Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

IPL 2019 DC vs KKR Live Score: ‘ധവാൻ ധമാക്ക’; കൊൽക്കത്തയെ രണ്ടാമതും വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്

DC vs KKR IPL 2019 Match Live Score Update: ഡൽഹിയിലെ തോൽവിയ്ക്ക് സ്വന്തം മണ്ണിൽ പകരം വീട്ടാനിറങ്ങിയ കൊൽക്കത്തയെ ധവാന്റെയും ഋഷഭ് പന്തിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഡൽഹി വീണ്ടും പരാജയപ്പെടുത്തിയത്

kkr vs dc, kkr vs dc live score, kkr vs dc match live, kkr vs dc 2019, ipl 2019 kkr vs dc, kkr vs dc playing 11, kolkata knight riders vs delhi capitals live score, ipl 2019, ipl news, cricket news, live score, sports news, ഐപിഎൽ 2019, കൊൽക്കത്ത, ഡൽഹി,

IPL 2019, Delhi Capitals vs Kolkata Knight Riders Live Score: കൊൽക്കത്തയെ രണ്ടാം മത്സരത്തിലും പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. ഡൽഹിയിലെ തോൽവിയ്ക്ക് സ്വന്തം മണ്ണിൽ പകരം വീട്ടാനിറങ്ങിയ കൊൽക്കത്തയെ ധവാന്റെയും ഋഷഭ് പന്തിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഡൽഹി വീണ്ടും പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 179 റൺസിന്റെ വിജയലക്ഷ്യമാണ് ഡൽഹിയ്ക്ക് മുന്നിൽ ഉയർത്തിയത്. ഡൽഹി 19-ാം ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 എന്ന മികച്ച സ്കോറിലേക്ക് കൊൽക്കത്ത എത്തിയത്. യുവതാരം ശുഭ്മാൻ ഗില്ലും വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രെ റസലും തകർത്തടിച്ചപ്പോൾ കൊൽക്കത്ത സ്കോർബോർഡ് ഉയരുകയായിരുന്നു.

ആദ്യ പന്തിൽ തന്നെ ജോ ഡെൻലിയെ മടക്കിയ ഇഷാന്ത് ശർമ്മയുടെ തീപാറുന്ന പന്തിലായിരുന്നു മത്സരത്തിന്റെ തുടക്കം. ഡെൻലിയുടെ വിക്കറ്റ് കൊൽക്കത്തയെ സമ്മർദ്ദത്തിലാക്കിയെങ്കിലും റോബിൻ ഉത്തപ്പയ്ക്കൊപ്പം ചേർന്ന് ശുഭ്മാൻ ആഞ്ഞടിച്ചതോടെ കൊൽക്കത്ത മത്സരത്തിലേക്ക് തിരിച്ചു വന്നു. 28 റൺസെടുത്ത ഉത്തപ്പ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണയും 11 റൺസിൽ മടങ്ങിയെങ്കിലും ശുഭ്മാൻ ക്രീസിൽ നിലയുറപ്പിച്ചു.

അർധ സെഞ്ചുറി തികച്ചതിന് പിന്നാലെ ശുഭ്മാനും മടങ്ങിയതോടെ കൊൽക്കത്ത മധ്യനിര തകർച്ചയുടെ വക്കിലെത്തി. ദിനേശ് കാർത്തിക്കിന്റെ വിക്കറ്റ് ആഘാതം വർധിപ്പിച്ചു. എന്നാൽ പിന്നീട് ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ആന്ദ്രെ റസൽ ആഞ്ഞടിക്കുകയായിരുന്നു. ശുഭ്മാൻ 65 റൺസും റസൽ 45 റൺസുമെടുത്താണ് ക്രീസ് വിട്ടത്.

മറുപടി ബാറ്റിങ്ങിൽ ഡൽഹിയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ടീം സ്കോർ 32ൽ നിൽക്കെ പൃഥ്വി ഷായുടെയും 57 എത്തിയപ്പോൾ ശ്രേയസ് അയ്യരുടെയും വിക്കറ്റുകൾ വീണെങ്കിലും ഡൽഹി വിജയത്തിലേക്ക് കുതിച്ചു. മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം ചേർന്ന് ശിഖർ ധവാൻ തകർത്തടിച്ചതോടെ കൊൽക്കത്ത പരാജയം മുന്നിൽ കണ്ടു. മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് പന്ത് കളം വിട്ടത്. അർധസെഞ്ചുറിയ്ക്ക് നാല് റൺസ് അകലെയായിരുന്നു പന്ത് പവലിനേക്ക് മടങ്ങിയത്.

ധവാൻ സെഞ്ചുറിയിലേക്ക് മുന്നേറുമെന്ന് തോന്നിച്ചു. എന്നാൽ ഡൽഹി ആരാധകർക്ക് അതും കാണാൻ സാധിച്ചില്ല. അതിന് മുമ്പ് കോളിന ഇൻഗ്രാം ഡൽഹിയെ ജയത്തിലെത്തിച്ചു. മൂന്ന് റൺസ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും പുറത്താകാതെ ഒറ്റയാൾ പോരാട്ടം നടത്തിയ ധവാൻ ഡൽഹിക്ക് ധമാക്ക വിജയം സമ്മാനിച്ചു. പതിനൊന്ന് ഫോറും രണ്ട് സിക്സും ഉൾപ്പടെയാണ് ധവാൻ 97 റൺസ് നേടിയത്.

Live Blog


23:52 (IST)12 Apr 2019

ഡൽഹിക്ക് ജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് ജയം

23:30 (IST)12 Apr 2019

വിക്കറ്റ്…

ലക്ഷ്യം പൂർത്തികരിക്കാതെ പന്ത് പുറത്ത്. 31 പന്തിൽ 46 റൺസ് നേടിയ പന്തിനെ നിതീഷ് റാണ കുൽദീപ് യാദവിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

23:27 (IST)12 Apr 2019

മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട്

മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ധവാൻ – പന്ത് സഖ്യം. 62 പന്തിലാണ് ഇരുവരും ചേർന്ന് ശതകം തികച്ചത്

23:22 (IST)12 Apr 2019

ഡൽഹി – 138-2, ഓവർ – 15

15 ഓവർ അവസാനിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെന്ന നിലയിൽ

23:11 (IST)12 Apr 2019

ധവാൻ ധമാക്ക

തകർത്തടിച്ച് ശിഖർ ധവാൻ. ഡൽഹി ക്യാപിറ്റൽസ് വിജയത്തിലേക്ക് കുതിയ്ക്കുന്നു

23:00 (IST)12 Apr 2019

ഡൽഹി @ 100

ഡൽഹി ടീം സ്കോർ 100 കടന്നു. വിജയപ്രതീക്ഷ കൈവിടാതെ ഡൽഹിയും കൊൽക്കത്തയും

22:53 (IST)12 Apr 2019

ശിഖർ ധവാൻ @ 50

അർധ സെഞ്ചുറി തികച്ച് ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാൻ

22:51 (IST)12 Apr 2019

ഡൽഹി – 88-2, ഓവർ – 10

പത്ത് ഓവർ അവസാനിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിൽ

22:50 (IST)12 Apr 2019

22:31 (IST)12 Apr 2019

വിക്കറ്റ്…

നായകൻ ശ്രേയസ് അയ്യരും പുറത്ത്. ആറ് പന്തിൽ ആറ് റൺസ് നേടിയ ശ്രേയസിനെ ആന്ദ്രെ റസൽ ദിനേശ് കാർത്തിക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

22:26 (IST)12 Apr 2019

ഡൽഹി – 55-1, ഓവർ – 5

അഞ്ച് ഓവർ അവസാനിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിൽ

22:22 (IST)12 Apr 2019

വിക്കറ്റ്…

ഡൽഹി ക്യാപിറ്റൽസിന് ആദ്യ വിക്കറ്റ് നഷ്ടമായി. യുവതാരം പൃഥ്വി ഷായാണ് പുറത്തായത്

22:02 (IST)12 Apr 2019

ഡൽഹി ക്യാപിറ്റൽസ് മറുപടി ബാറ്റിങ് ആരംഭിച്ചു

കൊൽക്കത്ത ഉയർത്തിയ 179 റൺസ് പിന്തുടർന്ന് ഡൽഹി മറുപടി ബാറ്റിങ് ആരംഭിച്ചു

21:49 (IST)12 Apr 2019

വിജയലക്ഷ്യം 179

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 179 റൺസ് വിജയലക്ഷ്യം

21:43 (IST)12 Apr 2019

വിക്കറ്റ്…

ഏഴാം വിക്കറ്റും നഷ്ടപ്പെടുത്തി കെകെആർ. ബ്രാത്ത്‌വെയ്റ്റാണ് പുറത്തായത്.

21:36 (IST)12 Apr 2019

വിക്കറ്റ്…

റസലിനെ പുറത്താക്കി ക്രിസ് മോറിസ് ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നു

21:34 (IST)12 Apr 2019

റസൽ പവർ

ആന്ദ്രെ റസൽ ഫോമിൽ. തുടർച്ചയായി ഡൽഹി ബോളർമാരെ ബൗണ്ടറി കടത്തി

21:16 (IST)12 Apr 2019

വിക്കറ്റ്…

നായകൻ ദിനേശ് കാർത്തിക്കും പുറത്ത്. കഗിസോ റബഡയുടെ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമം ശിഖർ ധവാൻ അവസാനിപ്പിക്കുകയായിരുന്നു

21:14 (IST)12 Apr 2019

കൊൽക്കത്ത -122/4 , ഓവർ – 15

15 ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ

21:10 (IST)12 Apr 2019

വിക്കറ്റ്…

ശുഭ്മാൻ ഗില്ലും പുറത്ത്. 65 റൺസെടുത്ത ഗില്ലിനെ കീമോ പോൾ അക്സർ പട്ടേലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

21:02 (IST)12 Apr 2019

വിക്കറ്റ്…

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം വിക്കറ്റും നഷ്ടമായി. 12 പന്തിൽ 11 റൺസ് നേടിയ നിതീഷ് റാണയെ ക്രിസ് മോറിസാണ് പുറത്താക്കിയത്

21:01 (IST)12 Apr 2019

ശുഭ്മാൻ @ 50

കൊൽക്കത്തയുടെ യുവതാരം ശുഭ്മാൻ ഗിൽ അർധശതകം തികച്ചു. 34 പന്തിൽ നിന്നാണ് ഗിൽ 50 തികച്ചത്

20:51 (IST)12 Apr 2019

കൊൽക്കത്ത -72/2 , ഓവർ – 10

പത്ത് ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിൽ

20:50 (IST)12 Apr 2019

റോബിൻ ഉത്തപ്പയുടെ വിക്കറ്റ് ആഘോഷിക്കുന്ന ഡൽഹി താരങ്ങൾ

20:39 (IST)12 Apr 2019

വിക്കറ്റ്…

റോബിൻ ഉത്തപ്പയും പുറത്ത്. ഋഷഭ് പന്തിന്റെ മനോഹര ക്യാച്ചിലാണ് റോബിൻ ഉത്തപ്പ പുറത്തായത്. 

20:31 (IST)12 Apr 2019

ഫ്രീഹിറ്റ്…

കീമോ പോൾ വഴങ്ങിയ ഫ്രീഹിറ്റ് മുതലാക്കി റോബിൻ ഉത്തപ്പ 

20:29 (IST)12 Apr 2019

20:24 (IST)12 Apr 2019

കൊൽക്കത്ത -40/1 , ഓവർ – 5

അഞ്ച് ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിൽ

20:13 (IST)12 Apr 2019

ഫോർ…ഫോർ…

ആദ്യ ഓവറിൽ റൺസൊന്നും നേടാനാകത്ത കൊൽക്കത്ത രണ്ടാം ഓവറിൽ കൂടുതൽ റൺസ് കണ്ടെത്തുന്നു

20:10 (IST)12 Apr 2019

മെയ്ഡിൻ

ആദ്യ ഓവർ മെയ്ഡിനാക്കി ഇഷാന്ത് ശർമ്മ

20:01 (IST)12 Apr 2019

വിക്കറ്റ്…

ആദ്യ പന്തിൽ തന്നെ ജോ ഡെൻലിയെ മടക്കി ഇഷാന്ത് ശർമ്മ.  കൊൽക്കത്ത ഇന്നിങ്സിലെ ആദ് പന്ത് നേരിട്ട ജോ ഡെൻലി അക്കൗണ്ട് തുറക്കാതെ പുറത്ത്

19:59 (IST)12 Apr 2019

കൊൽക്കത്ത ബാറ്റിങ്ങിന്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിങ്ങിന്. ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ജോ ഡെൻലിയും  ശുഭ്മാൻ ഗില്ലും

19:54 (IST)12 Apr 2019

മൈതാനത്തേക്ക് ‘വിളിക്കാതെ കയറി വന്ന്’ ധോണി; വിവാദ നടപടിക്ക് പിഴ, വിമര്‍ശനം

2019 ഐപിഎല്‍ സീസണില്‍ മറ്റൊരു വിവാദത്തിന് തിരി കൊളുത്തി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ധോണിയുടെ പ്രവൃത്തി. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് ഇടയില്‍ ധോണി മൈതാനത്തേക്ക് അപ്രതീക്ഷിതമായി പ്രവേശിച്ച് അംപയർമാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മത്സരത്തിന്റെ അവസാന ഓവറില്‍ അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതാണ് ധോണിയെ ചൊടിപ്പിച്ചത്. അരയ്ക്ക് മുകളില്‍ പന്ത് ഉയര്‍ത്തി എറിഞ്ഞത് അംപയര്‍ നോ ബോള്‍ വിളിച്ചിരുന്നില്ല. Read More

19:52 (IST)12 Apr 2019

19:52 (IST)12 Apr 2019

സ്റ്റെയ്ൻ രക്ഷകനോ? പ്രൊട്ടിയാസ് താരവുമായി കരാർ ഒപ്പിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്നുമായി കരാർ ഒപ്പിട്ടു. ഓസ്ട്രേലിയൻ താരം നഥാൻ കോൾട്ടർനിൽ പരിക്കറ്റ് പിന്മാറിയതിനെ തുടർന്നാണ് ബാംഗ്ലൂർ മറ്റൊരു പേസറെ ടീമിലെത്തിച്ചിരിക്കുന്നത്. നേരത്തെ സ്റ്റെയിൻ എത്തുന്നു എന്ന വാർത്തകൾ സജീവമായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം എത്തിയിരുന്നില്ല. Read More

19:46 (IST)12 Apr 2019

19:46 (IST)12 Apr 2019

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ജോ ഡെൻലി, റോബിൻ ഉത്തപ്പ, ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ദിനേശ് കാർത്തിക്, ആന്ദ്രെ റസൽ, കാർലോസ് ബ്രാത്ത്‌വെയ്റ്റ്, കുൽദീപ് യാദവ്, പിയൂഷ് ചൗള, ലോക്കി ഫെർഗ്യൂസൺ, പ്രസീദ് കൃഷ്ണ

19:44 (IST)12 Apr 2019

ഡൽഹി ക്യാപിറ്റൽസ്

ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കോളിൻ ഇൻഗ്രാം, ക്രിസ് മോറിസ്, അക്സർ പട്ടേൽ, കീമോ പോൾ, രാഹുൽ തിവാഠിയ, കഗിസോ റബാഡ, ഇഷാന്ത് ഷർമ്മ

19:39 (IST)12 Apr 2019

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 dc vs kkr live score kolkata knight rider vs delhi capitals

Next Story
സ്റ്റെയ്ൻ രക്ഷകനോ? പ്രൊട്ടിയാസ് താരവുമായി കരാർ ഒപ്പിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർdale steyn, ഡെയ്ൽ സ്റ്റെയ്ൻ, ipl 2019, ഐപിഎൽ 2019, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com