ഹൈ​ദ​രാ​ബാ​ദ്: ഐപിഎൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ തന്നെ രാജസ്ഥാന് പടുകൂറ്റൻ തോൽവി. ഹൈദരാബാദിനോട് 9 വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ 126 റൺസ് 16ാം ഓവറിൽ ഹൈദരാബാദ് മറികടന്നു.

ധവാന്റെ അർദ്ധസെഞ്ചുറിയും (57 പ​ന്തി​ൽ 77 റ​ണ്‍​സ്) നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (35 പ​ന്തി​ൽ 36 റ​ണ്‍​സ്) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് നേട്ടമായത്. ഇരുവരും ചേർന്ന് അപരാജിതമായ രണ്ടാം വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർത്തു. വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് ഹൈദരാബാദിന് ആകെ നഷ്ടമായത്.

ഹൈ​ദ​രാ​ബാ​ദ് ബോളിംഗിന് മു​ന്നി​ൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ തകർന്നടിയുകയായിരുന്നു. 49 റൺസ് നേടിയ മലയാളി താരം സഞ്ജു വി സാംസൺ ഒഴികെ മറ്റാരും രാജസ്ഥാൻ നിരയിൽ തിളങ്ങിയില്ല. നിശ്ചിത 20 ഓവറിൽ ഇതോടെ 125 റൺസ് എന്ന താരതമ്യേന വളരെ ചെറിയ സ്കോറിലേക്ക് രാജസ്ഥാൻ ഒതുങ്ങി. അ​ജി​ങ്ക്യ ര​ഹാ​നെ (13), രാ​ഹു​ൽ ത്രി​പ​തി (17), ശ്രേ​യ​സ് ഗോ​പാ​ൽ (18) എന്നിങ്ങനെയായിരുന്നു മറ്റ് രാജസ്ഥാൻ താരങ്ങളുടെ സ്കോർ. ശേഷിച്ചവർ രണ്ടക്കം പോലും കണ്ടില്ല.

ഒരു ഘട്ടത്തിൽ 92 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ നിന്നാണ് രാജസ്ഥാൻ 125 ന് 9 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. സ​ണ്‍​റൈ​സേ​ഴ്സി​നാ​യി ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ, സി​ദ്ധാ​ർ​ഥ് കൗ​ൾ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീതവും ഭു​വ​നേ​ശ്വ​ർ കു​മാ​ർ, റാ​ഷി​ദ് ഖാ​ൻ, സ്റ്റാ​ൻ​ലേ​ക്ക് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീതവും നേ​ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ