അത്യധികം ആവേശഭരിതമായ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ഐപിഎല്ലിന്‍റെ പതിനൊന്നാം സീസണ്‍ അവസാനിക്കാന്‍ ഒരുങ്ങുകയാണ്. അവസാന നിമിഷം വരെത്തുടര്‍ന്ന പ്ലേ ഓഫിനുള്ള വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്തയും,രാജസ്ഥാനും അവസാന നാല് ടീമില്‍ കയറിക്കൂടി. ചെന്നൈയും ,സൺറൈസേഴ്സ് ഹൈദരാബാദും നേരത്തെത്തന്നെ പ്ലേ-ഓഫ് ഉറപ്പിച്ച ശേഷം ബാക്കി രണ്ട് ടീമുകളെ കാത്ത് നില്‍ക്കുകയായിരുന്നു.
വളരെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്തയും രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ മറ്റു പല ടീമുകള്‍ക്കും കൈപ്പിടിയില്‍ നിന്ന് പ്ലേ ഓഫ് അകന്ന് പോയതിന്‍റെ സങ്കടമാണ്. എന്തായാലും ഇത് വരെ നടന്ന എല്ലാ സീസണുകളെക്കാളും ഏറ്റവും മികച്ച ഐപിഎല്‍ സീസണ്‍ ആയിരുന്നു ഈ വര്‍ഷത്തേത്.
ആദ്യ മത്സരങ്ങള്‍ തോല്‍വികള്‍ മാത്രം ഏറ്റു വാങ്ങിയ ഡല്‍ഹി സീസണ്‍ അവസാനിക്കാനായപ്പോള്‍ ഏറ്റവും ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. സമയം ഒരുപാട് വൈകിയിരുന്നുവെങ്കിലും പോകുന്ന വഴിക്ക് നിലവിലെ ചാമ്പ്യന്മാരായ മുംബൈയേയും കൂടെ കൂട്ടിയാണ് പോയത്. കൂടാതെ നിലവില്‍ ഐപിഎല്ലിലെ ഏറ്റവും ശക്തിയുള്ള ടീമായ ചെന്നൈയെ തോല്‍പ്പിച്ച് അടുത്ത വര്‍ഷം കാണാം എന്ന മുന്നറിയിപ്പും നല്‍കി. അവസാന മത്സരങ്ങളിലെ ജയങ്ങളോട് കൂടി 14 മത്സരങ്ങില്‍ നിന്ന് 10 റണ്‍സ് ആണ് ടീമിന്‍റെ പോയിന്റ്.
ഒരു റെക്കോര്‍ഡും കൊണ്ടാണ് ഈ വര്‍ഷത്തെ ഐപിഎല്‍ അവസാനിക്കാന്‍ പോകുന്നത്. ഐപിഎല്‍ തുടങ്ങിയതിന് ശേഷം ആദ്യമാണ് എല്ലാ ടീമുകളും 10 പോയിന്റ് നേടുന്നത്. മിക്ക മത്സരങ്ങളും അവസാന ഓവര്‍ വരെ ആവശജനകമായി നിന്നിരുന്നെങ്കിലും കഴിഞ്ഞ സീസണുകളിലെ പോലെ സൂപ്പര്‍ ഓവറും കണ്ടില്ല ഇത്തവണ ഐപിഎല്‍. പ്ലേ ഓഫ് മത്സരങ്ങളില്‍ അതിനുള്ള സാധ്യത തള്ളി കളയാനാകില്ലെങ്കിലും ഇത്രയും ആവേശം നല്‍കിയ ഒരു ഐപിഎല്‍ ആദ്യമായാണ് എന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.
ചൊവാഴ്ച് നടക്കുന്ന യോഗ്യതാ മത്സരത്തില്‍ ചെന്നൈ ഹൈദരാബാദിനെ നേരിടും. മെയ് 27 ന്
വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഏതൊക്കെ ടീമുകള്‍ തമ്മില്‍ കൂട്ടി മുട്ടും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.