ന്യൂഡൽഹി: ഫിറോസ് ഷാ കോട്‌ല മൈതാനത്ത് വീണ്ടും ഡൽഹി ഡയർഡെവിൾസിന് കണ്ണീർ. ശിഖർ ധവാന്റെയും കെയ്ൻ വില്യംസണിന്റെയും അപരാജിത കൂട്ടുകെട്ടിൽ ഒൻപത് വിക്കറ്റ് വിജയം സൺറൈസേഴ്സ് ഹൈദരാബാദ് ആഘോഷിച്ചു. സീസണിലെ ഒൻപതാം ജയത്തോടെ ടീം പ്ലേ ഓഫിൽ ഇടം ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ 187 റൺസ് 18.5 ഓവറിൽ ഹൈദരാബാദ് മറികടന്നു. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ഹൈദരാബാദ് ലക്ഷ്യത്തിലേക്ക് അടിച്ചെത്തിയത്. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ (50 പ​ന്തി​ൽ 92*), കെ​യ്ൻ വി​ല്യം​സ​ണ്‍(53 പ​ന്തി​ൽ 83*) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്.

ധ​വാ​ൻ ഒ​ന്പ​തു ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റും പ​റ​ത്തി​യ​പ്പോ​ൾ എ​ട്ടു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​ക​ളും നായകനായ കെയ്ൻ വില്യംസൺ പറത്തി. അപരാജിതമായ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 176 റൺസ് നേടി.

അ​ല​ക്സ് ഹെ​യ്ൽ​സി (14)ന്റെ വിക്കറ്റ് മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഋഷഭ് പന്തിന്റെ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. 63 പന്തിൽ 128 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 15 ഫോറും ഏഴ് സിക്സറും പറത്തിയ പന്ത് ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ