മും​ബൈ: തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം ശക്തമായി തിരിച്ച്‌വന്ന് മുംബൈ ഇന്ത്യൻസ്. കരുത്തരായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 46 റൺസിന് തോൽപ്പിച്ചാണ് മുംബൈ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചത്. മും​ബൈ ഉ​യ​ർ​ത്തി​യ 214 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബാം​ഗ​ളൂ​രി​ന് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സ് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളു. രോഹിത് ശർമ്മയാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡ് ചലിപ്പിക്കും മുൻപ് സൂര്യകുമാർ യാദവും, ഇഷാൻ കിഷനെയും ഉമേഷ് യാദവ് കൂടാരം കയറ്റിയിരുന്നു. എന്നാൽ പിന്നാലെ ക്രീസിൽ എത്തിയ രോഹിത് ശർമ്മ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. 65 റൺസ് എടുത്ത ഇവാൻ ലൂയിസിനെ കൂട്ടുപിടിച്ചായിരുന്നു രോഹിത്തിന്റെ രക്ഷാപ്രവർത്തനം.

32 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി കു​റി​ച്ച രോ​ഹി​ത് ശേ​ഷി​ച്ച 22 പ​ന്തി​ൽ 44 റ​ണ്‍​സ് നേ​ടി. 52 പ​ന്ത് നീ​ണ്ട ഇ​ന്നിം​ഗ്സി​ൽ അ​ഞ്ചു സി​ക്സ​റും പ​ത്തു ബൗ​ണ്ട​റി​ക​ളും രോ​ഹി​ത് പാ​യി​ച്ചു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ( അ​ഞ്ചു പ​ന്തി​ൽ 17) പു​റ​ത്താ​കാ​തെ​നി​ന്നു. മും​ബൈ​ക്കാ​യി ഉ​മേ​ഷ് യാ​ദ​വ്, കോ​റി ആ​ൻ​ഡേ​ഴ്സ​ണ്‍ എ​ന്നി​വ​ർ ര​ണ്ടും ക്രി​സ് വോ​ക്സ് ഒ​ന്നും വി​ക്ക​റ്റ് നേ​ടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനായി വിരാട് കോഹ്‌ലി മാത്രമാണ് തിളങ്ങിയത്. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ വി​രാ​ട് കോ​ഹ്ലി 62 പ​ന്തി​ൽ 92 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ഏ​ഴു ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു നാ​യ​ക​ന്‍റെ ഇ​ന്നിം​ഗ്സ്. ബാം​ഗ​ളൂ​ർ നി​ര​യി​ൽ മ​റ്റാ​രും കോ​ഹ്ലി​ക്കു പി​ന്തു​ണ ന​ൽ​കാ​നു​ണ്ടാ​യി​ല്ല. മും​ബൈ​ക്കാ​യി കൃ​ണാ​ൽ പാ​ണ്ഡ്യ മൂ​ന്നും ജ​സ്പ്രീ​ത് ബും​റ, മൈ​ക്കി​ൾ മ​ക്ഗ്ലീ​ഗ​ൻ എ​ന്നി​വ​ർ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ