/indian-express-malayalam/media/media_files/uploads/2018/05/TYE-CRY.jpg)
ജയ്‌പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തി തന്നെയാണ് കിങ്‌സ് ഇലവന്‍ താരം ആന്‍ഡ്രു ടൈ മടങ്ങുന്നത്. രാജസ്ഥാന്റെ നാല് വിക്കറ്റുകളാണ് ടൈ വീഴ്ത്തിയത്. ഇതില്‍ മൂന്നെണ്ണവും നേടിയത് അവസാന ഓവറിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.
മൽസര ശേഷം ടോപ്പ് വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വീകരിച്ചു കൊണ്ട് ടൈ പറഞ്ഞ വാക്കുകള്‍ പല ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. തന്റെ മുത്തശി മരിച്ചു പോയെന്നും ആ നേട്ടം അവര്‍ക്കു സമര്‍പ്പിക്കുന്നുവെന്നുമായിരുന്നു ടൈ പറഞ്ഞത്.
''എന്റെ മുത്തശി ഇന്ന് മരിച്ചു പോയി. ഈ പ്രകടനം അവര്‍ക്കും എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു. ഇന്നത്തെ ദിവസം എനിക്ക് ഏറെ നിർണായകവും വികാരഭരിതവുമായിരുന്നു,'' ടൈ പറയുന്നു. വിതുമ്പിക്കൊണ്ടായിരുന്നു താരം പറഞ്ഞ് അവസാനിപ്പിച്ചത്.
പക്ഷെ ടൈയുടെ പ്രകടനം മുതലെടുക്കാന്‍ പഞ്ചാബിന് സാധിച്ചില്ല. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 159 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനേ ആയുള്ളൂ.
മൽസരത്തില്‍ 15 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. 95 റണ്‍സുമായി കെ.എല്‍.രാഹുല്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതി നോക്കിയത്. 70 പന്തില്‍ 95 റണ്‍സാണ് രാഹുല്‍ നേടിയത്. 11 ബൗണ്ടറിയും 2 സിക്സും ആണ് താരം നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us