ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം. ആറ് വിക്കറ്റിനാണ് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഒരു ബോൾ ബാക്കി നിൽക്കെ ചെന്നൈ മറികടക്കുകയായിരുന്നു. വാട്സന്റെ ബാറ്റുകൾ ഒരിക്കൽ കൂടി താളം കണ്ടെത്തിയ മത്സരത്തിൽ ആദ്യാവസാനം ആവേശം നിറയ്ക്കാൻ ഇരു ടീമുകൾക്കും സാധിച്ചു.
ജയത്തോടെ പോയിന്റ് പട്ടികയിൽ വീണ്ടും ചെന്നൈ സൂപ്പർ കിങ്സ് ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസ് നേടിയത്. മനീഷ് പാണ്ഡെയുടെയും ഡേവിഡ് വാർണറുടെയും വെടിക്കെട്ട് ബാറ്റിങ് മികവിലായിരുന്നു ഹൈദരാബാദിന്റെ മുന്നേറ്റം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം പിഴച്ചു. ടീം സ്കോർ 5 ൽ എത്തിയപ്പോഴേക്കും അക്കൗണ്ട് പോലും തുറക്കാതെ ജോണി ബെയർസ്റ്റോ മടങ്ങി. എന്നാൽ രണ്ടാം വിക്കറ്റിൽ വാർണർക്ക് കൂട്ടായി എത്തിയ മനീഷ് പാണ്ഡെ തകർത്തടിച്ചതോടെ ഹൈദരാബാദ് തകർച്ചയിൽ നിന്നും കരകയറി. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തികച്ച് ശേഷമാണ് വാർണർ പുറത്തായത്.
ഇരുവരും അർധസെഞ്ചുറിയും നേടി. 45 പന്തിൽ 57 റൺസെടുത്ത വാർണറെ ഹർഭജനാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ വിജയ് ശങ്കറും മനീഷ് പാണ്ഡെയും ചേർന്ന് ഹൈദരാബാദ് സ്കോർ വീണ്ടും ഉയർത്തി. 26 റൺസുമായി ശങ്കർ മടങ്ങിയപ്പോഴും മനീഷ് പാണ്ഡെ പുറത്താകാതെ നിന്നു. 49 പന്തിൽ 83 റൺസാണ് മനീഷ് പാണ്ഡെ അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്കും ആദ്യ ചുവട് പിഴച്ചു. ഒരു റൺസുമായി ഡു പ്ലെസിസാണ് ആദ്യം പുറത്തായത്. എന്നാൽ പിന്നെ കണ്ടത് ബാറ്റിങ് വെടിക്കെട്ടായിരുന്നു. സുരേഷ് റെയ്നയും വാട്സണും തകർത്തടിച്ചതോടെ ചെന്നൈ സ്കോർബോർഡ് ഉയർന്നു. സന്ദീപ് ശർമ്മ എറിഞ്ഞ ആറാം ഓവറിൽ മാത്രം റെയ്ന പറത്തിയത് നാല് ഫോറും ഒരു സിക്സുമായിരുന്നു. എന്നാൽ റെയ്നയ്ക്ക് ക്രീസിൽ അധികം ആയുസുണ്ടായില്ല. 38 റൺസുമായി റെയ്ന പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അമ്പാട്ടി റയ്ഡുവും വാട്സണ് മികച്ച പിന്തുണ നൽകി.
മൂന്നാം വിക്കറ്റിലും ചെന്നൈ താളം കണ്ടെത്തിയതോടെ വിജയലക്ഷ്യത്തിലേക്ക് വേഗം അടുത്തു. വാട്സൺ സെഞ്ചുറിയിലേക്കും. എന്നാൽ ഭുവനേശ്വർ കുമാറിന്റെ പന്തിൽ ജോണി ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകി സെഞ്ചുറിയ്ക്ക് നാല് റൺസ് അകലെ വാട്സൺ വീണു. പിന്നാലെ അമ്പാട്ടി റയ്ഡുവും. അവസാന ഓവറിലെ അവസാന പന്തുകളിലേക്ക് കളി നീങ്ങിയതോടെ കഴിഞ്ഞ മത്സരഫലത്തിലേക്കാണോ ചെന്നൈ എത്തുന്നത് എന്നും ഒരു നിമിഷം ചിന്തിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തിൽ കേദാർ ജാദവിലൂടെ ചെന്നൈ ലക്ഷ്യം മറികടക്കുകയായിരുന്നു,
Live Blog
IPL 2019, CSK vs SRH Live Cricket Score: Catch Live score and updates of CSK vs SRH
അതേസമയം കൊല്‍ക്കത്തയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ചെന്നൈയെ നേരിടുന്നത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് അഞ്ച് ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു വിജയം സ്വന്തമാക്കിയത്. ജോണി ബെയര്‍സ്റ്റോയുടേയും ഡേവിഡ് വാര്‍ണറുടേയും വെടിക്കെട്ട് ബാറ്റിങാണ് ഹൈദരാബാദിന് വിജയം എളുപ്പമാക്കിയത്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റ് ജയം
വിജയലക്ഷ്യം മറികടക്കുന്നതിന് മുമ്പ് അമ്പാട്ടി റയ്ഡുവും പുറത്ത്
സെഞ്ചുറിയ്ക്ക് നാല് റൺസ് അകലെ വീണ് വാട്സൺ
15 ഓവർ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിൽ
മൂന്നാം വിക്കറ്റിലും അർധ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ചെന്നൈ സൂപ്പർ കിങ്സ്. ഷെയ്ൻ വാട്സണും അമ്പാട്ടി റയ്ഡുവും തകർത്തടിക്കുന്നു
ചെന്നൈ ടീം സ്കോർ 100 കടന്നു. അർധസെഞ്ചുറി തികച്ച ഷെയ്ൻ വാട്സണും അമ്പാട്ടി റയ്ഡുവുമാണ് ക്രീസിൽ
ചെന്നൈ സൂപ്പർ കിങ്സ് താരം ഷെയ്ൻ
10 ഓവർ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസെന്ന നിലയിൽ
സുരേഷ് റെയ്നയും പുറത്ത്. 38 റൺസെടുത്ത റെയ്നയെ റാഷിദ് ഖാന്റെ പന്തിൽ ജോണി ബെയർസ്റ്റോ സ്റ്റംമ്പിങ്ങിലൂടെയാണ് പുറത്താക്കിയത്
രണ്ടാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുമായി സുരേഷ് റെയ്ന – ഷെയ്ൻ വാട്സൺ സഖ്യം. 26 പന്തിൽ നിന്ന് 56 റൺസാണ് ഇതിനോടകം രണ്ടുപേരും ചേർന്ന് അടിച്ചുകൂട്ടിയത്
സന്ദീപ് ശർമ്മയെ പഞ്ഞിക്കിട്ട് റെയ്ന. ആറാം ഓവറിൽ പറത്തിയത് നാല് ഫോറും ഒരു സിക്സും
5 ഓവർ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസെന്ന നിലയിൽ
ഡു പ്ലെസിസിനെ റൺഔട്ടാക്കി ഹൈദരാബാദ്. ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് ൻഷ്ടമായി
ചെന്നൈ ഇന്നിങ്സിലെ ആദ്യ ഓവർ തന്നെ മെയ്ഡിനാക്കി ഭുവനേശ്വർ കുമാർ
ചെന്നൈ സൂപ്പർ കിങ്സ് മറുപടി ബാറ്റിങ് ആരംഭിച്ചു. ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ഡു പ്ലെസിസും ഷെയ്ൻ വാട്സണും
ഹൈദരാബാദിന് മൂന്നാം വിക്കറ്റും നഷ്ടമായി. 26 റൺസെടുത്ത വിജയ് ശങ്കറാണ് പുറത്തായത്
15 ഓവർ അവസാനിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെന്ന നിലയിൽ
ഡേവിഡ് വാർണർ പുറത്ത്
5 ഓവർ അവസാനിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിൽ
സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. അക്കൗണ്ട് പോലും തുറക്കാതെ ജോണി ബെയർസ്റ്റോയാണ് പുറത്തായത്
ടോസ് നഷ്ടപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റിങ്ങിന്. ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും.
ഐപിഎല്ലിൽ ഇതുവരെ നേർക്കുനേർ വന്ന 11 മത്സരങ്ങളിൽ 8 മത്സരങ്ങളിലും ജയം ചെന്നൈയ്ക്ക് തന്നെയായിരുന്നു. മൂന്ന് മത്സരങ്ങളിലാണ് ഹൈദരാബാദ് ജയിച്ചത്
ചെന്നൈ സൂപ്പർ കിങ്സ്: ഷെയ്ൻ വാട്സൺ, ഡു പ്ലെസിസ്, സുരേഷ് റെയ്ന, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, എം എസ് ധോണി, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹർ, ഹർഭജൻ സിങ്, ഇമ്രാൻ താഹിർ
സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, ഷക്കീബ് അൽ ഹസൻ, വിജയ് ശങ്കർ, യൂസഫ് പഠാൻ, ദീപക് ഹൂഡ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, എസ് ശർമ്മ
മത്സരത്തിൽ ടോസ് ജയിച്ച് ചെന്നൈ സൂപ്പർ കിങ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ച് ധോണി.
ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം നടക്കുന്നത് ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്റ്റേഡിയത്തിൽ
ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും നേർക്കുനേർ