കരിയറിന്റെ ആദ്യ കാലത്ത് ധോണിയുടെ ബാറ്റിംഗോളം തന്നെ ഫെയ്മസായിരുന്നു ആ നീളന്‍ മുടിയും. ധോണിയെ അനുകരിച്ച് യുവാക്കള്‍ മുടി നീട്ടി വളര്‍ത്തുന്നത് അന്നൊരു ട്രെന്റായി മാറിയിരുന്നു. ധോണിയുടെ മുടി പല ബോളിവുഡ് താരങ്ങളെ പോലും അ്‌ദേഹത്തിന്റെ ആരാധകരാക്കി മാറ്റിയിരുന്നു. പിന്നീട് 2007 ല്‍ ലോകകപ്പ് നേടിയതിന് പിന്നാലെ തന്റെ നീളന്‍ മുടി ധോണി വെട്ടിയത് പല ആരാധകര്‍ക്കും വിഷമമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നീളന്‍ മുടിയുമായി ധോണി തിരികെ എത്തുകയും ചെയ്തു. എന്നാല്‍ പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ സ്‌നിക്കേഴ്‌സിന്റെ പരസ്യത്തിലായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് മുടി നീട്ടി വളര്‍ത്തി എത്തിയത്. എന്നാല്‍ ചൈന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎലില്‍ തിരിച്ചെത്തിയതോടെ പുതിയ ഹൈയര്‍സ്റ്റൈലിലാണ് ധോണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് മൊഹാക്ക് സ്റ്റൈലാണെന്ന് തെറ്റിദ്ധരിക്കേണ്ട എന്നാണ് ധോണിയുടെ ഹെയര്‍സ്റ്റൈലിസ്റ്റായ സപ്ന മോട്ടി ഭവാനി പറയുന്നത്. വൈക്കിങ്ങ്സ് എന്നാണ് പുതിയ ഹൈയര്‍സ്റ്റൈലിന്റെ പേരെന്നും അദ്ദേഹം പറയുന്നു.

ധോണി ഇത്രയും കാലം പ്രത്യക്ഷപ്പെട്ടതില്‍ മികച്ച ഹെയര്‍സ്റ്റൈല്‍ തന്നെയാണ് ഇതെന്നതില്‍ സംശയമില്ല. ഇന്ത്യൻ ടീമിലേക്ക് വന്ന ആദ്യ നാളുകളിലെ ധോണിയുടെ നീളൻ മുടി അന്നത്തെ പാക് പ്രസിഡൻറ് പർവേസ് മുശറഫ് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2007ല്‍ ട്വൻറി 20 ലോകകപ്പ് ജയത്തോടെ മുടി വെട്ടി മൊട്ടയടിച്ച് ധോണി വീണ്ടും വാർത്ത സൃഷ്ടിച്ചു. പിന്നീട് വീണ്ടും വിത്യസ്ത ഹെയർ സ്റ്റൈലുകളിലൂടെ മഹി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

എന്നാൽ ധോണിയുടെ ഈ ഹെയർസ്റ്റൈലുകൾ പിന്നില്‍ ആരാണെന്ന് ഇത്രയും കാലം നമ്മള്‍ക്ക് അറിയില്ലായിരുന്നു. ഈയടുത്താണ് ധോണി അത് വെളിപ്പെടുത്തിയത്. സ്വപ്ന ഭവാനിയെന്ന സ്വന്തം മുടിവെട്ടുകാരാണ് തൻെറ ഹെയർ സ്റ്റൈലുകൾക്ക് പിന്നിലെന്ന് വെളിപ്പെടുത്തുന്ന ധോണിയുടെ ഫോട്ടോ പുറത്ത് വന്നതോടെ ആരാധകരിൽ നിന്നും ധോണിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. വിവിധ സെലിബ്രറ്റികളുടെ ഹെയര്‍ സ്റ്റൈലിസ്റ്റായിരുന്നു സപ്ന. അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുമ്പോള്‍ ധോണിയുടെ ഹെയര്‍ സ്റ്റൈലിസ്റ്റാവുകയായിരുന്നു സപ്ന. ധോണിയുടെ കുടുംബവുമായും സൗഹൃദമുണ്ടാക്കാനും സപ്നയ്ക്കായി. അവരുമൊത്തുള്ള വീഡിയോയും ഫോട്ടോകളും മുന്‍പ് സപ്ന പങ്കുവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ