ചെന്നൈ: ഐപിഎൽ 2019ൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ചെന്നൈ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം ചെന്നൈ അനായാസം സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്ത ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം, ചെന്നൈ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ജയത്തോടെ കൊൽക്കത്തയെ മറികടന്ന് ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ ചെന്നൈ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുക്കാനെ സാധിച്ചുള്ളു. തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായ കൊൽക്കത്ത മധ്യനിരയിലൂടെ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ചെന്നൈ ബോളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. റൺസൊന്നും എടുക്കാതെ ക്രിസ് ലിന്നാണ് ആദ്യം പുറത്തായത്. പിന്നാലെ ആറ് റൺസുമായി സുനിൽ നരെയ്നും പുറത്ത്. ചെറുത്ത് നിൽപ്പിന് പോലും ശ്രമിക്കാതെ മൂന്ന് പന്തുകൾ മാത്രം നേരിട്ട നിതീഷ് റാണ അക്കൗണ്ട് തുറക്കാതെ പുറത്തേക്ക്. പിന്നാലെ റോബിൻ ഉത്തപ്പയും.
.@ChennaiIPL overtake #KKR to go top of the table with 10 points #CSKvKKR pic.twitter.com/xWUFRroDcw
— IndianPremierLeague (@IPL) April 9, 2019
നായകൻ ദിനേശ് കാർത്തിക് രക്ഷാപ്രവർത്തനം ഏറ്റെടുത്തു എന്ന് തോന്നിച്ചെങ്കിലും അധികനേരം ആയുസുണ്ടായില്ല. 19 റൺസിൽ ദിനേശ് കാർത്തിക്കും ഒമ്പത് റൺസുമായി ശുഭ്മാൻ ഗില്ലും മടങ്ങി. പിയൂഷ് ചൗള ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ധോണിയുടെ സ്റ്റമ്പിങ്ങിലൂടെ മടങ്ങേണ്ടി വന്നു. കുൽദീപ് യാദവിനെ റൺഔട്ടാക്കി ഹർഭജൻ സിങ് ചെന്നൈയ്ക്ക് കൊൽക്കത്ത പതനം പൂർത്തിയാക്കി.
എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്ന ആന്ദ്രെ റസൽ രക്ഷകന്റെ പടച്ചട്ടയണിഞ്ഞു. അവസാന ഓവറുകളിൽ റൺസ് കണ്ടെത്തിയ റസൽ കൊൽക്കത്തയെ സെഞ്ചുറി കടത്തി. സ്വന്തം പേരിൽ അർധശതകവും തികച്ചു. 44 പന്തുകൾ നേരിട്ട റസൽ 5 ഫോറും മൂന്ന് സിക്സും പായിച്ചാണ് 50 റൺസിലെത്തിയത്. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർഭജൻ സിങ്, ഇമ്രാൻ താഹിർ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ഷെയ്ൻ വാട്സൺ ചെന്നൈ വരവിന്റെ സൂചന നൽകി. എന്നാൽ അധിക നേരമുണ്ടായില്ല ക്രീസിൽ വാട്സന്റെ ആയുസ്. 9 പന്തിൽ 17 റൺസെടുത്ത വാട്സണെ പിയൂഷ് ചൗള സുനിൽ നരെയ്ന്റെ കൈകളിൽ എത്തിച്ചു. 14 റൺസുമായി സുരേഷ് റെയ്നയും മടങ്ങിയതോടെ കൊൽക്കത്തയുടെ വഴിയെ ചെന്നൈയും എന്ന് തോന്നിച്ചു.
എന്നാൽ അമ്പാട്ടി റയ്ഡുവും ഡ്യു പ്ലെസിസും ചേർന്ന് പൊരുതിയതോടെ ചെന്നൈ വിജയത്തിലേക്ക് കുതിച്ചു. ലക്ഷ്യം പൂർത്തികരിക്കാതെ അമ്പാട്ടി റയ്ഡു മടങ്ങിയെങ്കിലും കേദാർ ജാദവിനെ കൂട്ടുപിടിച്ച് ഡ്യൂ പ്ലെസിസ് ചെന്നൈയ്ക്ക് അഞ്ചാം ജയം സമ്മാനിച്ചു. 45 പന്തിൽ 43 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അമ്പാട്ടി റയ്ഡു 21 റൺസ് നേടിയപ്പോൾ കേദാർ ജാദവ് 8 റൺസ് സ്വന്തമാക്കി.
കൊൽക്കത്ത ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം, ചെന്നൈ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു
അമ്പാട്ടി റയിഡു പുറത്ത്. ചെന്നൈയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമാകുന്നു. 21 റൺസെടുത്ത റയ്ഡുവിനെ പിയൂഷ് ചൗള നിതീഷ് റാണയുടെ കൈകളിൽ എത്തിക്കുകയായിരുന്നു
മൂന്നാം വിക്കറ്റിൽ നിന്ന് ചെന്നൈ തെന്നിമാറുന്നു. റയിഡുവിനെ പുറത്താക്കാൻ ലഭിച്ച അവസരം പ്രസീദ് നഷ്ടപ്പെടുത്തുകയായിരുന്നു
അഞ്ച് ഓവർ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിൽ
ക്രീസിൽ നിലയുറപ്പിച്ച് റയിഡുവും ഡ്യുപ്ലെസിസും
അഞ്ച് ഓവർ അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ
സുരേഷ് റെയനയും പുറത്ത്. ചെന്നൈയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമാകുന്നു
വാട്സൺ പുറത്ത്. ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
ചെന്നൈ സൂപ്പർ കിങ്സ് മറുപടി ബാറ്റിങ് ആരംഭിച്ചു. ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ഷെയ്ൻ വാട്സണും ഡ്യൂപ്ലെസിസും
പ്രസീദും പുറത്ത്. കൊൽക്കത്തയ്ക്ക് ഒമ്പതാം വിക്കറ്റ് നഷ്ടമായി
റൺഔട്ടിൽ കുൽദീപ് യാദവിനെ പുറത്താക്കി ഹർഭജൻ സിങ്
ധോണിയുടെ സ്റ്റംമ്പിങ്ങിൽ പിയൂഷ് ചൗളയും പുറത്ത്
15 ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ്
വെടിക്കെട്ട് താരം ആന്ദ്രെ റസലിനെ പുറത്താക്കാൻ ലഭിച്ച അവസരം ചെന്നൈയ്ക്ക് നഷ്ടമാകുന്നു. ആന്ദ്രെ റസൽ ഉയർത്തിയടിച്ച പന്ത് ഹർഭജൻ സിങ്ങിന്റെ കൈയ്യിൽ തട്ടി പുറത്തേക്ക്
ശുഭ്മാൻ ഗില്ലും പുറത്ത്. ചെന്നൈ പിടിമുറുക്കുന്നു. ധോണിയുടെ മറ്റൊരു മിന്നൽ സ്റ്റംമ്പിങ്ങിനാണ് ചെന്നൈ ഇന്ന് വേദിയായത്
പത്ത് ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്
റസൽ മസിൽ പവറിൽ പ്രതീക്ഷവെച്ച് കൊൽക്കത്ത. വെടിക്കെട്ട് താരം ക്രീസിൽ
കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക്കും പുറത്ത്. കൊൽക്കത്തയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി
ക്രീസിൽ നിലയുറപ്പിച്ച് കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക്കും യുവതാരം ശുഭ്മാൻ ഗില്ലും
അഞ്ച് ഓവർ അവസാനിക്കുമ്പോൾ കൊൽക്കത്ത നാല് വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിലാണ്
ക്രീസിൽ നിലയുറപ്പിക്കാൻ കഴിയാതെ കൊൽക്കത്ത. റോബിൻ ഉത്തപ്പയും പുറത്ത്. ദീപക് ചാഹറിന്റെ പന്ത് ഉയർത്തിയടിച്ച റോബിൻ ഉത്തപ്പ കേദാർ ജാദവിന്റെ കൈയ്യിൽ കുടുങ്ങുകയായിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം വിക്കറ്റും നഷ്ടമായി. അക്കൗണ്ട് തുറക്കാൻ അനുവദിക്കാതെ നിതീഷ് റാണയെ ദീപക് ചാഹർ മടക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം ഓവറിലും ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്തയുടെ വിക്കറ്റ് വീഴ്ത്തുന്നു
സുനിൽ നരെയ്നും പുറത്ത്. കൊൽക്കത്ത പതറുന്നു. ആറ് റൺസെടുത്ത സുനിൽ നരെയ്നെ ഹർഭജൻ സിങ് ദീപക് ചാഹറിന്റെ കരങ്ങളിൽ എത്തിക്കുകയായിരുന്നു
ആദ്യ ഓവറിൽ തന്നെ ക്രിസ് ലിന്നിന്റെ വിക്കറ്റെടുത്ത് ദീപക് ചാഹർ
കൊൽക്കത്ത ഇന്നിങ്സ് ഓപ്പൻ ചെയ്ത് ക്രിസ് ലിന്നും സുനിൽ നരെയ്നു
കൊൽക്കത്ത ഇന്നിങ്സ് ഓപ്പൻ ചെയ്ത് ക്രിസ് ലിന്നും സുനിൽ നരെയ്നു