IPL 2019 Players Auction Live Updates: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിലേക്കുള്ള താരലേലത്തിന് തുടക്കമായി. രാജസ്ഥാനിലെ ജയ്‍പൂരിലാണ് ഇത്തവണത്തെ താരലേലം. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന താരലേലത്തിൽ അവസരം കാത്തിരിക്കുന്നത് 351 താരങ്ങളാണ്. ഇതിൽ 226 ഇന്ത്യൻ താരങ്ങളും 120 വിദേശ താരങ്ങളും ഉൾപ്പെടും.

മൂന്ന് കാറ്റഗറിയായി തിരിച്ചാകും താരങ്ങളെ ലേലത്തിൽ അവതരിപ്പിക്കുക. ബാറ്റ്സ്മാൻ, ബോളർ, ഓൾറൗണ്ടർ എന്നീ കാറ്റഗറികളിലായിരിക്കും 351 താരങ്ങളെ ഉൾപ്പെടുത്തി ലേലം നടത്തുക. എന്നാൽ എട്ട് ടീമുകളിലായി 70 ഒഴിവുക മാത്രമാണ് ഇക്കുറി ഉള്ളത്. 50 ഇന്ത്യൻ താരങ്ങളും 20 വിദേശ താരങ്ങളും ലേലത്തിലൂടെ വിവിധ ടീമുകളുടെ ഭാഗമാകും.

പ്രമുഖ ലേല അവതാരകനായ റിച്ചാർഡ് മാഡ്‍ലിക്ക് ഇത്തവണ ലേലത്തിന്റെ ഭാഗമാകില്ല എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ താരലേലം മുതൽ ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതമായ മുഖമാണ് റിച്ചാർഡ് മാഡ്ലിയുടേത്. എല്ലാ സീസണുകളിലും ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം മാഡ്ലിയാണ് നടത്താറുള്ളത്‌. ഹ്യൂഗ് എഡ്മെയ്ഡ്സാണ് ഇത്തവണ ലേലം നടത്തുന്നത്.

9.10 pm: ഐപിഎല്‍ താരലേലത്തിന് സമാപനം.

8.26 pm: രണ്ടാം ഘട്ടത്തില്‍ യുവരാജ് സിങിനെ വാങ്ങി മുംബെെ ഇന്ത്യന്‍സ്. ഒരു കോടിക്കാണ് മുംബെെ യുവരാജിനെ വാങ്ങിയത്. ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതിരുന്ന മറ്റൊരു താരമായ മാർട്ടിന്‍ ഗുപ്റ്റിലിനെ ഒരു കോടിക്ക് ഹെെദരാബാദും സ്വന്തമാക്കി.

8.10 pm: പ്രഭ്സിമ്രാന്‍ സിങിനായി ശക്തമായ പോരാട്ടം. ഒടുവില്‍ 4.8 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി.

7.55 pm: ഹിമ്മത്ത് സിങിനെ 65 ലക്ഷത്തിന് ആർസിബിയും നിഖില്‍ നായക്കിനെ 20 ലക്ഷത്തിന് കെകെആറും സ്വന്തമാക്കി.

06.29 PM: 7.2 കോടി രൂപയ്ക്ക് ഇംഗ്ലീഷ് താരം സാം കുറാൻ കിങ്സ് XI പഞ്ചാബിലേക്ക്

06.20 PM: രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന എഞ്ചലോ മാത്യൂസിനെയും കോറി ആൻഡേഴ്സനെയും ആരും വാങ്ങുന്നില്ല

06.10 PM: കോളിൻ ഇൻഗ്രാം 6.4 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റലിലേക്ക്

5.48 pm: തമിഴ്നാട് സ്പിന്നർ വരുണ്‍ ചക്രവർത്തിയ്ക്കായി കടുത്ത മത്സരം. 8.4 കോടിയ്ക്ക് താരത്തെ പഞ്ചാബ് സ്വന്തമാക്കി. കേരളാ താം ജലജ് സക്സേനയെ ആരും വാങ്ങിയില്ല.

05.39 pm:യുവതാരം ശിവം ദൂബേയ്ക്കായി കടുത്ത പോരാട്ടം. ഒടുവില്‍ അഞ്ച് കോടി എറിഞ്ഞ് ആർസിബി താരത്തെ സ്വന്തമാക്കി.

05.15 PM: മലയാളി താരം സച്ചിൻ ബേബിയെയും ആരും വാങ്ങുന്നില്ല

04.55 PM: മോഹിത് ശർമ്മ ചെന്നൈ സൂപ്പർ കിങ്സിലേക്ക്. അഞ്ച് കോടി രൂപയ്ക്കാണ് താരം പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്

04.52 PM:

04.50 PM:

04.47 PM:

04.45 PM: ഇഷാന്ത് ശർമ്മ 1.1 കോടി രൂപയ്ക്ക് ഡൽഹിയിലേക്ക്

04.38 PM: ജയദേവ് ഉനദ്ഘട്ട് 8.40 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലേക്ക്

04.35 PM: വൃദ്ധിമാൻ സാഹ സൺറൈസേഴ്സ് ഹൈദരാബാദിലേക്ക്

04.28 PM:

04.23 PM:

04.17 PM: ബെയർസ്റ്റോവ് സൺറൈസേഴ്സ് ഹൈദരാബാദിലേക്ക് 2.20 കോടി രൂപയ്ക്കാണ് താരം ടീമിലെത്തുന്നത്.

04.16 PM: അഞ്ച് കോടി രൂപയ്ക്ക് ഇന്ത്യൻ സ്പിൻ ബോളർ അക്സർ പട്ടേൽ ഡൽഹി ക്യാപ്പിറ്റൽസിലേക്ക്

04.13 PM:

04.12 PM:

04.10 PM: യുവരാജിനെയും ഇക്കുറി ആരും സ്വന്തമാക്കുന്നില്ല

04.03 PM: വിൻഡീസ് ടി20 നായകൻ കാർലോസ് ബ്രെത്ത്‍വൈറ്റ് ഈ ലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ അഞ്ച് കോടി രൂപയ്ക്ക് കൊൽക്കത്തയിലേക്ക്

04.00 PM: ക്രിസ് വോക്സും ആരും വാങ്ങാത്തവരുടെ പട്ടികയിലേക്ക്

03.58 PM: മറ്റൊരു ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിനെയും ഒരു ടീമും സ്വന്തമാക്കുന്നില്ല

03.56 PM: ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തെയും ആരും വാങ്ങുന്നില്ല

03.55 PM: കനത്ത പോരട്ടത്തിനൊടുവിൽ ഷിമറോൺ ഹെറ്റ്‍മെയർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. 4 കോടി 20 ലക്ഷം രൂപയ്ക്കാണ് ബാംഗ്ലൂരിലെത്തിയത്. രാജ്സ്ഥാൻ, ഡൽഹി, ഹൈദരാാബാദ് ഉൾപ്പടെയുള്ള ടീമുകൾ താരത്തിനായി മത്സരിച്ചു.

03.45 PM: യുവതാരം ഹനുമ വിഹാരി ഡൽഹി ക്യാപിറ്റൽസിലേക്ക്. രണ്ട് കോടി രൂപയ്ക്കാണ് ഡൽഹി സ്വന്തമാക്കിയത്

03.42 PM: ഇന്ത്യൻ ടെസ്റ്റ് ടീം സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജര ഇത്തവണയും ഐപിഎൽ കളിക്കില്ല. ഈ സീസണിലും ആരും വാങ്ങിയില്ല.

03.41 PM: ഇന്ത്യൻ താരം മനോജ് തിവരിയെ ആരും സ്വന്തമാക്കുന്നില്ല

03.40 PM:

03.30 PM: ലോലത്തിന് തുടക്കമായി. പ്രമുഖ ലേല അവതാരകനായ റിച്ചാർഡ് മാഡ്‍ലിക്ക് പകരം ഹ്യൂഗ് എഡ്മെയ്ഡ്സാണ് ഇത്തവണ ലേലം നടത്തുന്നത്

03.23 PM:

03.21 PM: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒഴിവാക്കിയ താരങ്ങൾ: ബ്രെണ്ടൻ മക്കല്ലം, കോറി ആണ്ടേഴ്സൺ, മന്ദീപ് സിങ്, ക്വിന്റൺ ഡി കോക്ക്, ക്രിസ് വോക്സ്, സർഫ്രാസ് ഖാൻ. ആകെ ഒഴിവുകൾ: 10, ഇന്ത്യൻ താരങ്ങൾ:8, വിദേശ താരങ്ങൾ:2

03.17 PM: കിങ്സ് XI പഞ്ചാബ് ഒഴിവാക്കിയ താരങ്ങൾ: ആരോൺ ഫിഞ്ച്, അക്സർ പട്ടേൽ, മോഹിത് ശർമ്മ, യുവരാജ് സിങ്, ബരിന്ദർ ശ്രാൻ, ബെൻ, മനോജ് തിവാരി, അക്ഷ്ദീപ് നാഥ്, പർദീപ് സാഹു, മായങ്ക് അഗർവാൾ, മൻസൂർ ദാർ ആകെ ഒഴിവുകൾ: 15, ഇന്ത്യൻ താരങ്ങൾ:11, വിദേശ താരങ്ങൾ:4

03.15 PM: ചെന്നൈ സൂപ്പർ കിങ്സ് ഒഴിവാക്കിയ താരങ്ങൾ: മാർക്ക് വുഡ്, കനിഷ്ക് സേത്ത്, ക്ഷിതിസ് ശർമ്മ ആകെ ഒഴിവുകൾ: 2, ഇന്ത്യൻ താരങ്ങൾ:2, വിദേശ താരങ്ങൾ:0

03.12 PM: സൺറൈസേഴ്സ് ഹൈദരാബാദ് ഒഴിവാക്കിയ താരങ്ങൾ: സച്ചിൻ ബേബി, തന്മേയ് അഗർവാൾ, വൃദ്ധിമാൻ സാഹ, ക്രിസ് ജോർദ്ദാൻ, കർലോസ് ബ്രെത്ത്‍വൈറ്റ്, അലക്സ് ഹെൽസ്, ബിപുൽ ശർമ്മ, മെഹ്ദി ഹസൻ. ആകെ ഒഴിവുകൾ: 5, ഇന്ത്യൻ താരങ്ങൾ:3, വിദേശ താരങ്ങൾ:2

03.10 PM: രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയ താരങ്ങൾ: ഡാർസി ഷേട്ട്, ബെൻ ലാഫ്ലിൻ, ഹെയ്ൻറിച്ച് ക്ലാസെൻ, ഡെയ്ൻ പാറ്റേഴ്സൻ, സഹിർ ഖാൻ, ദുഷ്മന്ത ചമീറ, ജയദേവ് ഉനദ്‍ഘട്ട്, അനുറീത് സിങ്, അങ്കിത് ശർമ്മ, ജതിൻ സക്സേന. ആകെ ഒഴിവുകൾ: 9, ഇന്ത്യൻ താരങ്ങൾ:6, വിദേശ താരങ്ങൾ:3

03.08 PM: മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയ താരങ്ങൾ: സൗരഭ് തിവാരി, പ്രദീപ് സങ്‍വാൻ, മുസ്തഫിസൂർ റഹ്‍മാൻ, മോഹ്സിൻ ഖാൻ, ജെ പി ഡുമിനി, അഖില ധനഞ്ജയ, എം ഡി നിഥീഷ്, ശാരദ് ലുമ്പ, തജിന്ദാർ സിങ് ദില്ലോൻ. ആകെ ഒഴിവുകൾ: 7, ഇന്ത്യൻ താരങ്ങൾ:6 വിദേശ താരങ്ങൾ:1

03.05 PM: അടിസ്ഥാന നിയമങ്ങൾ
* ഒരു ടീമിൽ 18 മുതൽ 25 താരങ്ങളെ വരെ ഉൾപ്പെടുത്താം
* നിർബന്ധമായും താരങ്ങളെ സ്വന്തമാക്കാൻ ഏറ്റവും കുറഞ്ഞത് 61.5 കോടി രൂപ ഉപയോഗിക്കണം. കൂടിയത് 82 കോടി രൂപ വരെ ഫ്രാഞ്ചൈസികൾക്ക് ഉപയോഗിക്കാം സാധിക്കും.

03.00 PM:

02.58 PM: ആകെ ലേലത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണം 351 ആയി വർദ്ധിച്ചു

02.53 PM: ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ താരങ്ങൾ: ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, അമിത് മിശ്ര, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, രാഹുൽ, ജയന്ത് യാദവ്, മഞ്ജോത് കൽറ, കോളിൻ മുൻറോ, ക്രിസ് മോറിസ്, കഗിസോ റബാദ, സന്ദീപ്, ട്രെണ്ട് ബോൾട്ട്. അഭിഷേക് ശർമ്മ, വിജയ് ശങ്കർ, ഷഹ്ബാസ് നദീം എന്നിവരെ കൈമാറി പകരം ശിഖർ ധവാനെ ടീമിലെത്തിച്ചു.

02.50 PM: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയ താരങ്ങൾ: ദിനേശ് കാർത്തിക്, റോബിൻ ഉത്തപ്പ, ക്രിസ് ലിൺ, ആന്ദ്രെ റസ്സൽ, സുനിൽ നരൈൻ, ഷുബ്മാൻ ഗിൽ, പിയൂഷ് ചൗള, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ശിവം മവി, നിഥീഷ് റാണ, റിങ്കു സിങ്, കമലേഷ് നാഗർക്കോത്തി.

02.48 PM: റോയൽ ചലഞ്ചേഴ്സിൽ ബാംഗ്ലൂർ നിലനിർത്തിയ താരങ്ങൾ: വിരാട് കോഹ്‍ലി, എ ബി ഡി വില്ല്യേഴ്സ്, പാർഥീവ് പട്ടേൽ, യുസ്‍വേന്ദ്ര ചാഹൽ, വാഷിങ്ടൺ സുന്ദർ, പവൻ നേഗി, നഥാൻ കോൾട്ടർനിൽ, മൊയീൻ അലി, മുഹമ്മദ് സിറാജ്, കോളിൻ ഡി ഗ്രാൻഡ്ഹോം, ടിം സൗത്തി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, കുൽവന്ദ് കെജ്രോളിയ. മാർക്കസ് സ്റ്റോയിനിസിനെ വിട്ടുനൽകി മന്ദീപ് സിങ്ങിനെ കിങ്സ് XI പഞ്ചാബിൽ നിന്നും തട്ടകത്തിൽ എത്തിച്ചു.

02.45 PM: കിങ്സ് XI പഞ്ചാബ് നിലനിർത്തിയ താരങ്ങൾ: ലോകേഷ് രാഹുൽ, ക്രിസ് ഗെയ്ൽ, ആൻഡ്രൂ ടൈ, മായങ്ക് അഗർവാൾ, അങ്കിത് രജ്പുത്, മുജീബ് ഉർ റഹ്മാൻ, കരുൺ നായർ, ഡേവിഡ് മില്ലർ, ആർ അശ്വിൻ. മന്ദീപ് സിങ്ങിനെ വിട്ടുനൽകി മാർക്കസ് സ്റ്റോയിനിസിനെ റോയൽ ചലഞ്ചേഴ്സിൽ ബാംഗ്ലൂരിൽ നിന്നും തട്ടകത്തിൽ എത്തിച്ചു.

02.43 PM: ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയ താരങ്ങൾ: എം എസ് ധോണി, സുരേഷ് റെയ്ന, ഡു പ്ലെസിസ്, മുരളി വിജയ്, രവീന്ദ്ര ജഡേജ, സാം ബില്ലിങ്സ്, മിച്ചൽ ഷാന്റനർ, ഡേവിഡ് വില്ലി, ഡ്വെയിൻ ബ്രാവോ, ഷെയ്ൻ വാട്സൺ, ലുങ്കി എൻങ്കിടി, ഇമ്രാൻ താഹിർ, കേദാർ ജാദവ്, അമ്പാട്ടി റയ്ഡു, ഹർഭജൻ സിങ്, ദീപക് ചാഹർ, കെ എം ആസിഫ്, കരൺ ശർമ്മ, ധ്രൂവ് ഷോറി, എൻ ജഗദീഷൻ, ഷാർദുൽ താക്കുർ, മോനു കുമാർ, ചൈതന്യ ബിഷ്ണോയി.

02.40 PM: സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തിയ താരങ്ങൾ: ബേസിൽ തമ്പി, ഭുവനേശ്വർ കുമാർ, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, ടി നടരാജൻ, റിക്കി ഭുയി, സന്ദീപ് ശർമ്മ, സിദ്ധാർത്ഥ് കൗൾ, ശ്രീവത്സ് ഗോസ്വാമി, ഖലീൽ അഹമ്മദ്, യൂസഫ് പഠാൻ, ബില്ലി സ്റ്റൻലേക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്ല്യമസൺ, റാഷിദ് ഖാൻ, മുഹമ്മദ് നബി, ഷക്കീബ് അൽ ഹസൻ. ശിഖർ ധവാനെ ഡൽഹി ക്യാപിറ്റൽസിന്(ഡൽഹി ഡെയർഡെവിൾസ്) കൈമാറി പകരം അഭിഷേക് ശർമ്മ, വിജയ് ശങ്കർ, ഷഹ്ബാസ് നദീം എന്നിവരെ ടീമിലെത്തിച്ചു.

02.38 PM: രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരങ്ങൾ: അജിങ്ക്യ രഹാനെ, കൃഷ്ണപ്പ് ഗൗതം, സഞ്ജു സാംസൺ, ശ്രേയസ് ഗോപാൽ, ആര്യമാൻ ബിർള, എസ് മിധുൻ, പ്രശാന്ത് ചോപ്ര, സ്റ്റുവർട്ട് ബിന്നി, രാഹുൽ ത്രിപാഠി, ബെൻ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‍ലർ, ജോഫ്രാ ആർച്ചർ, ഇഷ് സോധി, ധവാൽ കുൽക്കർണി, മഹിപാൽ ലോമ്റോർ.

02.35 PM: മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങൾ: രോഹിത് ശർമ്മ, ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുണാൽ പാണ്ഡ്യ, ഇഷാൻ കിഷാൻ, സൂര്യകുമാർ യാദവ്, മായങ്ക് മാർക്കണ്ഡെ, രാഹുൽ ചാഹർ, അനുകുൽ റോയി, സിദ്ധേശ് ലാദ്, ആദിത്യ താരെ, ക്വിന്റൺ ഡി കോക്ക്, എവിൻ ലെവിസ്, കിറോൺ പൊള്ളാർഡ്, ബെൻ കട്ടിങ്, മിച്ചൽ മക്ലുഹാൻ, ആദം മിൽനെ, ജേസൺ ബെഹ്‍റെൻഡർഫ്. ക്വിന്റൺ ഡി കോക്കിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്ന് മുംബൈ സ്വന്തം തട്ടകത്തിൽ എത്തിക്കുകയായിരുന്നു.

02.30 PM:

02.28 PM: മലയാളി താരങ്ങളായ സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസും, കെ എം ആസിഫിനെ ചെന്നൈ സൂപ്പർ കിങ്സും, ബേസിൽ തമ്പിയെ സൺറൈസേഴ്സ് ഹൈദരാബാദും നിലനിർത്തിയിട്ടുണ്ട്

02.25 PM: 13 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ