scorecardresearch
Latest News

‘മുംബൈ പുറത്തായതില്‍ സന്തോഷിച്ചിരുന്നു’; വിവാദ വീഡിയോയില്‍ വിശദീകരണവുമായി പ്രീതി സിന്റ

മുംബൈ പുറത്തായതില്‍ താന്‍ സന്തുഷ്ടയാണെന്ന് പറഞ്ഞിരുന്നുവെന്ന് പ്രീതി സമ്മതിക്കുന്നു

‘മുംബൈ പുറത്തായതില്‍ സന്തോഷിച്ചിരുന്നു’; വിവാദ വീഡിയോയില്‍ വിശദീകരണവുമായി പ്രീതി സിന്റ

മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ നിന്നും പുറത്തായതില്‍ താന്‍ സന്തുഷ്ടയാണെന്ന് പറയുന്ന പ്രീതി സിന്റയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ പ്രീതിയുടെ ചുണ്ടനക്കത്തില്‍ നിന്നും വാക്കുകള്‍ മെനഞ്ഞെടുത്തായിരുന്നു സോഷ്യല്‍ മീഡിയ സംഭവം ആഘോഷമാക്കിയത്.

ഡല്‍ഹി ഡയര്‍ഡെവിള്‍സനെതിരായ അവസാന മത്സരത്തില്‍ 11 റണ്‍സിന് പരാജയപ്പെട്ടതോടെയാണ് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇതോടെ പഞ്ചാബിനും രാജസ്ഥാനും പ്ലേ ഓഫ് സാധ്യത തെളിയുകയായിരുന്നു.

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടതോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്താവുകയും രാജസ്ഥാന്‍ യോഗ്യത നേടുകയുമായിരുന്നു. ചെന്നൈയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു പ്രീതിയുടെ വീഡിയോ വൈറലായത്. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി പ്രീതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മുംബൈ പുറത്തായതില്‍ താന്‍ സന്തുഷ്ടയാണെന്ന് പറഞ്ഞിരുന്നുവെന്ന് പ്രീതി സമ്മതിക്കുന്നു. അതോടൊപ്പം തന്നെ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നതില്‍ വിശദീകരണം നല്‍കുകയും ചെയ്യുന്നു താരം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രീതിയുടെ വിശദീകരണം.

”റിലാക്‌സ്! മുംബൈ പുറത്തായാല്‍ മാത്രമായിരുന്നു പഞ്ചാബിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പക്ഷെ ചെന്നൈ ഞങ്ങളെ തോല്‍പ്പിച്ചതോടെ രാജസ്ഥാന് സന്തോഷമായി. ഇതുപോലുള്ള സാഹചര്യങ്ങളില്‍ നമ്മുടെ വിജയങ്ങള്‍ മാത്രമല്ല, മറ്റുള്ളവരുടെ പരാജയവും നോക്കേണ്ടി വരും,” പ്രീതി ട്വിറ്ററില്‍ കുറിക്കുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2018 preity zinta explains why she was happy to see mumbai indians lose