/indian-express-malayalam/media/media_files/uploads/2018/05/kohli-1.jpg)
വിരാട് കോഹ്‌ലിയുടെ നായകത്വത്തിലുളള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിങ്സ് ഇലവൻ പഞ്ചാബിനെതിരായുളള വിജയത്തോടെ പ്ലേ ഓപ് സാധ്യതകൾ നിലനിർത്തി. ആർസിബിയുടെ 10 വിക്കറ്റ് ജയം ടീമംഗങ്ങൾക്കും മുന്നോട്ടുളള മൽസരങ്ങൾക്ക് കരുത്തു പകരുന്നതാണ്.
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 88 ന് ഓൾഔട്ടായതിന് പിന്നാലെ വെറും 8.1 ഓവറിൽ ആർസിബി വിജയം കണ്ടു. ബെംഗളൂരുവിന് വേണ്ടി നായകൻ വിരാട് കോഹ്‌ലിയും പാർത്ഥിവ് പട്ടേലുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത്. തുടക്കം മുതൽ തകർത്ത് ബാറ്റ് വീശിയ താരങ്ങൾ എട്ടാം ഓവറിൽ ലക്ഷ്യം കണ്ടു. കോഹ്‌ലി 28 പന്തിൽ 48 റൺസ് നേടിയപ്പോൾ പാർത്ഥിവ് പട്ടേൽ 22 പന്തിൽ 40 റൺസ് നേടി. വിരാട് കോഹ്‌ലി രണ്ട് സിക്സും അഞ്ച് ഫോറും പറത്തിയപ്പോൾ പട്ടേൽ ഏഴ് ബൗണ്ടറികളാണ് നേടിയത്.
ആർസിബിയുടെ മൽസരത്തിന് മുൻപായി കോഹ്‌ലിയുടെ ഭാര്യ ഒരു ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. വിരാട് കോഹ്‌ലിയുടെ പേരെഴുതിയ ടീ ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തത്. പെട്ടെന്ന് വരൂ എന്ന് അനുഷ്ക ഒപ്പം ഒരു കുറിപ്പും എഴുതി.
Come on boys pic.twitter.com/XZi8WnkoMH
— Anushka Sharma (@AnushkaSharma) May 14, 2018
അനുഷ്‌കയുടെ ട്വീറ്റിന് മൽസരം ജയിച്ചശേഷം കോഹ്‌ലി അനുചിമായ മറുപടി നൽകി. ഇന്നു തന്നെ എത്തും എന്നായിരുന്നു കോഹ്‌ലി ട്വീറ്റ് ചെയ്തത്.
Yes my love. Indeed we arrived today
— Virat Kohli (@imVkohli) May 14, 2018
മൊബൈൽ ഫോണിൽ അനുഷ്ക മൽസരം കാണുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2018/05/anuhsa11.jpg)
/indian-express-malayalam/media/media_files/uploads/2018/05/anuhsa12.jpg)
ആർസിബിയുടെ മൽസരങ്ങൾ കാണാൻ അനുഷ്‌ക സ്ഥിരമായി എത്താറുണ്ട്. പക്ഷേ പഞ്ചാബിനെതിരായ മൽസരം കാണാൻ അനുഷ്ക ഗ്യാലറിയിൽ ഉണ്ടായിരുന്നില്ല. റിപ്പോർട്ടുകൾപ്രകാരം അനുഷ്‌ക ഇപ്പോൾ ഷാരൂഖ് ഖാൻ നായകനാവുന്ന സീറോ സിനിമയുടെ ഷൂട്ടിങ്ങിനായി യുഎസിലാണ്.മൽസരങ്ങൾ കാണാൻ എത്തിയില്ലെങ്കിലും ഭർത്താവിനും ടീമിനും പ്രചോദനമേകി അനുഷ്‌ക സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us