ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിറ്റതിലൂടെ ലഭിച്ച തുക ചെന്നൈ സൂപ്പര്‍ കിങ്‌സ് സൈനികര്‍ക്ക് നല്‍കി. മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ നായകന്‍ എംഎസ് ധോണിയാണ് തുക കൈമാറിയത്. രണ്ട് കോടി രൂപയുടെ ചെക്കാണ് ധോണി സൈനികര്‍ക്കായി നല്‍കിയത്.

ചടങ്ങില്‍ ബിസിസിഐയും സൈനികര്‍ക്ക് ധനസഹായം ചെയ്തു. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതിലൂടെ നേടിയ തുകയാണ് ബിസിസിഐ സൈനികര്‍ക്ക് നല്‍കിയത്. ഏഴ് കോടി രൂപയാണ് ബിസിസിഐ സൈനികര്‍ക്ക് നല്‍കിയത്.

ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ 40 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള ആദരസൂചകമായി ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം എകദിനത്തില്‍ ഇന്ത്യ ഇറങ്ങിയത് സൈനിക തൊപ്പി ധരിച്ചായിരുന്നു.

Read More: IPL 2019 CSK vs RCB Live Score: ടോസ് ചെന്നൈയ്ക്ക്; ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു
അതേസമയം, ഐപിഎല്‍ 12-ാം പതിപ്പിന്റെ ആ്ദ്യ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുത്തു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി പാര്‍ത്ഥീവ് പട്ടേലും നായകന്‍ വിരാട് കോഹ്ലിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇതുവരെ വിക്കറ്റൊന്നും വീണിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook