ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഞെട്ടിക്കുന്ന തോല്‍വി; രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ജീവന്‍

ആദ്യാവസാനം ബാറ്റ് ചെയ്‌ത രാജസ്ഥാന്റെ ജോസ് ബട്‌ലർ പുറത്താകാതെ 95 റൺസ് നേടി

ipl 2018, indian premier league, jos buttler, rr vs csk, rajasthan royals, chennai super kings, rajasthan vs chennai, rr vs csk report, ipl news, cricket news, sports news

ജയ്പൂര്‍: ഐപിഎല്ലില്‍ അഞ്ചാം ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇന്നലെ നടന്ന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഞെട്ടിക്കുന്ന തോല്‍വി സമ്മാനിച്ചാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്കുളള പ്രതീക്ഷകള്‍ക്ക് കരുത്ത് പകര്‍ന്നത്. മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒപ്പം 11 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് വിജയത്തോടെ പത്ത് പോയിന്റുകള്‍ നേടിയ രാജസ്ഥാനും പ്ലേ ഓഫിലെ നാലാം സ്ഥാനത്തിന് വേണ്ടിയുളള പോരാട്ടത്തിലാണ്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറുടെ മികവില്‍ ഒരു പന്ത് ശേഷിക്കെ വിജയം കണ്ടു. ആദ്യാവസാനം ബാറ്റ് ചെയ്ത് പുറത്താകാതെ നിന്ന ബട്‌ലര്‍ 60 പന്തില്‍ നിന്ന് 95 റണ്‍സ് നേടി.

അവസാന മൂന്ന് ഓവറില്‍ 39 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നാല് പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായ കൃഷ്ണപ്പ ഗൗതത്തിന്റെ വരവാണ് രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. 19ാം ഓവറില്‍ മാത്രം 16 റണ്‍സാണ് രാജസ്ഥാന്‍ താരങ്ങള്‍ നേടിയത്. ഇതോടെ അവസാന ഓവറില്‍ 12 റണ്‍സായി വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സ് നേടിയ ബട്‌ലര്‍ മൂന്നാം പന്ത് സിക്‌സര്‍ പറത്തിയതോടെ കളി പൂര്‍ണമായും രാജസ്ഥാന്റെ കൈവശമായി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2018 rr vs csk jos buttler keeps rajasthan royals hopes alive after thrilling win over csk

Next Story
അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഹമ്മദ്‌ സലാഹ് ലിവര്‍പൂളില്‍ തുടരും
The moderation of comments is automated and not cleared manually by malayalam.indianexpress.com