scorecardresearch

പച്ചയില്‍ കുളിച്ച് കോഹ്ലിയുടെ കുട്ടികള്‍; രാജസ്ഥാനെതിരെ എന്തിനാണ് ബംഗളൂരു പച്ച ജഴ്സി അണിഞ്ഞത്?

മൈതാനത്തേക്ക് സൈക്കിളില്‍ വന്ന് ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് ടീം മാതൃക കാണിച്ചിരുന്നു

പരിസ്ഥിതി സൗഹൃദ നിലപാടില്‍ ഇത്തവണയും മാറ്റമുണ്ടാക്കാതെ ഐപിഎല്‍ ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പച്ച ജെഴ്‌സിയണിഞ്ഞാണ് ബെംഗളൂരു ഇറങ്ങിയത്.

കഴിഞ്ഞ രണ്ട് സീസണിലും ഗോ ഗ്രീന്‍ കാംപെയിനിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് പച്ച നിറത്തിലുള്ള ജെഴ്‌സിയണിഞ്ഞിരുന്നു. രാജസ്ഥാന്‍ റോയല്‍സാണ് ബെംഗളൂരുവിന്റെ എതിരാളി. ഗോ ഗ്രീന്‍ ജെഴ്‌സിയണിയുന്ന മത്സരത്തില്‍ ബെംഗളൂരു ക്യാപ്റ്റന്‍ എതിര്‍ടീം ക്യാപ്റ്റന് ഒരു ചെടിയും ഗോ ഗ്രീന്‍ കാംപെയിന്റെ ഭാഗമായി നല്‍കാറുണ്ട്. ഇന്നത്തെ ജേഴ്‌സിയില്‍ താരങ്ങളുടെ പേരിനു പകരം ട്വിറ്റര്‍ ഹാന്‍ഡിലാണ് ഉളളത്. പ്ലാസ്റ്റിക് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്താണ് മത്സരത്തിനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജഴ്‌സി തയ്യാറാക്കുന്നത്.

ആഗോളതാപനത്തിനെതിരെ അണിനിരക്കാന്‍ ആഹ്വാനം ചെയ്താണ് ടീമിന്റെ പ്രവൃത്തി. എണ്ണ ഉപഭോഗം കുറയ്ക്കാനായി നേരത്തേ ആരാധകരോട് ബസില്‍ യാത്ര ചെയ്യണമെന്നും ടീം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2016ല്‍ മൈതാനത്തേക്ക് സൈക്കിളില്‍ വന്ന് ടീം മാതൃക കാണിച്ചിരുന്നു. അന്ന് കാണികള്‍ക്കായി സിഎന്‍ജി ഓട്ടോകളും ഏര്‍പ്പെടുത്തി കൊടുത്തു.

മൂന്നാം മത്സരത്തിനിറങ്ങിയ ബംഗളൂരു തോല്‍വിയും വിജയവും നുണഞ്ഞുകഴിഞ്ഞു. വിരാട് കോഹ്ലി നയിക്കുന്നടീം കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയിരുന്നു. പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബംഗളൂരു ഉളളത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2018 why are rcb wearing green jersey against rr