IPL 2019: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ എലിമിനേറ്റർ മത്സരത്തിൽ നാടകീയമായ രണ്ട് റൺഔട്ടുകളാണ് നടന്നത്. സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിലായിരുന്നു എലിമിനേറ്റർ പോരാട്ടം. നാടകീയമായ പല സംഭവങ്ങളും മത്സരത്തിന്റെ ഭാഗമായിരുന്നെങ്കിലും സമാന സ്വഭാവമുള്ള രണ്ട് റൺഔട്ടുകളാണ് എടുത്ത് പറയേണ്ടത്.

ഹൈദരാബാദ് ഇന്നിങ്സിലായിരുന്നു ആദ്യ റൺഔട്ട്. സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന റാഷിദ് ഖാനെ ബീറ്റ് ചെയ്ത കീമോ പോളിന്റെ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തി. ബൈ റണ്ണിനായി ഈ സമയം നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന ദീപക് ഹൂഡ ഓടിയെങ്കിലും വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ത്രോ ചെയ്തു. ഈ സമയം തിരിച്ച് ക്രീസിലേക്ക് കയറാനുള്ള ശ്രമത്തിനിടയിൽ കീമോ പോളുമായി കൂട്ടിയിടിച്ച് ഹൂഡ നിലത്ത് വീഴുകയും പന്ത് സ്റ്റംമ്പിൽ കൊള്ളുകയും ചെയ്തു.

ഹൂഡ റണ്ണൗട്ടാണെന്ന് ഉറപ്പായിരുന്നെങ്കിലും ഓട്ടത്തിനിടെ ബോളറുമായി കൂട്ടിയിടിച്ച് വീണതിനാല്‍ ഔട്ട് വിളിക്കണോ എന്ന കാര്യത്തില്‍ അമ്പയര്‍ എസ് രവി ഡൽഹി നായകൻ ശ്രേയസ് അയ്യരുടെ അഭിപ്രായം തേടി. കീമോ പോളുമായി സംസാരിച്ച ശ്രേയസ് അയ്യര്‍ ഔട്ടിനായുള്ള അപ്പീല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.

Also Read: IPL 2019, DC vs SRH: അവസാനം ‘പന്തടിച്ചു’; സൺറെെസേഴ്സ് പുറത്ത്

എന്നാൽ വിട്ടുകൊടുക്കാൻ ഋഷഭ് പന്ത് തയ്യാറായിരുന്നില്ല. കീമോ പോളുമായി കൂട്ടിയിടിച്ചില്ലെങ്കിലും ഹൂഡ റണ്ണൗട്ടാവുമെന്ന് നായകനെയും സഹതാരങ്ങളെയും ബോധ്യപ്പെടുത്തിയ പന്ത് അത് ഔട്ടാണെന്ന് വാദത്തിൽ ഉറച്ച് നിന്നു. ഇതോടെ നായകനും മനസ് മാറ്റി ഔട്ടാണെന്ന് അമ്പയർമാരെ അറിയിച്ചു. അമ്പയർ ഔട്ട് വിധിക്കുകയും ഹൂഡ പുറത്ത് പോവുകയും ചെയ്തു.

അടുത്ത റൺഔട്ട് ഡൽഹി ക്യാപിറ്റൽസ് വിജയത്തിലേക്ക് അടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി അവസാന ഓവർ എറിയാനെത്തിയത് ഖലീൽ അഹമ്മദായിരുന്നു. അവസാന മൂന്ന് പന്തിൽ ഡൽഹി ജയം രണ്ട് റൺസകലെ നിൽക്കുമ്പോൾ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന അമിത് മിശ്രയെ കബളിപ്പിച്ച് ഖലീൽ അഹമ്മദിന്റെ നാലാം പന്ത് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിൽ.

Also Read: Womens T20 Challenge 2019: മന്ദാനയുടെ ട്രെയിൽബ്ലേസേഴ്സിനെ വീഴ്ത്തി മിതാലിയുടെ വെലോസിറ്റി

ബൈ റണ്ണിനായി കീമോ പോളും അമിത് മിശ്രയും ഒടിയതോടെ കീമോ പോളിനെ പുറത്താക്കാൻ സാഹയുടെ ആദ്യ ശ്രമം. എന്നാൽ സ്റ്റംമ്പിൽ കൊള്ളാതെ പന്ത് ഖലീൽ അഹമ്മദിന്റെ കൈകളിൽ എത്തി. ഖലീൽ തിരിച്ച് നോൺ സ്ട്രൈക്ക് എൻഡിലെ സ്റ്റംമ്പ് ലക്ഷ്യംവച്ച് പന്ത് എറിഞ്ഞെങ്കിലും സ്റ്റംമ്പിന് മുന്നിൽ അമിത് മിശ്രയുണ്ടായിരുന്നതിനാൽ ബാറ്റ്സ്മാന്റെ ദേഹത്ത് തട്ടി പന്ത് മാറിപോയി.

ഇതോടെ ഖലീൽ അഹമ്മദ് വിക്കറ്റിനായി വാദിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് റിവ്യൂ വിളിച്ചെങ്കിലും തേർഡ് അമ്പയർ പരിശോധിച്ചത് ബാറ്റിൽ പന്ത് തട്ടിയിരുന്നോ എന്നാണ്. റിവ്യൂവിൽ പന്ത് ബാറ്റൽ തട്ടിയില്ല എന്ന് കണ്ടതോടെ ആദ്യം തേർഡ് അമ്പയർ നോട്ട് ഔട്ട് വിധിച്ചു. എന്നാൽ പിന്നീട് അമിത് മിശ്ര ഫീൾഡിങ് തടസപ്പെടുത്തിയെന്ന് ഹൈദരാബാദ് താരങ്ങൾ അമ്പയറെ ബോധ്യപ്പെടുത്തിയതോടെ അമ്പയർ ഔട്ട് വിളിക്കുകയായിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഇന്നലെ രണ്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. അവസാന ഓവറുകളിൽ ഋഷഭ് പന്ത് ഡൽഹിക്കായി തകർത്തടിച്ചപ്പോൾ സൺറെെസേഴ്സിന്റെ എല്ലാ മോഹങ്ങളും പൊലിഞ്ഞു. സൺറെെസേഴ്സിനെ വീഴ്ത്തിയ ഡൽഹി ക്യാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ ചെന്നെെ സൂപ്പർ കിങ്സിനെ നേരിടും.

Also Read: ബാറ്റും പറന്നു, ക്യാച്ചും നേടി, വിക്കറ്റ് മാത്രമില്ല; ബുംറയുടെ നോ ബോളിൽ രക്ഷപ്പെട്ടത് ധോണി

ആദ്യം ബാറ്റ് ചെയ്ത സൺറെെസേഴ്സ് ഹെെദരബാദ് 163 റൺസ് എന്ന വിജയലക്ഷ്യമാണ് ഡൽഹിക്ക് വച്ചുനീട്ടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ക്രീസിലെത്തി മനോഹരമായി ബാറ്റ് വീശിയ ഡൽഹിയുടെ ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ആദ്യ വിക്കറ്റിൽ 66 റൺസ് നേടിയത് ഡൽഹിക്ക് തുണയായി. 38 പന്തിൽ നിന്ന് ആറ് ഫോറുകളും രണ്ട് സിക്സറുകളും പറത്തിയ പൃഥ്വി ഷാ 56 റൺസുമായി ഡൽഹിയുടെ ടോപ് സ്കോററായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook