ത്.

8.52 PM: WICKET! രാഹുല്‍ തിവാട്ടിയ പുറത്ത്. സന്ദീപിനാണ് വിക്കറ്റ്.

8.51 PM: 10 ഓവർ കഴിഞ്ഞപ്പോള്‍ ഡല്‍ഹി 61-3 എന്ന നിലയിലാണ്

8.43 PM: WICKET! നബിയുടെ പന്തില്‍ ഋഷഭ് പന്ത് പുറത്ത്.

8.39 PM: ഡല്‍ഹി പതിയെ തിരികെ വരികയാണ്. 9 ഓവർ കഴിഞ്ഞു. സ്കോർ 52-2

8.30 PM: ഏഴ് ഓവർ കഴിഞ്ഞു. ഡല്‍ഹി 41-2 എന്ന നിലയിലാണ്. ശ്രേയസും പന്തുമാണ് ക്രീസിലുള്ളത്

8.24 PM: WICKET! 12 റണ്‍സുമായി ധവാന്‍ പുറത്ത്. നബിയാണ് വിക്കറ്റെടുത്തത്

8.21 PM: അഞ്ച് ഓവർ പിന്നിട്ടപ്പോള്‍ ഡല്‍ഹി 27-1 എന്ന നിലയിലാണ്

8.09 PM: WICKET! പൃഥ്വി ഷാ പുറത്ത്. ഭുവനേശ്വറാണ് വിക്കറ്റെടുത്തത്.

8.08 PM: രണ്ട് ഓവറില്‍ ഡല്‍ഹി 14 റണ്‍സെടുത്തിട്ടുണ്ട്

8.00 PM: ഡല്‍ഹി ഇന്നിങ്സ് ആരംഭിച്ചു. ശിഖർ ധവാനും പൃഥ്യി ഷായും ഓപ്പണ്‍ ചെയ്യുന്നു.

7.52 PM: പ്ലെയിങ് ഇലവന്‍

7.38 PM: ടോസ് നേടിയ ഹെെദരാബാദ് ബോളിങ് തിരഞ്ഞെടുത്തു

7.29 PM: കളിക്കു മുന്‍പ് കുശലം പറയുന്ന പന്തും റാഷിദ് ഖാനും

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 dc vs srh live score updates

Next Story
‘ഇത് ധോണിയാണ് മിസ്ടർ’; ക്രുണാൽ പാണ്ഡ്യയുടെ മങ്കാദിങ്ങിൽ കുലുങ്ങാതെ തലMS Dhoni, Dhoni mankad, krunal pandya, krunal pandya mankad, mankading ipl, what is mankading, MI vs CSK, IPL news, IPL videos, cricket news, എംഎസ് ധോണി, ക്രുണാൽ പാണ്ഡ്യ, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com