ഐപിഎൽ 2019ൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ചെന്നൈ സൂപ്പർ കിങ്സ് വിജയകുതിപ്പ് ആവർത്തിക്കാൻ ഇറങ്ങുമ്പോൾ മുംബൈയാകട്ടെ രണ്ടാം ജയം കൊതിച്ചാണ് മുംബൈ നാലാം അങ്കത്തിന് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്.

Also Read: നാലാം അങ്കത്തിൽ റോയലായി രാജസ്ഥാൻ; ബാംഗ്ലൂരിനെതിരെ ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉയർത്തിയ രണ്ട് ടീമുകൾ നേർക്കുനേർ എത്തുന്ന പോരാട്ടമെന്ന പ്രത്യേകതയും ഇന്നുണ്ട്. കണക്കുകളിൽ മുന്നിൽ മുംബൈ ഇന്ത്യൻസ് തന്നെയാണ്. എന്നാൽ മികച്ച ഫോമിൽ തുടരുന്ന ചെന്നൈയെ പിടിച്ചുകെട്ടുക അത്ര എളുപ്പമല്ല. ഐപിഎല്ലിൽ ഇതുവരെ 26 മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോൾ 14ലും ജയം മുംബൈ ഇന്ത്യൻസിനായിരുന്നു. 12 കളികളിൽ ചെന്നൈ സൂപ്പർ കിങ്സും ജയം സ്വന്തമാക്കി.

Also Read: ‘കളിക്കുന്നത് ഐപിഎല്ലാണ്, ക്ലബ് ക്രിക്കറ്റല്ല’; പൊട്ടിത്തെറിച്ച് വിരാട് കോഹ്‌ലി

ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ അവസാന ഓവറിൽ ആറ് വിക്കറ്റ് ജയവും സ്വന്തമാക്കി. നായകൻ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെയും ചെന്നൈ പരാജയപ്പെടുത്തി. ഐപിഎൽ 2019 പുരോഗമിക്കുമ്പോൾ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഏകടീമാണ് ചെന്നൈ സൂപ്പർ കിങ്സ്.

മുംബൈ ഇന്ത്യൻസ് ആകട്ടെ ഡൽഹി ക്യാപിറ്റൽസിനോട് ഏറ്റുവാങ്ങിയ 37 റൺസിന്റെ തോൽവിയിലാണ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി. എന്നാൽ മൂന്നാം അങ്കത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് മുന്നിൽ മുംബൈ വീണു. എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook