ബെംഗളൂരു: ഐപിഎല്ലിലെ നിർണായക മൽസരത്തിലാണ് ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുന്നത്. ഒന്നാം സ്ഥാനം നിലനിർത്താനുളള ശ്രമത്തിൽ ഹൈദരാബാദ് നിൽക്കുമ്പോൾ ബെംഗളൂരുവിന് ഇത് ജീവന്മരണ പോരാട്ടമാണ്.

പ്ലേ ഓഫിലേക്ക് എന്തെങ്കിലും സാധ്യത ബാക്കിയുണ്ടെങ്കിൽ അതുറപ്പിക്കാൻ ബെംഗളൂരുവിന് വിജയം കൂടിയേ തീരൂ. ഈ ലക്ഷ്യം മുൻനിർത്തി ബാറ്റ് ചെയ്യാനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സിന് അത്ര ശുഭകരമായ സമ്മാനമല്ല സൺറൈസേഴ്‌സിൽ നിന്ന് കിട്ടിയത്.

തുടക്കത്തിൽ തന്നെ പാർത്ഥിവ് പട്ടേലിനെ മടക്കിയ ഹൈദരാബാദ് വിരാട് കോഹ്‌ലിയെയും രണ്ടക്കം കടന്ന ഉടനെ പുറത്താക്കി. എന്നാൽ മൊയീൻ അലിയും ഡിവില്ലിയേഴ്‌സും ചേർന്ന് റോയൽ ചലഞ്ചേഴ്‌സിനെ ശക്തിപ്പെടുത്തുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്.

ഒരു ബോളർ ഒരിക്കലും ആഗ്രഹിക്കാത്ത അടിയാണ് ഇതിനിടയിൽ ഡിവില്ലിയേഴ്‌‌സ് മലയാളി താരം ബേസിൽ തമ്പിക്കെതിരെ പുറത്തെടുത്തത്. ഫുൾ ടോസ് പന്തിനെ ക്രീസിൽ വലത്തോട്ട് ചുവടുമാറ്റി നിന്ന ഡിവില്ലിയേഴ്‌സ് വീശിയടിച്ചത് ഗ്യാലറിക്ക് പുറത്തേക്ക്. സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന മേൽക്കൂര പിന്നിട്ട് പുറത്തേക്ക് പോയി.

ആ അടി കണ്ട് അന്തം വിട്ടുപോയി കളിപ്രേമികളാകെ. വീഡിയോ കണ്ടുനോക്കൂ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ