വിലക്കിനുശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുളള പോരാട്ടത്തിലാണ്. 10 മൽസരങ്ങൾ ജയിച്ച ചെന്നൈ 14 പോയിന്റുമായി നിലവിൽ രണ്ടാം സ്ഥാനത്താണ്. സൺറൈസേഴ്സ് ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്.

എം.എസ്.ധോണിയുടെ നാകത്വത്തിലുളള ചെന്നൈ ടീം മൽസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇതുവരെ മൂന്നു മൽസരങ്ങളിൽ മാത്രമാണ് ചെന്നൈ പരാജയം അറിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മൽസരത്തിൽ ധോണിയുടെ മികവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെയും ചെന്നൈ മുട്ടുകുത്തിച്ചു.

മൽസരശേഷം ഐപിഎൽടിട്വന്റി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ ചൈന്നെ ടീമിന്റെ വിജയരഹസ്യത്തെക്കുറിച്ച് രവീന്ദ്ര ജഡേജ വെളിപ്പെടുത്തി. ക്യാപ്റ്റൻ ധോണിയുടെ വിജയ മന്ത്രത്തെക്കുറിച്ചാണ് ചെന്നൈ താരം ജഡേജ വെളിപ്പെടുത്തിയത്.

”മൽസരം ജയിച്ചാലും തോറ്റാലും ഞങ്ങൾ പരസ്‌പരം കുറ്റപ്പെടുത്തില്ല. വിജയത്തിനും പരാജയത്തിനും മുഴുവൻ ടീമും ഉത്തരവാദികളാണ്. ഇതാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയരഹസ്യം. ജയിച്ചാലും പരാജയപ്പെട്ടാലും അത് നമ്മൾ ഒരുമിച്ചായിരിക്കുമെന്ന് ധോണി എപ്പോഴും പറയാറുണ്ട്. അദ്ദേഹം എപ്പോഴും ഞങ്ങൾക്ക് ആത്മവിശ്വാസം നൽകാറുണ്ട്. അത് ഞങ്ങൾക്ക് ഒരുപാട് പ്രചോദനം നൽകുന്നു” ജഡേജ പറഞ്ഞു.

ചെന്നൈ ടീമിന് മികച്ച ക്യാപ്റ്റൻ എന്നതിനു പുറമേ നിർണായക ഘട്ടങ്ങളിൽ നെടുതൂണായി നിന്നും ധോണി മൽസരം ജയിപ്പിക്കുന്നുണ്ട്. 10 മൽസരങ്ങളിൽനിന്നും 360 റൺസാണ് ധോണിയുടെ സമ്പാദ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ