ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിന്തുണയ്ക്കാന്‍ ഗാലറിയില്‍ തലൈവരും. വിഐപി ഗ്യാലറിയില്‍ നിന്നും ഇറങ്ങി ഗ്യാലറിയിലെ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങി വന്നാണ് രജനികാന്ത് ആവേശം പകര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.