IPL 2019 DC vs RR : ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യാ രഹാനെ ബാറ്റിങ് തിരഞ്ഞെടുത്തു. രാജസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സ്മിത്തിനും ഉനദ്കട്ടിനും പകരം ഗൗതവും സോധിയും കളിക്കും. ശ്രേയസും രണ്ട് മാറ്റങ്ങള്‍ ഉണ്ടെന്നറിയിച്ചു. ഡല്‍ഹിയില്‍ സുചിത്തിനും മോറിസിനും പകരം കീമോ പോളും ഇശാന്ത് ശര്‍മ്മയും

ചെന്നൈയും ഡല്‍ഹിയും മുംബൈയും പ്ലേ ഓഫ് ഉറപ്പിച്ചതോടെ ഇനി ബാക്കിയുള്ളത് ഒരു ടിക്കറ്റ് മാത്രമാണ്. അതിന് വേണ്ടി രംഗത്തുള്ളതാകട്ടെ മൂന്ന് ടീമുകളും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫ് ടിക്കറ്റെടുത്ത് നില്‍ക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം.

ഈ സീസണില്‍ പേരും മുഖവും മാറ്റിയിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 2012 ന് ശേഷം ആദ്യം പ്ലേ ഓഫിലെത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായി പരുക്കേറ്റ കഗിസോ റബാഡ പുറത്തായത് സീസണിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെ ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായിട്ടുണ്ട്. സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്ത റബാഡയെ ഡെത്ത് ഓവറുകളില്‍ ഡല്‍ഹി മിസ് ചെയ്യും. റബാഡയ്ക്ക് പകരം ആരെന്നത് ശ്രേയസ് അയ്യരേയും റിക്കി പോണ്ടിങ്ങിനേയും സംബന്ധിച്ച് വളരെ പെട്ടെന്ന് കണ്ടത്തേണ്ടതും ഭാരിച്ചതുമായ ജോലിയാണ്.

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ മഴ വില്ലനായി എത്തിയതോടെ രണ്ട് പോയന്റെന്ന മോഹം അവസാനിക്കുകയും പകരം ഒരു പോയന്റ് കൊണ്ട് ആശ്വസിക്കേണ്ടി വരികയും ചെയ്തവരാണ് രാജസ്ഥാന്‍ റോയല്‍സ്. അതുകൊണ്ട് തന്നെ ഇന്നത്തേത് അവസാന അവസരമാണ്. ഇന്ന് ജയിക്കാനായാല്‍ പോയന്റ് 13 ആകും. ജയിച്ചാലും മറ്റ് കളികളുടെ ഫലം അനുസരിച്ചിരിക്കും രാജസ്ഥാന്റ പ്ലേ ഓഫ് സാധ്യതകള്‍.

ഈ നിര്‍ണായക ഘട്ടത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയാകും. ഇതോടെ അജിന്‍ക്യാ രഹാനെ വീണ്ടും നായക സ്ഥാനത്തേക്ക് തിരികെ എത്തിയിരിക്കുകയാണ്. ശിഖര്‍ ധവാനോ ശ്രേയസ് അയ്യരോ വലിയ ഇന്നിങ്‌സ് കളിക്കുന്നതിനായാണ് ഡല്‍ഹി നോക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ ബാറ്റിങ്ങിന് അത്ര അനുകൂലമല്ലാത്ത പിച്ചില്‍ ശിഖര്‍ ധവാന്റേയും ശ്രേയസ് അയ്യരുടേയും അനുഭവ സമ്പത്തും മനക്കരുത്തും ടീമിന് ഗുണകരമാകും.

രാജസ്ഥാന്റെ ബാറ്റിങ് കരുത്ത് അജിന്‍ക്യാ രഹാനെ, സഞ്ജു സാംസണ്‍, ലിവിങ്സ്റ്റണ്‍ എന്നിവരിലാണ്. സ്മിത്ത് ഇല്ലാത്തതിനാല്‍ സഞ്ജുവോ രഹാനെയോ നീളന്‍ ഇന്നിങ്‌സ് കളിക്കേണ്ടതുണ്ട്. മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ലിവിങ്‌സ്റ്റണ്‍ ഡല്‍ഹി ബോളര്‍മാരെ എങ്ങനെ നേരിടുമെന്നതും രാജസ്ഥാനെ സംബന്ധിച്ച് നിര്‍ണായകമാകും. ഓഷാനെയുടെ പേസിലും ശ്രേയസ് അയ്യരുടെ സ്പിന്നിലും രാജസ്ഥാന്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്.

കഴിഞ്ഞ മത്സരത്തിലെ ഫലം ഡല്‍ഹിയെ സംബന്ധിച്ച് ആശ്വാസം പകരുന്നതല്ല. ചെന്നെെ സൂപ്പർ കിങ്സിനെതിരെയായിരുന്നു മത്സം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 80 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.. ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 99 റണ്‍സിന് പുറത്തി. നായകന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചു നിന്നത്.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ,ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കോളിന്‍ ഇന്‍ഗ്രം, ഷെര്‍ഫാനെ റുഥര്‍ഫോഡ്, കീമോ പോള്‍, അമിത് മിശ്ര, ഇശാന്ത് ശര്‍മ്മ, ട്രെന്റ് ബോള്‍ട്ട്.

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യാ രഹാനെ, ലിയാം ലിവിങ്‌സ്റ്റണ്‍, സഞ്ജു സാംസണ്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, സ്റ്റുവര്‍ട്ട് ബിന്നി, കൃഷ്ണപ്പാ ഗൗതം, ശ്രേയസ് ഗോപാല്‍, ഇഷ് സോധി, വരുണ്‍ ആരോണ്‍, ഓഷാനെ തോമസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook