ഇന്ത്യൻ പ്രീമിയർ ലീഗിൽ തിങ്കളാഴ്ച നടന്ന മൽസരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനോട് ഡൽഹി ഡെയർ ഡെവിൽസ് പൊരുതി തോറ്റു. 13 റണ്‍സിനാണ് ഡല്‍ഹിയുടെ തോല്‍വി. 78 റണ്‍സ് നേടിയ ഷെയിന്‍ വാട്സണും 51 റണ്‍സ് നേടിയ നായകന്‍ ധോണിയുമാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇരുവരുടെയും കരുത്തില്‍ ചെന്നൈ 211 റണ്‍സാണ് നേടിയത്. അമ്പാട്ടി റായിഡുവിന്റെ (41) ഇന്നിങ്സും ചെന്നൈക്ക് തുണയായി. ധോണി 22 പന്തില്‍ നിന്ന് അഞ്ച് സിക്സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെയാണ് 51 റണ്‍സ് നേടിയത്.

ഓ​പ്പ​ണർ​മാ​രായ വാ​ട്സ​ണും ഫാ​ഫ് ഡു​പ്ലെ​സി​സും (33) ചേർ​ന്ന് സ്ഫോ​ട​നാ​ത്മ​ക​മായ തു​ട​ക്ക​മാ​ണ് ചെ​ന്നൈ​യ്ക്ക് നൽ​കി​യ​ത്. ഇ​രു​വ​രും 10.5 ഓ​വ​റിൽ 102 റൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഡു​പ്ലെ​സി​സി​നെ ബൗൾ​ട്ടി​ന്റെ കൈ​യ്യിൽ​ എ​ത്തി​ച്ച് വി​ജ​യ് ശ​ങ്ക​റാ​ണ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. തു​ടർ​ന്നെ​ത്തിയ റെ​യ്ന (1) പെട്ടെന്ന് മ​ട​ങ്ങി​യെ​ങ്കി​ലും പ​ക​ര​മെ​ത്തിയ റാ​യിഡുവും വാ​ട്സൺ പു​റ​ത്തായ ശേ​ഷ​മെ​ത്തിയ ധോ​ണി​യും ഫോം തു​ടർ​ന്ന​തോ​ടെ ചെ​ന്നൈ 200 ക​ട​ന്ന് കു​തി​ക്കു​ക​യാ​യി​രു​ന്നു.

മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയുടെ പോരാട്ടം അഞ്ചിന് 198ല്‍ അവസാനിച്ചു. റിഷബ് പന്ത് (79) പൊരുതി. അവസാനത്തില്‍ വിജയ് ശങ്കര്‍ ആഞ്ഞുപിടിച്ചെങ്കിലും (31 പന്തില്‍ 54) 13 റണ്‍സ് അകലെ പോരാട്ടം അവസാനിച്ചു. ചെന്നൈക്കായി മലയാളി താരം കെ.എം.ആസിഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook