IPL 2019 CSK vs KXIP IPL Live Match Score:ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് 161 റണ്‍സ് വിജയലക്ഷ്യം. അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിസിന്റേയും 37 റണ്‍സെടുത്ത എംഎസ് ധോണിയുടേയും മികവിലാണ് ചെന്നൈ ഭേദപ്പെട്ട സ്കോര്‍ നേടിയത്. ഡുപ്ലെസിസ് 38 പന്തില്‍ നിന്നും രണ്ട് ഫോറും നാല് സിക്സുമടക്കം 54 റണ്‍സ് നേടി.
പഞ്ചാബ് ബോളര്‍മാരില്‍ തിളങ്ങിയത് നായകന് ആര് അശ്വിനാണ്. മൂന്ന് വിക്കറ്റാണ് നായകന് നേടിയത്. മറ്റ് ബോളര്‍മാരൊന്നും വിക്കറ്റ് നേടിയിട്ടില്ല.
നേരത്തെ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ വാട്സണും ഡുപ്ലെസിസും ചേര്‍ന്ന് 56 റണ്‍സ് നേടി. വാട്സണിനെ പുറത്താക്കി അശ്വിനാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അവസാന ഓവറുകളില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി-അമ്പാട്ടി റായിഡു സഖ്യമാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
7.38 PM: കളി അവസാനിച്ചു. കിങ്സ് ഇലവന് പഞ്ചാബിനെതിരെ ചെന്നെെ സൂപ്പർ കിങ്സിന് 22 റണ്‍സ് വിജയം
7.36 PM: WICKET! സർഫ്രാസ് പുറത്ത്.
7.30 PM: WICKET! മില്ലർ പുറത്ത്. പഞ്ചാബ് 135-4. കളി അവസാന ഓവറിലേക്ക്
7.24 PM: കളി അവസാന ഓവറുകളിലേക്ക്. രണ്ട് ഓവറില്‍ പഞ്ചാബിന് 39 റണ്‍സ് വേണം
7.21 PM: WICKET! പഞ്ചാബിന് മൂന്നാം വിക്കറ്റ് നഷ്ടം. രാഹുല്‍ പുറത്ത്. സ്കോർ 118-3
7.15 PM:
FIFTY!@sarfankhan97 brings up his maiden #VIVOIPL half-century pic.twitter.com/dmwWRyaNAk
— IndianPremierLeague (@IPL) April 6, 2019
7.14 PM:
.@klrahul11 joins the party and brings up his FIFTY#KXIP 110/2 after 16 //t.co/Dyq8Gkq4gZ pic.twitter.com/UcUHUmzlEh
— IndianPremierLeague (@IPL) April 6, 2019
7.12 PM: രാഹുലും സർഫ്രാസും അർധ സെഞ്ചുറി കടന്നു
7.07 PM: പഞ്ചാബ് 100 റണ്‍സ് കടന്നു.സ്കോർ 102-2
7.00 PM: 13 ഓവർ കഴിഞ്ഞു. പഞ്ചാബ് എന്ന 96-2 നിലയിലാണ്. രാഹുലും സർഫ്രസാും ക്രീസില്‍
6.46 PM: 10 ഓവർ പിന്നിട്ടപ്പോള്‍ പഞ്ചാബ് 71-2 എന്ന നിലയിലാണ്
6.35 PM: പഞ്ചാബ് 50 കടന്നു. സ്കോർ 50 -2.
6.22 PM: അഞ്ച് ഓവർ കഴിഞ്ഞപ്പോള്‍ പഞ്ചാബ് 35-2 എന്ന നിലയിലാണ്
6.12 PM: WICKET! പഞ്ചാബിന് രണ്ടാം വിക്കറ്റും നഷ്മായി. മായങ്ക് അഗർവാളിനെ ഹർഭജന് പുറത്താക്കി.
6.10 PM: അഞ്ച് റണ്‍സെടുത്ത ക്രിസ് ഗെയില്‍ പുറത്ത്. വിക്കറ്റെടുത്തത് ഹർഭജനാണ്
6.00 PM: കിങ്സ് ഇലവന് പഞ്ചാബിന് 161 റണ്‍സ് വിജയലക്ഷ്യം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook