IPL 2019, CSK vs MI: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും നേർക്കുനേർ. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം പന്തെറിയും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ കിരീടമുയർത്തിയ രണ്ട് ടീമുകൾ വീണ്ടും ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങുകയാണ്. പോയിന്റ് പട്ടികയിൽ ഒന്നാമതായി പ്രാഥമിക റൗണ്ട് പൂർത്തിയാക്കിയ മുംബൈ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഐപിഎൽ ചരിത്രത്തില്‍ ഇതുവരെ മൂന്ന് വീതം കിരീടങ്ങളാണ് ഇരു ടീമുകളും നേടിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് 2010, 2011, 2018 വര്‍ഷങ്ങളില്‍ കിരീടം ചൂടിയപ്പോള്‍ മുംബൈ 2013, 2015, 2017 വര്‍ഷങ്ങളില്‍ കിരീടം സ്വന്തമാക്കി. മഹേന്ദ്രസിങ് ധോണിയാണ് ചെന്നൈയെ നയിക്കുന്നതെങ്കില്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ നായകന്‍. രണ്ട് പേരും മികച്ച നായകന്‍മാരാണ്. ഈ സീസണില്‍ ഇരു ടീമുകളും തമ്മില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം മുംബൈക്കൊപ്പമായിരുന്നു.

കളിച്ച 14 മത്സരങ്ങളിൽ ഒമ്പതും ജയിച്ചാണ് സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും പ്ലേ ഓഫ് പ്രവേശനം. കളിച്ച 14 മത്സരങ്ങളിൽ ഒമ്പത് ജയവുമായാണ് മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. 18 പോയിന്റുള്ള മുംബൈ ഇന്ത്യൻസിന്റെ നെറ്റ് റൺറേറ്റ് +0.421 ആണ്. പരാജയത്തോടെ തുടങ്ങിയ മുംബൈ പതിയെ സീസണിൽ ചുവടുറപ്പിക്കുകയായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് സീസണിൽ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ചതും. 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയവുമുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെയും പോയിന്റ് സമ്പാദ്യം 18 ആണ്. കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിയ ഏക ടീമെന്ന റെക്കോർഡ് ചെന്നൈയ്ക്ക് മാത്രം സ്വന്തമാണ്.

മുംബൈ ഇന്ത്യൻസ്: ക്വിന്റൻ ഡീ കോക്ക്, രോഹിത് ശർമ്മ, ഇഷൻ കിഷാൻ, സൂര്യകുമാർ യാദവ്, കെയ്റോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ജെ യാദവ്, ആർ ചാഹർ, ലസിത് മലിംഗ, ജസ്പ്രീത് ബുംറ.

ചെന്നൈ സൂപ്പർ കിങ്സ്: ഡു പ്ലെസിസ്, ഷെയ്ൻ വാട്സൺ, സുരേഷ് റെയ്ന, മുരളി വിജയ്, എം എസ് ധോണി, അമ്പാട്ടി റായ്ഡു, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ദീപക് ചാഹർ, ഹർഭജൻ സിങ്, ഇമ്രാൻ താഹിർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook