scorecardresearch

'രണ്ട് സീറ്റ്, അഞ്ച് ടീമുകള്‍'; ഐപിഎല്‍ പ്ലേ ഓഫ് യോഗ്യതയ്ക്കുള്ള 'കസേരകളി' ഇങ്ങനെ

ബാക്കിയുള്ള രണ്ട് സീറ്റുകള്‍ക്കായി അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ ദിവസം പഞ്ചാബിനെ റോയല്‍ ചലഞ്ചേഴ്‌സ് പത്ത് വിക്കറ്റിന് തകര്‍ത്തതോടെ ഇനി യോഗ്യത നേടാനുള്ള സമവാക്യങ്ങള്‍ ഇങ്ങനെയാണ്

ബാക്കിയുള്ള രണ്ട് സീറ്റുകള്‍ക്കായി അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ ദിവസം പഞ്ചാബിനെ റോയല്‍ ചലഞ്ചേഴ്‌സ് പത്ത് വിക്കറ്റിന് തകര്‍ത്തതോടെ ഇനി യോഗ്യത നേടാനുള്ള സമവാക്യങ്ങള്‍ ഇങ്ങനെയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ipl 2019 final, ipl final, ipl final venue, ipl final hyderabad, ipl final chennai, indian premier league final, tnca, chennai super kings, cricket

ഐപിഎല്ലില്‍ ഇനി എട്ട് മത്സരങ്ങള്‍ മാത്രം ബാക്കി. ഒന്നും രണ്ടും സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും പ്ലേ ഓഫിനുള്ള യോഗ്യത നേടിക്കഴിഞ്ഞു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നേരത്തെ പുറത്തേക്കുള്ള ടിക്കറ്റെടുത്തു കഴിഞ്ഞു.

Advertisment

ബാക്കിയുള്ള രണ്ട് സീറ്റുകള്‍ക്കായി അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ ദിവസം പഞ്ചാബിനെ റോയല്‍ ചലഞ്ചേഴ്‌സ് പത്ത് വിക്കറ്റിന് തകര്‍ത്തതോടെ ഇനി യോഗ്യത നേടാനുള്ള സമവാക്യങ്ങള്‍ ഇങ്ങനെയാണ്,

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

കളിച്ചത്-12, വിജയം-6, തോല്‍വി-6: പോയന്റ്‌സ്: 12

ബാക്കിയുള്ള കളികള്‍: മുംബൈ ഇന്ത്യന്‍സിനെതിര (മെയ് 16, എവേ), ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (മെയ് 20, എവേ)

രണ്ട് കളികളും ജയിക്കുകയാണെങ്കില്‍ 16 പോയന്റ് നേടി പ്ലേ ഓഫിലേക്ക യോഗ്യത നേടും. അതോടെ മുംബൈ ഇന്ത്യന്‍സ് പുറത്താകും.

ഒരു കളി തോല്‍ക്കുകയാണെങ്കില്‍ ബാക്കിയുള്ള നാല് ടീമുകളില്‍ രണ്ടെണ്ണം ഓരോ കളിയെങ്കിലും തോല്‍ക്കുന്നത് പ്രതീക്ഷിച്ചിരിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ മൂന്നും നാലും സ്ഥാനം നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടും.

രണ്ട് കളിയും തോല്‍ക്കുകയാണെങ്കില്‍ മറ്റ് നാല് ടീമുകളില്‍ രണ്ട് ടീമുകളുടെ പോയന്റ് 12 തന്നെ ആയിരിക്കുമോ എന്ന് നോക്കിയിരിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ റണ്‍റേറ്റ് വിധി നിര്‍ണ്ണയിക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കളി കളികള്‍-12, വിജയം-6, തോല്‍വി-6, പോയന്റ്-12

ബാക്കിയുള്ള കളികള്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ (മെയ് 15, ഹോം), സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (മെയ് 19, എവേ)

രണ്ട് കളിയും ജയി്ച്ചാല്‍ 16 പോയന്റോടെ പ്ലേ ഓഫിലേക്ക്.

ഒരെണ്ണം തോറ്റാല്‍ മറ്റ് നാല് ടീമുകള്‍ ഒരു കളിയെങ്കിലും തോല്‍ക്കണം. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍റേറ്റ് വിധി തീരുമാനിക്കും.

രണ്ട് കളിയും തോറ്റാല്‍ ബെംഗളൂരുവും മുംബൈയും ഓരോ കളി തോല്‍ക്കണം. കിംഗ്‌സ് ഇലവന്‍ രണ്ട് കളിയും തോല്‍ക്കേണ്ടി വരും. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍റേറ്റ് കൊല്‍ക്കത്തയെ രക്ഷപ്പെടുത്തും.

രാജസ്ഥാന്‍ റോയല്‍സ്

കളിച്ച കളികള്‍-12, വിജയം-6, തോല്‍വി-6, പോയന്റ്-12

ബാക്കിയുള്ള കളികള്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (മെയ് 15, എവേ), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (മെയ് 19, എവേ)

രണ്ട് കളിയും ജയിച്ചാല്‍ 16 പോയന്റോടെ യോഗ്യത നേടും.

രണ്ടിലൊന്ന് തോറ്റാല്‍ മറ്റ് നാല് ടീമുകള്‍ ഒരു കളിയെങ്കിലും തോല്‍ക്കുന്നതിനായി കാത്തിരിക്കണം. പിന്നെ വിധി നിര്‍ണ്ണയിക്കുക നെറ്റ് റണ്‍റേറ്റായിരിക്കും.

രണ്ട് കളിയും തോറ്റാല്‍ ആര്‍സിബിയും മുംബൈയും ഒരു കളിയെങ്കിലും തോല്‍ക്കുന്നതിനായി കാത്തിരിക്കേണ്ടി വരും. ഒപ്പം പഞ്ചാബ് രണ്ട് കളിയും തോല്‍ക്കുകയും വേണം. വീണ്ടും നിര്‍ണ്ണയം നെറ്റ് റണ്‍റേറ്റിന്റേതായിരിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

കളിച്ച കളികള്‍-12, വിജയം-5, തോല്‍വി-7, പോയന്റ്-10

ബാക്കിയുള്ള മത്സരങ്ങള്‍; സണ്‍റൈസേഴ്‌സ് (മെയ് 17, ഹോം), രാജസ്ഥാന്‍ റോയല്‍സ് (മെയ് 19, എവേ)

രണ്ട് കളികളും ജയിച്ചാല്‍ മാത്രം പോര. രാജസ്ഥാനും പഞ്ചാബും കൊല്‍ക്കത്തയും ഒരുകളിയെങ്കിലും തോല്‍ക്കണം. നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും.

മുംബൈ ഇന്ത്യന്‍സ്

കളിച്ച കളികള്‍-12, വിജയം-5, തോല്‍വി-7, പോയന്റ്-10

ബാക്കിയുള്ള കളികള്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ( മെയ് 16), ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ (20)

രണ്ട് കളികളും ജയിക്കുകയും മറ്റ് രാജസ്ഥാനും പഞ്ചാബും ബെംഗളൂരുവും കൊല്‍ക്കത്തയും ഒരുകളിയില്‍ കൂടുതല്‍ ജയിക്കുകയുമരുത്. വിധി റണ്‍റേറ്റിന്റെ കയ്യില്‍.

Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: