ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിറ്റ് കിട്ടുന്ന തുക മുഴുവന്‍ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നായകന്‍ ധോണിയായിരിക്കും ചെക്ക് കൈമാറുക.

”ചെന്നൈയുടെ ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റ് വിറ്റു കിട്ടുന്ന തുക പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് കൈമാറും. ലഫ്റ്റനന്റ് കേണല്‍ എം.എസ്.ധോണിയാകും ചെക്ക് കൈമാറുക” സിഎസ്‌കെ ഡയറക്ടര്‍ രാകേഷ് സിങ് പറഞ്ഞു.

Read More: ഐപിഎല്‍ 2019: കിരീടം നിലനിര്‍ത്താന്‍, ‘തലയുയര്‍ത്തി’ മടങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഐപിഎല്ലിന്റെ 12-ാം സീസണിന്റെ ഉദ്ഘാന മത്സരം നടക്കുക ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ്. മാര്‍ച്ച് 23 ന് ചെന്നൈയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ആദ്യ അങ്കത്തിനിറങ്ങുന്നത്.

ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ 40 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള ആദരസൂചകമായി ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം എകദിനത്തില്‍ ഇന്ത്യ ഇറങ്ങിയത് സൈനിക തൊപ്പി ധരിച്ചായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ